Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 09:08 pm IST
in Samskriti

624. മൈത്രേയഃ – മിത്രഭാവത്തില്‍ വര്‍ത്തിക്കുന്നവന്‍. സൂര്യന്റെ തേജസ്സായവന്‍. പ്രപഞ്ചം ബ്രഹ്മാണ്ഡകോടികള്‍ ഉള്‍ക്കൊള്ളുന്നു. ഓരോ ബ്രഹ്മാണ്ഡത്തിലും അസംഖ്യം ലോകങ്ങള്‍ ഓരോ ലോകത്തിലും ബഹുകോടി ജീവികള്‍. ഇവയെല്ലാം സംരക്ഷിക്കുന്ന സ്‌നേഹമായി വര്‍ത്തിക്കുന്നതു ഭഗവാനാണ്. ആ സ്‌നേഹചേതനയെ ഗുരുവായൂരപ്പനായി നാമം സ്തുതിക്കുന്നു.

ഭൂമിയിലുള്ള ചരവും അചരവുമായ എല്ലാ ചൈതന്യത്തിനും ആധാരം സൂര്യനാണ്. സൂര്യനില്‍നിന്നുളള തേജസ്സു ലഭിക്കുന്നില്ലെങ്കില്‍ ഭൂമിയുടെ സ്ഥാനത്തു ശൂന്യതയാകും ശേഷിക്കുന്നത്. സൂര്യതേജസ്സിന്റെ ചൈതന്യമാണ് ഭൂമിയിലുള്ള എല്ലാ ജീവികളുടെയും ജീവന്‍. ജീവനില്ലെന്ന് നാം കരുതുന്ന വസ്തുക്കളെ നിലനിര്‍ത്തുന്നതും ആ തേജസ്സു തന്നെയാണ്. ആ തേജസ്സ് ഭഗവാനു പ്രപഞ്ചത്തോടുളള മൈത്രിയുടെ പ്രകാശമാണ്.

625. മേഘവാഹനഃ – മേഘത്തെ വാഹനമാക്കിയവന്‍. ഇന്ദ്രനെയും ശിവനെയും കുറിക്കാന്‍ ഈ നാമം ഉപയോഗിക്കാറുണ്ട്. സ്വര്‍ല്ലോകനാഥനും മഴയുടെ അധിഷ്ഠാനദേവനുമായ ഇന്ദ്രനും ലോകനാഥനും ഗംഗയെ ശിരസ്സില്‍ വഹിക്കുന്നവനുമായ ശിവനും ഗുരുവായൂരപ്പന്റെ മൂര്‍ത്തികളാകയാല്‍ ഭഗവാന്റെ നാമമായി ഈ പദം സ്വീകരിക്കാം.

ലോകത്തിന്റെ ജീവനമായ ജലം എല്ലായിടത്തും എത്തുന്നത് മേഘത്തെ വാഹനമാക്കിയാണ്. ജഗന്നാഥനായ വിഷ്ണുവിന്റെ ഒരു രൂപമാണു ജലം. മേഘത്തെ വാഹനമാക്കി എല്ലാ ജീവികള്‍ക്കും ജീവനായി എത്തിച്ചേരുന്ന ഭഗവാനെ മേഘവാഹനനായി സ്തുതിക്കാം.

‘ഭദ്രോ ഭദ്രംകരോ ഭാനുഃ പുണ്യശ്രവണകീര്‍ത്തനഃ

ഗദാധരോ ഗദധ്വംസി ഗന്ധര്‍വോ ഗാനലോലുപഃ

626. ഭദ്രഃ – ഭദ്രന്‍. മംഗളം രൂപമായവന്‍. ഭാഗ്യമായും നന്മയായും ശുദ്ധിയാലും അഴകായും കാന്തിയായും ആകര്‍ഷകമായും ഉള്ളവയെല്ലാം ഗുരുവായൂരപ്പന്റെ പാദരേഖമരീചികളുടെ അല്പാംശം ഉള്‍ക്കൊള്ളുന്നു. എല്ലാ മംഗളങ്ങളും രൂപമായവന്‍ എന്നു നാമത്തിനര്‍ത്ഥം.

627. ഭദ്രംകരംഃ – മംഗളം വരുത്തുന്നവന്‍. പ്രപഞ്ചത്തിന്റെ പിതാവും രക്ഷകനുമായ ഗുരുവായൂരപ്പന്‍ മാതൃവാത്സല്യത്തോടെ സമസ്തപ്രപഞ്ചത്തിനും മംഗളം പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഭഗവാന്റെ നാമങ്ങളോ ലീലകളോ ഭഗവാനെകുറിച്ചുള്ള സ്‌തോത്രങ്ങളോ മന്ത്രങ്ങളോ ഉച്ചരിക്കുകയോ കേള്‍ക്കുകയോ സ്മരിക്കുകയോ ചെയ്യുന്നവര്‍ക്ക് എല്ലാ മംഗളവും ഭദ്രംകരനായ ഭഗവാന്‍ നല്‍കും.

628. ഭാനുഃ – ഭാനു എന്ന പദം സൂര്യപര്യായമായി പ്രസിദ്ധമാണ്. പ്രകാശിക്കുന്നവന്‍ എന്നു പദാര്‍ത്ഥം. ഭൂമിയില്‍ വ്യാപിക്കുന്ന എല്ലാ പ്രകാശത്തിനും ഉറവിടം സൂര്യനാണ്. അര്‍ത്ഥവികാസംകൊണ്ട് ഈ ശബ്ദം ജ്ഞാനത്തേയും കുറിക്കുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തെ നശിപ്പിച്ച് ജ്ഞാനപ്രകാശം പരത്തുന്ന സൂര്യതേജസ്സാണ് ഗുരുവായൂരപ്പന്‍. ”നതത്ര സൂരേ്യാഭാതിന ചന്ദ്രതാരകം നേമാ വിദ്യുതോ ഭാന്തി കുതോളയമഗ്നിഃ തമേവ ഭാന്തമനുഭാതി സര്‍വം തസ്യ ദാസാ സര്‍വമിദം വിഭാതി” (അവിടെ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ പ്രകാശിക്കുന്നില്ല. ഈ അഗ്നിയുടെ കാര്യം പറയാനുണ്ടോ. സ്വയം പ്രകാശമായ അതിനെ അനുസരിച്ച് ഇവയെല്ലാം പ്രകാശിക്കുന്നു. അതിന്റെ പ്രകാശം ഇവയ്‌ക്കെല്ലാം പ്രകാശം നല്‍കുന്നു. കഥോപനിഷത്ത് 2-2-15)

”യദാദിത്യഗതം തേജോ ജഗത്ദാസയതേളഖിലം

യച്ചന്ദ്രമസി യച്ചാഗ്നൗ തത്തേജോ വിദ്ധി മാമകം”

(ഏതൊരു തേജസ്സ് ആദിത്യനെ പ്രാപിച്ച് അതിനെ പ്രകാശിപ്പിക്കുന്നുവോ, ഏത് ചന്ദ്രനിലും അഗ്നിയിലും സ്ഥിതിചെയ്യുന്നുവോ ആ തേജസ്സ് എന്റേതാണെന്നറിയുക. ഭഗവദ്ഗീത 15-12)ഭഗവാന്റെ ഈ വാക്കുകളില്‍ ഭാനു ശബ്ദത്തിന്റെ ആന്തരാര്‍ത്ഥം ഉപഗൂഹനം ചെയ്തിരിക്കുന്നു.

629. പുണ്യശ്രവണകീര്‍ത്തനഃ – ഭഗവാന്റെ ലീലകള്‍ വിവരിക്കുന്ന കഥകള്‍, ഭഗവാനെക്കുറിച്ചുള്ള സ്‌തോത്രങ്ങള്‍, ഭഗവചൈതന്യം ഉണര്‍ത്തുന്ന മന്ത്രങ്ങള്‍, ഭഗവാനെ കീര്‍ത്തിക്കുന്ന ഗാനങ്ങള്‍ എന്നിവ കേള്‍ക്കുകയോ കീര്‍ത്തിച്ച് അന്യരെ കേള്‍പ്പിക്കുകയോ ചെയ്യുന്നതു പുണ്യമാകയാല്‍ ഭഗവാന് പുണ്യശ്രവണകീര്‍ത്തനന്‍ എന്നു നാമം. ഭഗവാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്മരിക്കുന്നതുപോലും പുണ്യമാണ്. പിടിച്ചുപറിക്കാരനായിരുന്ന രത്‌നാകരന്‍ രാമനാമം അക്ഷരക്രമം തെറ്റിച്ച് മരാ, മരാ എന്നു ജപിച്ചിട്ടുംകൂടി മഹാകവിയും ആദികവിയുമായ വാല്മീകി മഹര്‍ഷിയായി മാറി. യമദൂതരെകണ്ടു പേടിച്ച് തന്റെ മകനായ നാരായണനെ വിളിച്ച അജാമിളന്റെ പാപങ്ങള്‍ നശിച്ചു. വിഷ്ണു പാര്‍ഷദര്‍ അയാളെ രക്ഷിക്കാനെത്തി. നമ്മുടെ ചുറ്റുമുള്ളവരെ ശ്രദ്ധിച്ചു പഠിച്ചാല്‍ ഗുരുവായൂരപ്പനുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരുടെ ജീവിതത്തില്‍ ആ പുണ്യപ്രകര്‍ഷം വരുത്തിയ മാറ്റങ്ങള്‍ കണ്ടറിയാം.

630. ഗദാധരഃ ഗദ എന്ന ആയുധം ധരിച്ചവന്‍. ഭഗവാന്റെ ആയുധമായ ഗദയ്‌ക്ക് കൗമോദകി എന്നാണ് പേര്. ഭൂമിയെ സന്തോഷിപ്പിക്കുന്നത് എന്ന് പേരിനര്‍ത്ഥം. പാപികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അവരുടെ പാപത്തിന്റെ ഭാരംകൊണ്ട് ഭൂമി അവശയാകും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഭഗവാന്റെ ഗദപാപികളെ നശിപ്പിച്ച് ഭൂമിയെ സന്തോഷിപ്പിക്കും. ഭഗവാന്റെ ഗദബുദ്ധിതത്ത്വാത്മികമാണെന്നാണ് ശങ്കരഭഗവത്പാദരുടെ അഭിപ്രായം

…. തുടരും

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.