ശ്ലോകം 111 വിശ്വധാരോ നീരാധാരഃ സദാചാര പ്രചാരകഃ
മഹായോഗീ മഹാവീരോ മഹാരൂപോ മഹാബലഃ
550. നിരാധാരഃ – വിശ്വത്തിന് ആധാരമായി മുന്‍ നാമം ഗുരുവായൂരപ്പനെ സ്തുതിച്ചു. ഭഗവാന് ആധാരമായി മറ്റൊന്നും ഇല്ലാത്തതുകൊണ്ടു ഭഗവാന്‍ നിരാധാരനാണ്. പരബ്രഹ്മമാണു ഭഗവാന്‍.
മറ്റൊരു തരത്തിലും ആചാര്യന്മാര്‍ ഈ പദത്തെ വ്യാഖ്യാനിക്കുന്നു. ആരാധനയും പൂജയും രണ്ടുതരത്തിലുണ്ട്. സാധാരമായും നിരാധാരമായും. വിഗ്രഹം, ചിത്രം തുടങ്ങിയ പ്രതീകങ്ങളില്‍ ആരാധ്യദേവത കുടികൊള്ളുന്നതായി സങ്കല്‍പിച്ച് അര്‍ഘ്യം, പാദ്യം, അചമനീയകം എന്നിവയില്‍ തുടങ്ങി നൈവേദ്യം നീരാജനം തുടങ്ങിയ ചടങ്ങുകളോടെ പൂജിക്കുന്നതു സാധാരണപൂജ. ബിംബം തുടങ്ങിയ പ്രതീകങ്ങളില്ലാതെ അഭിഷേക നൈവേദ്യാദി ചടങ്ങുകളില്ലാതെ നടത്തുന്ന പൂജ നിരാധാരം. നിരാധാര പൂജയാണ് ശ്രേഷ്ഠം. നിരാധാരപൂജ സ്വീകരിച്ചനുഗ്രഹിക്കുന്ന ഭഗവാന് നിരാധാരന്‍ എന്നപേരു യോജിക്കും.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















