Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 575-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2014, 08:05 pm IST
inSamskriti

വസിഷ്ഠന്‍ തുടര്‍ന്നു:

പിന്നീട് വായുധാരണയിലൂടെ സ്വയം വായുവായി ധ്യാനിച്ചുറച്ച് ഞാന്‍ വായുധാതുവായി. പുല്ലിനെയും ഇലകളെയും വള്ളിപ്പടര്‍പ്പുകളെയും വയ്‌ക്കോല്‍ത്തുരുമ്പിനെയും നൃത്തമാടാന്‍ പഠിപ്പിച്ചത് ഞാനാണ്!. ഊയലാടുന്ന മന്ദശീതളമാരുതനായി ഞാന്‍ തരുണീമണികള്‍ക്ക് ഇഷ്ടക്കാരനായി.

എന്നാല്‍ അതേസമയം എന്നിലെ താപഗരിമ ഉഷ്ണവാതമായും കൊടുങ്കാറ്റായും ഭീതിപരത്തിക്കൊണ്ടുമിരുന്നു. നന്ദനോദ്യാനങ്ങളില്‍ ഞാന്‍ മാധുര്യമാര്‍ന്ന സുഗന്ധം പേറി ഉലാവിയിരുന്നു. എന്നാല്‍ നരകങ്ങളില്‍ ഞാന്‍ അഗ്‌നിസ്ഫുലിംഗങ്ങളെ പറത്തിക്കൊണ്ടിരുന്നു. എന്റെ ഗതിവേഗം കണ്ട് ആളുകള്‍ മനസ്സും ഞാനും സഹോദരങ്ങളാണോ എന്ന് സംശയിക്കുന്നു. ഗംഗാനദിയിലെ ഒഴുക്കിനനുസരിച്ച് ഞാന്‍ നീങ്ങി. മറ്റുള്ളവരുടെ ക്ഷീണമകറ്റാനും അവര്‍ക്ക് സാന്ത്വനമേകാനും വേണ്ടി എത്ര പ്രയത്‌നിക്കാനും എനിക്കുല്‍സാഹമായിരുന്നു.

ശബ്ദതരംഗങ്ങളെ ഞാന്‍ വഹിച്ചു നടന്നു. അതിനാല്‍ എന്നെ ആകാശത്തിന്റെ ഉത്തമസുഹൃത്തായി കണക്കാക്കുന്നു. എല്ലാ ജീവികളുടെയും മര്‍മ്മപ്രധാനമായ അവയവങ്ങളില്‍ ഞാനുണ്ട്. അഗ്‌നിയുടെ രഹസ്യം എനിക്കറിയാം. ഞാന്‍ അഗ്‌നിയുടെ സുഹൃത്താണ്. പ്രാണവായുവായി ജീവനുള്ള എല്ലാ ദേഹങ്ങളെയും ചലിപ്പിക്കുന്നത് ഞാനാണ്. അതിനാല്‍ അവര്‍ക്കെല്ലാം ഞാന്‍ അവരുടെ മിത്രമാണ്, അതേസമയം ശത്രുവുമാണ്. ഞാന്‍ എല്ലാവര്‍ക്കും മുന്നില്‍ എപ്പോഴുമുണ്ടെങ്കിലും ആര്‍ക്കുമെന്നെ കാണാന്‍ കഴിയില്ല. വിശ്വപ്രളയവേളയില്‍ പര്‍വ്വതങ്ങളെപ്പോലും എടുത്തെറിയാന്‍ എനിക്കാകും. വായുവെന്ന നിലയില്‍ വസ്തുക്കളെ കൂട്ടിച്ചേര്‍ക്കുക, ഉണക്കുക, ഉയര്‍ത്തിപ്പിടിച്ചു താങ്ങിനിര്‍ത്തുക, കമ്പനങ്ങള്‍ അല്ലെങ്കില്‍ ചലനങ്ങളുണ്ടാക്കുക, ഗന്ധം പരത്തുക, ശീതളിമ നല്‍കുക എന്നീ ആറു കര്‍ത്തവ്യങ്ങള്‍ എനിക്കുണ്ട്. ദേഹങ്ങളെ ഉണ്ടാക്കലും നശിപ്പിക്കലും എന്റെ ജോലിയുടെ ഭാഗമാണ്. വായുധാതുവായി ഞാന്‍ ഓരോരോ അണുക്കള്‍ക്കുള്ളിലും വിശ്വത്തെ മുഴുവന്‍ ദര്‍ശിക്കുന്നു. ആ വിശ്വങ്ങളില്‍ ഞാന്‍ അതിസൂക്ഷ്മങ്ങളായ അണുക്കളെയും അവയ്‌ക്കുള്ളില്‍ വിശ്വങ്ങളെയും ദര്‍ശിക്കുന്നു.

അവയൊന്നും വാസ്തവത്തില്‍ ‘ഉള്ളവ’യല്ല. എല്ലാം ആകാശത്തില്‍ അല്ലെങ്കില്‍ ബ്രഹ്മാണ്ഡ നിശ്ശൂന്യതയില്‍ ധാരണാസൃഷ്ടമായ കാഴ്ചകളാണ്. അവിടെയും ദേവതമാരും ഗ്രഹങ്ങളും മലകളും സമുദ്രങ്ങളും ജനനമരണങ്ങളെന്ന ധാരണാ വിലാസങ്ങളും ഉണ്ട്. എന്റെ ഹൃദയത്തില്‍ നിറവുണ്ടാകുന്നത്ര ഞാന്‍ എല്ലാടവും കറങ്ങിത്തിരിഞ്ഞിരിക്കുന്നു. എന്റെ ദേഹത്തില്‍ എണ്ണമറ്റ ജീവജാലങ്ങളും യക്ഷകിന്നരഗന്ധര്‍വ്വാദികളും, ഈച്ചകളും കുടിപാര്‍ത്തിരിക്കുന്നു. ഞാന്‍ മൂലമാണവര്‍ക്ക് മൂര്‍ത്തരൂപങ്ങള്‍ ഉണ്ടായത്. എന്റെ സ്പര്‍ശനമാത്രയില്‍ അവര്‍ക്ക് ആഹ്ലാദമുണ്ടാകുന്നു, എങ്കിലും അവര്‍ക്ക് ഞാന്‍ ദൃഷ്ടിഗോചരമല്ല. പാതാളം എന്റെ പാദങ്ങളാണെങ്കിലും ഭൂമി ഉദരമാണെങ്കിലും ആകാശം ശിരസ്സാണെങ്കിലും ഞാന്‍ എന്റെ അണുമാത്രമായ സ്വഭാവത്തെ ഉപേക്ഷിച്ചില്ല.’ഞാന്‍ എല്ലാ ദിശകളിലേയ്‌ക്കും വ്യാപിച്ച് എല്ലാ കാലത്തും എല്ലാമെല്ലാം ചെയ്തുകൊണ്ട് നിലകൊള്ളുന്നു. ഞാന്‍ എല്ലാറ്റിന്റെയും ആത്മാവാണ്. ഞാന്‍ എല്ലാമെല്ലാമാണ്. എങ്കിലും ശുദ്ധമായ ശൂന്യതയാണ് ഞാന്‍. ഞാന്‍ എന്തോ ആയി നിലകൊള്ളുന്നതായി അനുഭവിച്ചു; ഞാന്‍ ഒന്നുമല്ലാ എന്നും അനുഭവിച്ചു. മൂര്‍ത്തമായും അമൂര്‍ത്തമായും നിലകൊണ്ടു. ഈ അവസ്ഥകളെക്കുറിച്ചെല്ലാം ഞാന്‍ അവബോധത്തോടു കൂടെയും അല്ലാതെയും കഴിഞ്ഞു. ഞാന്‍ അനുഭവിച്ചതുപോലെയുള്ള അനന്തകോടി വിശ്വങ്ങളുണ്ട്.

മനുഷ്യന്‍ സ്വപ്‌നത്തില്‍ അസംഖ്യം വസ്തുക്കളെ കാണുന്നു. അതുപോലെ ഞാന്‍ ഓരോരോ അണുവിനുള്ളിലും ബ്രഹ്മാണ്ഡങ്ങളെ കണ്ടു; അവകളില്‍ നിറഞ്ഞിരിക്കുന്ന അണുക്കളേയും വ്യക്തമായിക്കണ്ടു.

ഞാന്‍ തന്നെയാണീ കാണപ്പെട്ട വിശ്വങ്ങളായിത്തീര്‍ന്നത്. അതിന്റെയെല്ലാം ആത്മാവായി അവയില്‍ നിറഞ്ഞു വിളങ്ങിയതും ഞാന്‍. എങ്കിലും ഞാന്‍ അവയെ പൊതിഞ്ഞു എന്നു പറയുക വയ്യ. ഇതെല്ലാം വെറും വാക്കുകളുടെ കസര്‍ത്താണ്. ‘അഗ്‌നിയില്‍ താപം ഉണ്ട്’ എന്ന കാര്യം പറയാന്‍ വസ്തുത ഒന്ന് മാത്രമാണെങ്കിലും മൂന്നു വാക്കുകള്‍ വേണം.!

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി; സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.