മുണ്ടക്കയം: കോരുത്തോട്ടില്‍ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. ശബരിമല വനാതിര്‍ത്തിയില്‍ കോരുത്തോട് പട്ടാളംകുന്നിലാണ് കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയോടെ കൃഷിയിടത്തില്‍എത്തിയ കാട്ടാന താന്നിമൂട്ടില്‍ സാബു,കുന്നേപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി, വെളളമറ്റത്തില്‍ മാത്യു ജോണ്‍,എന്നിവരുടെ കൃഷികള്‍ നശിപ്പിച്ചു. 135 വാഴ, 30 റബ്ബര്‍ മരങ്ങള്‍ എന്നിവ നശിപ്പിച്ചിട്ടുണ്ട്. തനിച്ചെത്തിയ പിടിയാന ചിന്നംവിളിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് ആളുകള്‍ വിവരം അറിഞ്ഞെങ്കിലുംഓടിക്കാനായില്ല. പുലര്‍ച്ചെവരെ ശല്യമുണ്ടാക്കിയ ആന പിന്നീട് കാട്ടിലേക്കു കയറിപോകുകയായിരുന്നു. മേഖലയില്‍ ആനയിറങ്ങാതിരിക്കാന്‍ വനപാലകര്‍ കിടങ്ങുകള്‍ സ്ഥാപിക്കുകയോ കമ്പിവേലി നിര്‍മിക്കുകയോ ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
















