Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 02:44 pm IST
in Samskriti

634. തൈജസഃ – തേജസ്സ് രൂപമായവന്‍. പ്രപഞ്ചം തേജോമയമാണ്. ആ തേജസ്സു കണ്ടറിയാനുള്ള കണ്ണു നമുക്കില്ല. ചില പ്രകാശരശ്മികള്‍ കാണാനേ നമുക്കു കഴിയൂ. പ്രപഞ്ചമായി വ്യാപിക്കുന്ന തേജസ്സാണു വിഷ്ണു. ആ തേജസ്സിന്റെ പ്രതിഫലനമാണു ജീവാത്മാവ്. ഈശ്വരന്‍ എന്നും പരമാത്മാവെന്നും ജീവാത്മാവെന്നും ഈ നാമത്തിന് അര്‍ത്ഥം പറയാം.

635 തേജസാം രാശിഃ – തേജസ്സുകളുടെ സമൂഹം. ഏകവും അവിച്ഛിന്നവുമായ തേജസ്സായ വിഷ്ണു പ്രപഞ്ചമായി വ്യാപിച്ചപ്പോള്‍ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മിന്നല്‍ എന്നിവ തൊട്ട് മിന്നാമിനുങ്ങുവരെയുള്ള ബഹുകോടി തേജസ്സുകളായി. തൈജസന്റെ രൂപാന്തരമാണ് തേജസ്സുകളുടെ രാശിയായ പ്രപഞ്ചം. നമുക്കു കണ്ടറിയാനാകാത്ത നിരവധി തേജസ്സുകളുണ്ടെന്നു മുന്‍പു പറഞ്ഞതു മറക്കരുത്.

636 ത്രിദശഃ – ത്രദശന്‍, ദേവന്‍, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ നാലവസ്ഥകളില്‍ മൂന്നാമത്തേതു മാത്രമേ ദേവന്മാര്‍ക്കുള്ളൂ. അതിനാല്‍ ദേവന്മാരെ ത്രിദശന്മാരെന്നു പറയും. എല്ലാ ദേവന്മാരുടെയും ദേവനായികയാല്‍ ഗുരുവായൂരപ്പനും ത്രിദശനാണ്.

ഉത്പത്തി, വളര്‍ച്ച, നാശം എന്നീ മൂന്നുവൃത്തികളായി രൂപം പൂണ്ട് പ്രപഞ്ചപ്രവര്‍ത്തനം നടത്തുന്നതിനാലും ഭഗവാനെ ത്രിദശനെന്നു പറയാം.

637. ത്രിദശാര്‍ച്ചിതഃ – ദേവന്മാരാല്‍ അര്‍ച്ചിക്കപ്പെടുന്നവന്‍. എല്ലാ ദേവന്മാര്‍ക്കും ദേവനായ ഭഗവാനെ ദേവന്മാര്‍ അര്‍പ്പിക്കുന്നതു സ്വാഭാവികം.

638. വാസുദേവഃ – വാസുദേവന്‍. ശ്രീകൃഷ്ണാവതാരത്തില്‍ വസുദേവരുടെ പുത്രനായി ജനിച്ചതിനാല്‍ ഭഗവാനു വാസുദേവന്‍ എന്നുപേര്.

ശ്രീകൃഷ്ണാവതാരത്തിനുമുമ്പും വിഷ്ണുവിനു വാസുദേവന്‍ എന്നു പേരുണ്ടായിരുന്നു. ആ നാമത്തെ ആചാര്യന്മാര്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നു. ജഗത്തിനെ മായകൊണ്ടു മറയ്‌ക്കുന്നവന്‍ എന്നു ശങ്കരാചാര്യര്‍ ഈ നാമത്തെ വ്യാഖ്യാനിക്കുന്നു. ” സൂര്യന്‍ തന്റെ രശ്മികള്‍ കൊണ്ടെന്നപോലെ ഞാന്‍ മായകൊണ്ട് ജഗത്തിനെയാകെ ആവരണം ചെയ്യുന്നു” എന്ന് മഹാഭാരതം ശാന്തിപര്‍വത്തില്‍ ഭഗവാന്‍തന്നെ പറയുന്നു. വാസു എന്ന പദത്തിന് ജീവാത്മാവെന്നും പരമാത്മാവെന്നും അര്‍ത്ഥമുണ്ട്. എല്ലാ ജീവികളിലും ജീവാത്മാവായി സ്ഥിതിചെയ്യുന്നതിനാലും പരമാത്മാവായി സര്‍വവ്യാപിയായി വര്‍ത്തിക്കുന്ന സര്‍വേശ്വരനാകയാലും ഭഗവാന്‍ വാസുദേവനാണ്. ഇനിയും പലതരത്തില്‍ ഈ നാമത്തെ വ്യാഖ്യാനിക്കാം. വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു.

639. വസുഭദ്രഃ – വസുഭദ്രന്‍. ഐശ്വര്യത്തെ ശാശ്വതമാക്കുന്നവന്‍. ശാശ്വതമായ ഐശ്വര്യമാകുന്നവന്‍. ഭഗവാന്റെ കാരുണ്യംകൊണ്ട് വ്യക്തികള്‍ക്കുണ്ടാകുന്ന സംതൃപ്തിയാണ് ഐശ്വര്യം. അതിന് ധനം, പദവി, ശക്തി, ആരോഗ്യം, അധികാരം എന്നൊക്കെ സന്ദര്‍ഭം അനുസരിച്ച് അര്‍ത്ഥങ്ങള്‍ വന്നുകൂടും. ആത്മസംതൃപ്തി ശാശ്വതമാക്കുന്നവന്‍ എന്ന് നാമത്തെ വ്യാഖ്യാനിക്കാം.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.