ആഭ്യൂഹവും കള്ള ന്യായവുമായി നടക്കുന്ന നിര്‍വ്യക്തിഗതവാദികള്‍ കൃഷ്ണനെ ഭഗവാനായി അംഗീകരിക്കാന്‍ മടി കാണിക്കുന്നതായിട്ടാണ് നമ്മുടെ പൊതുവെയുള്ള അനുഭവം. ഇപ്രകാരം പരമമായ കേവലസത്യത്തെ, തന്റെ അല്പബുദ്ധികൊണ്ട് മനസ്സിലാക്കാനുള്ള ശ്രമത്തില്‍ അവര്‍ക്കുള്ള ഇച്ഛാഭംഗമുണ്ടാകുന്നു. തങ്ങളുടെ ഈ ന്യൂനത അവര്‍ക്കു മനസ്സിലാവുകയില്ല. കൃഷ്ണാവബോധത്തിന്റെ ശാസ്ത്രം അറിയാവുന്ന.വര്‍ ഇതു ചൂണ്ടിക്കാണിച്ചു കൊടുത്താല്‍പോലും അതവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കില്ല. ഭഗവാനെ ശരണം പ്രാപിക്കാത്തതിന്റെ പരിണിതഫലമാണ് ഇത്തരം മലിനീകൃതമായ അവബോധം ഭഗവാന്റെ തിരുനാമം, രൂപം, ഗുണങ്ങള്‍, ലീലകള്‍ പരിച്ഛദങ്ങള്‍- എല്ലാം അത്യസാധാരണവും അതീന്ദ്രിയവുമാണ്. അതിനാല്‍ സ്ഥൂലമായ ഭൗതികേന്ദ്രിയങ്ങള്‍കൊണ്ട് അതു മനസ്സിലാക്കാനാവില്ല. സൂര്യപ്രകാശംകൊണ്ടു മാത്രമേ സൂര്യനെ കാണാന്‍ സാധിക്കൂ, അതുപോലെ ഭക്തിയുതസേവനത്തില്‍ മുഴുകുന്നവര്‍ക്കു മാത്രമേ ഭഗവാന്‍ പ്രത്യക്ഷമാകൂ.
-ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍
















