കടുത്തുരുത്തി: ഭാര്യയെയും ഭാര്യാപിതാവിനെയും ഭര്‍ത്താവ് വെട്ടി പരിക്കേല്പിച്ചു. മങ്ങാട് ഓറ്റിയാംകുന്നലാണ് സംഭവം. കോച്ചേരില്‍ തങ്കപ്പന്റെ ഭാര്യയെയും അവരുടെ പിതാവ് തിരുവമ്പാടി വളമ്പില്‍ കാലായില്‍ ശ്രീധരന്‍ എന്നിവരെയാണ് തങ്കപ്പന്‍ വാക്കത്തിഉപയോഗിച്ച് വെട്ടി പരിക്കേല്പിച്ചത്.
ഭാര്യയിലുള്ള സംശയമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. വാക്കത്തികൊണ്ടുള്ള അക്രമത്തില്‍ ഇരുവര്‍ക്കും ഗുരുതരമായ പരിക്കേറ്റു. തുടര്‍ന്ന് മുട്ടുചിറ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടുത്തുരുത്തി പോലീസ് കേസെടുത്തു. തങ്കപ്പനെ സിഐ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.
















