ആസ്വാദനം
ആനന്ദലോകം കെട്ടിപ്പടുക്കുവാനാണ് തിരുവവതാരം ഉദയമായത്. ഇവിടുത്തെ പ്രഭാഷണങ്ങളില്‍ ഉദയമാകുന്ന കീര്‍ത്തനങ്ങള്‍ക്കൊരു കുറവുമില്ല. അതു ചിന്തിച്ചു ഗ്രഹിക്കാന്‍ കഴിയാത്തവര്‍ പല്ലില്ലാത്തവര്‍ നെല്ലിക്ക വായിലിട്ട് ഉഴപ്പിക്കളയുന്നതുപോലെയുള്ളവരാണ്. അവര്‍ കീര്‍ത്തനത്തിന്റെ മഹത്വമറിയാതെ പാടുന്നു. ഉള്ളില്‍നിന്നുവരുന്ന ശബ്ദം ഉള്ളവനറിയുന്നു. നാവില്‍ക്കൂടി വരുന്നത് വായുവില്‍ ലയിച്ചുപോകുന്നു. ആത്മീയമെന്ന ഈശ്വരജ്ഞാനം ആത്മാവിലേക്കു പകര്‍ത്തി വളര്‍ത്തി സത്ഫലമുണ്ടാക്കി ലയിച്ചു സുഖിച്ച് ആസ്വദിക്കണം.
– സമ്പാ: അഡ്വ. പി.കെ. വിജയപ്രസാദ്
















