Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2014, 07:59 pm IST
in Samskriti

സത്ത്വാമൂര്‍ത്തിസ്തത്ത്വമയഃ സത്യരൂപോ ദിവസ്പതിഃ

ശുഭാംശുഃ ചന്ദ്രമാശ്ചന്ദ്രഃ ഓഷധീശോ നിശാപതഃ

688. സത്ത്വമൂര്‍ത്തിഃ – സത്ത്വഗുണം മൂര്‍ത്തീഭവിച്ചവന്‍. പ്രപഞ്ച പ്രവര്‍ത്തനത്തിനാധാരമായ മൂന്നു ഗുണങ്ങളാണ് സത്ത്വംദ രജസ്സ്, തമസ്സ് എന്നിവ ഭഗവദ്ഗീതയുടെ പതിന്നാലാം അധ്യായമായ ഗുണത്രയവിഭാഗയോഗത്തില്‍ ഇവയെ താരതമ്യപ്പെടുത്തി ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ മൂന്നു ഗുണങ്ങളില്‍ പ്രധാനമായ സത്ത്വഗുണത്തെ നിര്‍മ്മലത്വംകൊണ്ടു പ്രകാശമാനവും ദുഃഖസ്പര്‍ശം ഇല്ലാത്തതുമായി ഭഗവാന്‍ അവതരിപ്പിക്കുന്നു. ആ സത്ത്വഗുണം രൂപം പൂണ്ടവനായി സൂര്യമൂര്‍ത്തിയായ ഗുരുവായൂരപ്പനെ സ്തുതിക്കുന്നു.

689. തത്ത്വമയഃ – തത്ത്വരൂപം പൂണ്ടവന്‍. തത്ത്വം എന്ന പദം സര്‍വാധാരമായ ഉണ്മയെ കുറിക്കുന്നു. എല്ലാത്തിനും കാരണവും നിര്‍വികാരവും ആദ്യന്തങ്ങളില്ലാത്തതുമായ ചൈതന്യമാണു ബ്രഹ്മം. അതാണു സൂര്യദേവന്‍. അതുതന്നെയാണു ഗുരുവായൂരപ്പന്‍.

690. സത്യരൂപഃ – സത്യം രൂപമായവന്‍. സത്യം എന്തെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അതിനെ നിര്‍വചിക്കാന്‍ വളരെ വിഷമമാണ്. പകരം ഉണ്മയെന്നോ സാമര്‍ത്ഥ്യമെന്നോ  ഒക്കെ പറയാമെന്നേയുളളൂ. പ്രസിദ്ധ നിരുക്തകാരനായ യാസ്‌കന്‍ ”സത്സു സാധു സത്യം” (സത്തുകള്‍ക്കു ചേര്‍ന്നതു സത്യം) എന്നും ”സത്സുതായതേ സത്യം”(സത്തുക്കളില്‍ വ്യാപിച്ചതു സത്യം) എന്നും സത്യത്തെ നിര്‍വചിക്കുന്നു. ”സതി പ്രഭവഃ യസ്യതത്സത്യം(സത്തുക്കളില്‍ പ്രഭവിക്കുന്നതു സത്യം); ”യദ് സത് തദ് സത്യം” (യഥാര്‍ത്ഥത്തില്‍ ഉള്ളതെന്തോ അതു സത്യം); ”സ്ഥിതം ചയദ്ച സത്ച തത് സത്യം” (സ്ഥിരമായി ഉള്ളതെന്തോ  അതു സത്യം) എന്നിങ്ങനെ മറ്റാചാര്യന്മാര്‍ സത്യത്തെ നിര്‍വചിക്കുന്നു. ഇനിയും നിരവധി നിര്‍വചനങ്ങള്‍ ഉദ്ധരിക്കാം. ഈ നിര്‍വചനങ്ങള്‍ സാമാന്യബുദ്ധി മാത്രമുള്ള നമ്മെ കൊണ്ടുമാറാത്തതുമായ സത്യമാണു സൂര്യദേവന്‍. ആ സൂര്യദേവന്‍ തന്നെയാണു പരബ്രഹ്മം. അതിന്റെ സാക്ഷാത്കാരമാണ് ഗുരുവായൂരപ്പന്‍.

691. ദിവസ്പതിഃ – ദിവസത്തിനു നാഥനായവന്‍. സ്വര്‍ഗ്ഗത്തിനു പതിയായവന്‍ എന്നും വ്യാഖ്യാനിക്കാം. സന്ദര്‍ഭത്തില്‍ ഗുരുവായൂരപ്പനെ സൂര്യദേവനായി സ്തുതിക്കുന്ന നാമങ്ങങ്ങളിലൊന്നാകയാല്‍ ആകാശത്തിന്റെ പതി എന്നു വ്യാഖ്യാനിക്കാം. ഇന്ദ്രന്‍ ഉള്‍പ്പെടെയുള്ള സ്വര്‍ഗത്തിന്റെ നാഥനെന്നുമാകാം.

692. ശുഭാംശുഃ – ശുദ്രമായ, വെളുത്ത രശ്മികളുള്ളവന്‍, ചന്ദ്രന്‍. ശുഭ്ര ശബ്ദത്തിന് അഴകുള്ള ആകര്‍ഷകമായ എന്നും അര്‍ത്ഥമുണ്ട്. ചന്ദ്രകിരണങ്ങളുടെ അഴക് എടുത്തു പറയേണ്ടതില്ല. (ഇതുമുതല്‍  701 വരെയുള്ള നാമങ്ങള്‍ ഗുരുവായൂരപ്പനെ ചന്ദ്രന്റെ രൂപത്തില്‍ സങ്കല്‍പിച്ചു സ്തുതിക്കുന്നു.

693. ചന്ദ്രമാഃ – ചന്ദ്രന്‍, ആഹ്ലാദിപ്പിക്കുന്നവന്‍

694. ചന്ദ്രഃ – ചന്ദ്രന്‍. ശോഭിക്കുന്നവന്‍ എന്നും അഴകുള്ളവന്‍ എന്നും പദാര്‍ത്ഥം. ഭംഗിയോടെ ഓടുന്നവന്‍ എന്നും വളരെക്കാലമായി ഓടുന്നവന്‍ എന്നും നിരീക്ഷിച്ചുകൊണ്ട് ഓടുന്നവന്‍ എന്നും ആചാര്യന്മാര്‍ ചന്ദ്രശബ്ദത്തെ നിര്‍വചിക്കുന്നു.

695. ഓഷധീശഃ – ഔഷധികള്‍ക്കു നാഥനായവന്‍. ഓഷധി എന്ന പദത്തിന് സസ്യമെന്നും ഔഷധസസ്യമെന്നും അര്‍ത്ഥം. സസ്യങ്ങള്‍ക്ക് ഔഷധവീര്യമുള്ള രസമുണ്ടാകുന്നത് ചന്ദ്രരശ്മികളേല്‍ക്കുന്നതിനാലാകയാല്‍ ചന്ദ്രന് ഓഷധശീലനെന്നു പേര്. ഔഷധഗുണം പരിഗണിക്കാതെ സസ്യങ്ങളില്‍ രസമായി വര്‍ത്തിക്കുന്നവന്‍ എന്നും വ്യാഖ്യാനിച്ചുകാണുന്നു.

696. നിശാപതിഃ – രാത്രിയുടെ നാഥന്‍. സൂര്യനെ പകലിന്റെ നാഥനായി കരുതുന്നതുപോലെ ചന്ദ്രനെ രാത്രിയുടെ നാഥനായി സ്തുതിക്കുന്നു.  പകലിന്റെയും രാത്രിയുടെയും നാഥനായ ഗുരുവായൂരപ്പന്റെ രണ്ടുമൂര്‍ത്തികളാണ് സൂര്യനും ചന്ദ്രനും.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.