അജാമിളനെപ്പോലെയുള്ള ബ്രാഹ്മണന്റെ കാര്യത്തില്‍ മാത്രമേ അവശേഷിക്കുന്ന ദുശ്ശീലങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ സാധ്യമാകൂ എന്ന തെറ്റായ നിഗമനത്തില്‍ സമ്പത്തും സൗന്ദര്യവും പാണ്ഡിത്യവുമുള്ള ഒരു ബ്രാഹ്മണനോ അതല്ലെങ്കില്‍ ഉന്നതകുലജാതനോ എത്തിച്ചേര്‍ന്നേക്കാം. അജാമിളന്‍ ജന്മംകൊണ്ടു ബ്രാഹ്മണനായിരുന്നു. എന്നാല്‍ പൂര്‍വ്വജന്മത്തിലെ കര്‍മങ്ങളുടെ ദുഷ്ഫലങ്ങള്‍ മൂലം അദ്ദേഹം പാപപ്രവര്‍ത്തനനങ്ങളിലേര്‍പ്പെട്ടു. എന്നാല്‍ മരണസമയത്തുണ്ടായ ഭഗവത് സ്മരണ അദ്ദേഹത്തെ പാപവിമുക്തനാക്കിത്തീര്‍ത്തു. പാപവിമുക്തി ഉന്നതകുലജാതര്‍ക്കു മാത്രമുള്ളതല്ല, എല്ലാവര്‍ക്കുമുള്ളതാണ്. ജന്മനാതന്നെ ഹീനപ്രവൃത്തികളിലേര്‍പ്പെടുന്ന അധഃസ്ഥിതര്‍ക്കുപോലും ഭഗവാന്റെ പാദകമലങ്ങളില്‍ അഭയം തേടിയാല്‍ ഭഗവദ്ധാമത്തെ പ്രാപിക്കാമെന്നതു തീര്‍ച്ച.
-ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍
















