Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2014, 09:37 pm IST
inSamskriti

നിത്യപാരായണം 570-ാം ദിവസം

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ അനന്തബോധത്തില്‍ ധ്യാനനിരതനായിരിക്കെ ഇപ്പറഞ്ഞ സൃഷ്ടിജാലങ്ങളെല്ലാം എന്റെയുള്ളില്‍ത്തന്നെ, ഈ ദേഹത്തില്‍ ഞാനിരിക്കെ ഉണ്ടായതാണെന്ന് എനിക്കറിയാന്‍ കഴിഞ്ഞു. വിത്തിനുള്ളില്‍ വൃക്ഷം അടങ്ങിയിരിക്കുന്നുണ്ടല്ലോ.

ഒരുവന്‍ ഉറങ്ങാനായി കണ്ണടയ്‌ക്കുമ്പോള്‍ അവന്‍ പ്രവേശിക്കുന്ന അന്തര്‍ലോകം അവന്റെ തന്നെ ഉള്‍ക്കാഴ്ചയാണ്. അതുപോലെ അവന്‍ ഉണരുമ്പോള്‍ ആ കാഴ്ച ജാഗ്രദ് ലോകത്തിലേയ്‌ക്ക് ഉന്മുഖമാവുന്നു. സൃഷ്ടിയെ ഒരുവന്‍ അനുഭവിക്കുന്നത് സ്വയം അവന്റെ ഹൃദയത്തില്‍ ആ സൃഷ്ടിയ്‌ക്കുള്ളില്‍ പ്രവേശിക്കുമ്പോഴാണ്.

ശുദ്ധാകാശത്തില്‍ സൃഷ്ടിയുടെ പ്രകടനം ദര്‍ശിച്ചശേഷം സൃഷ്ടിയുടെ വിവിധഭാവങ്ങളെ കാണാനുള്ള ആകാംക്ഷയോടെ ഞാന്‍ എന്റെയുള്ളിലെ മറ്റു ഭാഗങ്ങളിലേയ്‌ക്ക് നോക്കി. അങ്ങിനെ എന്നിലെ ആന്തരപ്രഭ ആ നവീനമായആകാശങ്ങളെയും അനുഭവിച്ചു.

അല്ലയോ രാമാ നിദ്രയിലാകട്ടെ, ജാഗ്രദിലാകട്ടെ, നീ നിന്റെ ആത്മബോധത്തിലെയ്‌ക്ക് പ്രവേശിക്കുകയാണെങ്കില്‍ അതും ഘനസാന്ദ്രമായ ബോധം തന്നെയാണെന്ന് നിനക്കറിയാനാകും.

ഈ നിര്‍മ്മലബോധം മാത്രമേ ഉള്ളു എന്നതാണല്ലോ പ്രഥമസത്യം. അതിലാണ് ഞാന്‍ ഉണര്‍ന്നുയര്‍ന്നു വന്നത്. അതിന്റെ സാന്ദ്രീകരണമാണ് ബുദ്ധി. ഈ ബുദ്ധിയുടെ സാന്ദ്രീകരണം മനസ്സ്. ശുദ്ധമായ ശബ്ദഭൂതത്തെയും മറ്റ് മൂലഭൂതങ്ങളെയും അറിയുന്നത് തന്മാത്രകള്‍. അവയുടെ അനുഭവങ്ങളില്‍ നിന്നും ഇന്ദ്രിയങ്ങള്‍ ഉണ്ടാവുന്നു.ചിലര്‍ പറയുന്നത് സൃഷ്ടിയ്‌ക്ക് ഒരു ക്രമാനുഗതസ്വഭാവമാണുള്ളതെന്നാണ്. മറ്റുള്ളവര്‍ പറയുന്നത് സൃഷ്ടിയ്‌ക്ക് നിയതമായ യാതൊരു ക്രമവുമില്ലെന്നാണ്. എന്തായാലും അനന്തബോധത്തിലെ അതാത് പ്രഥമധാരണകളാല്‍ ഉരുത്തിരിഞ്ഞു സൃഷ്ടമായ വസ്തുക്കളുടെയോ ജീവജാലങ്ങളുടെയോ സ്വഭാവത്തെ മാറ്റിമറിക്കുക അസാദ്ധ്യമത്രേ.

സൃഷ്ടികളെ വീക്ഷിച്ചുകൊണ്ടിരിക്കെ സ്വയം അണുമാത്രരൂപിയായിമാറി, ഞാനൊരു പ്രഭാകിരണമായതായി ഞാനറിഞ്ഞു. അതിനെപ്പറ്റി ധ്യാനിക്കെ, ഞാന്‍ വീണ്ടും സ്ഥൂലരൂപമാര്‍ജ്ജിക്കുകയും അതില്‍ ഇന്ദ്രിയാനുഭവസാദ്ധ്യതകള്‍ നാമ്പിടുകയും ചെയ്തു. എനിക്ക് കാഴ്ചയുണ്ടായി. അതിനുള്ള ഇന്ദ്രിയം കണ്ണുകളായി. ഞാന്‍ കണ്ടത് ദൃശ്യമായി. ഈ അനുഭവം ദൃശ്യാനുഭവമായി. എപ്പോഴാണ് ആ ദര്‍ശനം ഉണ്ടായത് എന്ന തോന്നല്‍ കാലമെന്ന ധാരണയെ എന്നില്‍ അങ്കുരിപ്പിച്ചു. എങ്ങിനെയാണ് ആ കാഴ്ച എനിക്കുമുന്നില്‍ വിക്ഷേപമായത് എന്ന ചിന്ത അതിനൊരു ക്രമമുണ്ടാക്കി. എവിടെയൊക്കെയാണോ ആ കാഴ്ചകളെ ഞാന്‍ കണ്ടത് ആ ഇടങ്ങള്‍ ആകാശമായി.

ഈ ധാരണകള്‍ സുദൃഢതയാര്‍ന്ന് സൃഷ്ടിക്രമമായി. ബോധം തന്റെ കണ്ണ് തുറന്ന് സ്വയം തന്റെ പ്രാഭവങ്ങളെപ്പറ്റി അവബോധിക്കവേ ശുദ്ധതന്മാത്രകള്‍ ഉണ്ടായി. പിന്നീട് അവയ്‌ക്ക് ചേര്‍ന്ന ഇന്ദ്രിയങ്ങളും സംജാതമായി. എന്നാല്‍ ഇവയെല്ലാം വാസ്തവത്തില്‍ ശുദ്ധാകാശം ഭാവസാന്ദ്രമായതുമാത്രമാണ്.

അതുപോലെ ഞാന്‍ എന്തെങ്കിലും കേള്‍ക്കട്ടെ എന്ന് ഞാന്‍ ചിന്തിക്കവേ, ശബ്ദമുണ്ടാവുകയും എന്നില്‍ ശ്രോത്രിന്ദ്രിയം സംജാതമാവുകയും ചെയ്തു. പിന്നീട്, സ്പര്‍ശനം, ഘ്രാണനം, രസം, എന്നിവയും അതാതിന് ഉചിതമായ ഇന്ദ്രിയ സംഘാതങ്ങളും ഉണ്ടാവുകയായി. വാസ്തവത്തില്‍ ഇവയെല്ലാം എന്നിലുണ്ടായി എന്ന് പറയുമ്പോഴും ഉണ്മയില്‍ ഒന്നുമൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.