Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:31 pm IST
inSamskriti

ത്വദാലോകേക്ഷണോത്ഭൂതാ ത്വദാലോകേക്ഷണക്ഷയാ

മൃതേവ ജാതാ ജാതേവ മൃതാ കേനോപലക്ഷ്യതേ

പ്രഹ്ലാദന്‍ തന്റെ ധ്യാനം തുടര്‍ന്നു: ആത്മാവേ, നീയുള്ളതുകൊണ്ട് മാത്രമാണ് സുഖദു:ഖങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുന്നത്. അവനിന്നിലാണുണ്ടാവുന്നത്. എന്നാലവയ്‌ക്ക് നിന്നില്‍നിന്നും  വേറിട്ടൊരസ്തിത്വമില്ല എന്നറിയുമ്പോള്‍ അവയുടെ അനന്യത്വം ഇല്ലാതെയാവുന്നു.

കണ്ണടച്ചു തുറക്കുന്ന നിമിഷത്തില്‍ ദൃശ്യവിസ്മയങ്ങള്‍ ഇല്ലാതാവുംപോലെ  സുഖദു:ഖങ്ങളെന്ന ഭ്രമകല്‍പ്പനകള്‍ കണ്ണടച്ചുതുറക്കുംമുമ്പ് ഉണ്ടായി മറയുകയാണ്.

‘അവ പ്രത്യക്ഷപ്പെടുന്നത് ഉണര്‍വ്വിന്റെ ഉള്‍പ്രകാശത്താലാണ്. എന്നാല്‍ ആ പ്രകാശസ്രോതസ്സില്‍നിന്നും  വിഭിന്നമല്ല എന്നറിയുമ്പോള്‍ അവ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

അവ മരിച്ചയുടനെ ജനിച്ചവയാണ്. ജനിച്ചയുടനെ മരിച്ചവയുമാണ്. ആരാണീ മാസ്മരീകതയെ എല്ലാമറിയുന്ന സത്ത?’ എല്ലാമെല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ കേവലം ക്ഷണഭംഗുരമായ കാരണങ്ങളാല്‍ ശാശ്വതമായ കാര്യങ്ങള്‍ എങ്ങിനെ സംഭവിക്കുവാനാണ്? കടലലകള്‍ ചിലപ്പോള്‍ പൂക്കളായി തോന്നിയേക്കാം. എന്നാലവകൊണ്ടൊരു മാലകോര്‍ക്കാനാവുമോ? യാതൊരടിസ്ഥാനവുമില്ലാത്തതും നശ്വരവുമായ കാരണങ്ങളാല്‍ ദൃഢതയുള്ള കാര്യങ്ങള്‍ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നതെത്ര വിഡ്ഢിത്തമാണ്? മിന്നല്‍ പിണരുകള്‍ കൊരുത്തൊരു മാലയുണ്ടാക്കി അത് കണ്ഠാഭാരണമാക്കാന്‍ കഴിയുമോ?

അല്ലയോ ആത്മാവേ, സമതയിലഭിരമിക്കുന്ന ആത്മജ്ഞാനിയുടെ ഉണര്‍വ്വാര്‍ന്ന ജാഗ്രതയില്‍ നീ സുഖദു:ഖങ്ങളെ യാഥാര്‍ത്ഥ്യമെന്നവണ്ണം സ്വീകരിച്ച് ആസ്വദിക്കുന്നു, അനുഭവിക്കുന്നു. എന്നാല്‍ അജ്ഞാനിയായ ഒരുവനില്‍ നീ എങ്ങിനെയാണ് സുഖദു:ഖങ്ങളെ അനുഭവിക്കുന്നതെന്നു പറയുക അസാദ്ധ്യം!

ആത്മാവേ നീ സത്യത്തില്‍ ഒന്നിനോടും ആസക്തിയില്ലാത്ത, യാതൊരാശകളും ഇല്ലാത്ത, അഹംകാരമസ്തമിച്ച അവിച്ഛിന്നസ്വരൂപമാണ്. കേവലം സത്യമായാലുമല്ലെങ്കിലും, ഭ്രമകല്‍പ്പനകളായാലുമല്ലെങ്കിലും നീ തന്നെയാണ് കര്‍ത്താവും ഭോക്താവുമായി വൈവിദ്ധ്യതയാര്‍ന്ന് നിലകൊള്ളുന്നത്.

ജയ ജയ ആത്മന്‍ ജയജയ.! അനന്തവിശ്വമായി പ്രകടമായ ആത്മാവ് ജയിക്കട്ടെ. പരമപ്രശാന്തമായ ആത്മാവ് ജയിക്കട്ടെ. ശാസ്ത്രങ്ങള്‍ക്കുപോലും അതീതമായ ആത്മാവ് ജയിക്കട്ടെ. വേദശാസ്ത്രങ്ങള്‍ നിന്നെയാണാധാരമാക്കുന്നത്. നീയാണാ ശാസ്ത്രഗ്രന്ഥങ്ങളില്‍ വിരാജിക്കുന്നത്.

ഇനിയും ജനിച്ചിട്ടില്ലാത്ത ആത്മാവിനു നമസ്‌കാരം. ഒരേസമയം മാറ്റങ്ങള്‍ക്കും നാശങ്ങള്‍ക്കും വിധേയവും അല്ലാത്തതുമായ ആത്മാവ് ജയിക്കട്ടെ. അസ്തിത്വവും അനസ്തിത്വവുമായ ആത്മാവ് ജയിക്കട്ടെ. ഒരേസമയം കീഴടക്കാനും പ്രാപിക്കാനുമാവുന്നതും എന്നാല്‍ അജയ്യനും അപ്രാപ്യനുമായ ആത്മാവേ നീ ജയിക്കുമാറാകട്ടെ.

ഞാന്‍ ആഹ്ലാദചിത്തനാണ്. ഞാന്‍ സമതയിലഭിരമിക്കുന്നു. എന്നില്‍ എല്ലാം സംതുലിതാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. ഞാന്‍ അചലന്‍… ഞാന്‍ ജയന്‍… ജയിക്കാനായി ജീവിക്കുന്നവനാണ് ഞാന്‍. എനിക്ക് നമസ്‌കാരം. നിനക്ക് നമസ്‌കാരം.

നിത്യശുദ്ധസത്തയായി നീയുള്ളപ്പോള്‍ ബന്ധനമെവിടെ? സൗഭാഗ്യദൗര്‍ഭാഗ്യങ്ങളെവിടെ? ജനനമരണങ്ങളെവിടെ? ഞാന്‍ ശാശ്വതമായ പരമപ്രശാന്തതയില്‍ സദാ അഭിരമിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.