Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2014, 09:28 pm IST
in Vicharam

ബാറുകള്‍ ഇന്നലെ രാത്രി മുതല്‍ അടച്ചുപൂട്ടണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയായി ഈ മാസം 30-ാം തീയതിവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ ബാറുകള്‍ക്ക് സുപ്രീംകോടതി നല്‍കിയ അനുമതി. ഇത് സ്ത്രീകളില്‍ കണ്ണീരിനും ബാര്‍ ഉടമ-തൊഴിലാളികള്‍ക്കും മദ്യപര്‍ക്കും ആഹ്ലാദത്തിനും കാരണമായി. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നും മദ്യപാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ കുറ്റകൃത്യങ്ങളും ഗാര്‍ഹിക-സ്ത്രീപീഡനങ്ങളും റോഡപകട മരണങ്ങളും കൂടുന്നത് വര്‍ധിച്ചുവരുന്ന മദ്യോപയോഗമാണെന്നും ഉള്ളത് വസ്തുതയാണ്. പക്ഷേ ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനിരോധനം ഒരു രാഷ്‌ട്രീയ നാടകം മാത്രമല്ല സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതില്‍ മുഗ്‌ദ്ധനായ കെപിസിസി പ്രസിഡന്റും തന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍ക്കുമെന്നു ഭയപ്പെടുന്ന മുഖ്യമന്ത്രിയും തമ്മിലുള്ള ദ്വന്ദയുദ്ധത്തോടുകൂടിയാണ്. സര്‍ക്കാര്‍ മദ്യവര്‍ജനമല്ലേ, മദ്യനിരോധനമാണോ ഏര്‍പ്പെടുത്തേണ്ടിയിരുന്നത് എന്ന ചോദ്യവും ഉയരുന്നു. മദ്യനിരോധനമായിരുന്നു ലക്ഷ്യമെങ്കില്‍ എന്തിന് പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി? ധനവാന്മാര്‍ മദ്യപിക്കട്ടെ എന്നുള്ള മൗനാനുവാദമാണോ അതിന് പിന്നില്‍? ബാറുകള്‍ അടച്ചുപൂട്ടി ബിവറേജസ് കോര്‍പ്പറേഷനുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ മദ്യവ്യവസായിയുമായിത്തീരുന്നു.

മദ്യക്കച്ചവടം ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് ലഭിക്കുന്ന നികുതി എന്നിവ ഖജനാവിന്റെ വരുമാന സ്രോതസ്സായിരുന്നു. ഈ ഓണക്കാലത്തും മദ്യവില്‍പ്പന വര്‍ധന 31 ശതമാനമായിരുന്നു. ബിവറേജസ് കോര്‍പറേഷന്‍ വഴി വിറ്റത് 216.62 കോടിയുടെ മദ്യം. റെക്കോര്‍ഡ് വര്‍ധനയായിരുന്നു; 29 ശതമാനം വര്‍ധന. ബാറുകള്‍ അടച്ചുപൂട്ടുമ്പോള്‍ തൊഴിലാളികള്‍ തൊഴില്‍രഹിതരുമാകും. ഈ പ്രതിച്ഛായാ യുദ്ധം കാലിയാക്കുന്നത് സര്‍ക്കാര്‍ ഖജനാവിനെയാണ്. ഇപ്പോള്‍ കടപ്പത്രമിറക്കി ഖജനാവിന്റെ അവസ്ഥ ഏറെക്കുറെ സുരക്ഷിതമാക്കി എങ്കിലും വേറെ വരുമാന സ്രോതസ്സ് കണ്ടുപിടിക്കുകയോ ജനങ്ങളുടെ നികുതി ഭാരം വര്‍ധിപ്പിക്കുകയോ ചെയ്യേണ്ടിവരും. മദ്യനിരോധനം ആത്മാര്‍ത്ഥമായി നടപ്പാക്കാന്‍ ആഗ്രഹിച്ചിരുന്നു എങ്കില്‍ ഗുജറാത്ത് മോഡല്‍ ആകാമായിരുന്നില്ലേ എന്നു സുപ്രീംകോടതി ചോദിക്കുന്നു.

ബാറുകള്‍ അടച്ചുപൂട്ടിയാല്‍ മദ്യപര്‍ വാറ്റില്‍ അഭയം തേടുമെന്നും ക്യാമറയ്‌ക്ക് മുന്‍പില്‍ സമ്മതിക്കുന്നു. പണ്ടത്തെ ചാരായ നിരോധനം വരുത്തിവച്ച മദ്യദുരന്തങ്ങളിലേക്ക് അവര്‍ ശ്രദ്ധ ക്ഷണിക്കുന്നു. പ്രതിപക്ഷ നേതാവും പറയുന്നത് പാറ്റയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന വാറ്റുചാരായമായിരിക്കും ഇവരുടെ ആശ്വാസം എന്നാണ്. എന്നാല്‍ മദ്യലഭ്യത കുറയുമ്പോള്‍ വ്യാജമദ്യ ലഭ്യത വര്‍ധിക്കും. കേരളത്തിലെ മദ്യനിരോധന വാര്‍ത്തയില്‍ ആഹ്ലാദഭരിതരായ തമിഴ്‌നാട് കേരള മദ്യപരുടെ രക്ഷയ്‌ക്കായി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാണെന്നുള്ളത് നേരത്തെ അറിഞ്ഞ വസ്തുതയാണ്. ബജറ്റില്‍ പ്രതീക്ഷിച്ച 30 ശതമാനം അധിക നികുതി പിരിവ് പ്രാവര്‍ത്തികമായില്ല. ഏകദേശം പത്ത് ശതമാനമാണ് നികുതിയിനത്തില്‍ പിരിഞ്ഞത്. മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫും മറ്റും വരുത്തിവയ്‌ക്കുന്ന ബാധ്യതയും കുറവല്ല. സര്‍ക്കാര്‍ ധൂര്‍ത്തിന്റെ പ്രതീകമാണ്. വിരമിച്ച  കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ തന്നെ ഖജനാവില്‍ പൈസയില്ല. ഇതെല്ലാം സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നിരിക്കെ പ്രതിച്ഛായാ മുഗ്‌ദ്ധനായ കെപിസിസി പ്രസിഡന്റിനെ മറികടക്കാന്‍ മുന്‍പില്‍ നോക്കാതെ പ്രഖ്യാപിച്ച മദ്യനിരോധനം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ എ ഗ്രൂപ്പില്‍ തന്നെ അപസ്വരങ്ങള്‍ സൃഷ്ടിക്കുകയാണ്. 712 ബാറുകളുടെ ലൈസന്‍സാണ് പുതിയ മദ്യനയം റദ്ദാക്കുന്നത്. 292 ബാറുകള്‍ കൂടി മുദ്രവെക്കാനുണ്ട്. ഇവിടുത്തെ മദ്യം ബിവറേജസ് കോര്‍പറേഷനിലേയ്‌ക്ക് മാറ്റുമത്രെ.

സുപ്രീംകോടതി 30-ാം തീയതി വരെ തല്‍സ്ഥിതി നിലനില്‍ത്താനും കേരള ഹൈക്കോടതിയോട് ഈ വിഷയത്തില്‍ തീരുമാനമാക്കാനും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം അനുമതി നല്‍കിയതിലെ യുക്തിയും സുപ്രീംകോടതി ആരായുന്നു. സര്‍ക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ എന്നും വിമര്‍ശന വിധേയമായിരുന്നു. പ്രത്യേകിച്ച് ക്വാറി മാഫിയയുമായുള്ള ബന്ധം. ഇതെല്ലാം സര്‍ക്കാരിന്  വരുമാന നഷ്ടം ഉണ്ടാക്കുന്നതായിരുന്നു. പാറമട ലോബിയില്‍ നിന്നുള്ള നികുതി ഈടാക്കിയാല്‍ തന്നെ ട്രഷറി വരുമാനം കൂടും. പക്ഷേ മദ്യനയം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം. ബാര്‍ ജീവനക്കാരുടെ പുനരധിവാസത്തിന് കെപിസിസി അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. ബിയര്‍  വൈന്‍ പാര്‍ലറുകള്‍ പൂട്ടേണ്ട എന്നാണ് യുഡിഎഫ് നയം എന്ന് മന്ത്രി ബാബു വിശദീകരിക്കുന്നു. ഏതായാലും സുപ്രീംകോടതി വിധി ബാറുടമകള്‍ക്ക് താത്ക്കാലിക ആശ്വാസം നല്‍കിയിരിക്കുകയാണ്. ഇനി ഹൈക്കോടതി വിധി എന്തായിരിക്കും എന്ന ആകാംക്ഷ ബാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.