കലഹത്തിന്റെയും കാപട്യത്തിന്റെയും യുഗമായ കലിയുഗത്തില്‍ മായ നിരന്തരം ജനങ്ങളെ ഭീഷണിപ്പെടുത്തുകയും അവര്‍ക്കു വിഘ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ജീവചൈതന്യമെന്നനിലയില്‍ തങ്ങളുടെ വ്യക്തിത്വം മറന്നുപോകുന്നതിനാല്‍ ജനം ലോകത്തിന് ആപത്തുണ്ടാക്കുന്നു.
ഈ ഉപരോധാവസ്ഥയില്‍ ഇന്നത്തെ ചിന്തകന്മാരും ദാര്‍ശനികരും സമൂഹത്തില്‍ നന്മയും ഐക്യവും പുലര്‍ത്താന്‍ ആഞ്ഞു ശ്രമിക്കുകയാണ്. ഈ പ്രശ്‌നത്തെക്കുറിച്ച് അവര്‍ ആഴത്തില്‍ ഗവേഷണം നടത്തുന്നു.
എന്നാല്‍ വളരെ മുമ്പുതന്നെ നമ്മുടെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
-ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍
















