ശ്ലോകം 111 വിശ്വധാരോ നീരാധാരഃ സദാചാര പ്രചാരകഃ
മഹായോഗീ മഹാവീരോ മഹാരൂപോ മഹാബലഃ
549. വിശ്വധാരഃ – വിശ്വത്തിന് ആധാരമായവന്‍. വിശ്വത്തിനു പ്രപഞ്ചം എന്നര്‍ത്ഥം. പ്രപഞ്ചത്തിനു കാരണമായ ബ്രഹ്മത്തെയും ബ്രഹ്മവാചിയായ പ്രണവത്തെയും ഈ പദം കുറിക്കും. ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിനും കാരണമായും ആധാരമായും മറ്റൊന്നിനെ കണ്ടെത്താന്‍ കഴിയും. ഈ ആധാരാധേയഭാവത്തെ വിശദമായി പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാത്തിനും കാരണവും ഉണ്ടായ എല്ലാത്തിനും ആധാരവുമായ ചൈതന്യത്തെ കുറിച്ചറിയാം. ആ ചൈതന്യത്തെയാണ് ബ്രഹ്മതത്ത്വമായും ഗുരുവായൂരപ്പനായും നാരായണീയം അവതരിപ്പിക്കുന്നത്. താന്‍തന്നെ നിര്‍മ്മിച്ച വിശ്വത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും വിശ്വത്തിന് ആധാരമായി വര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ വിശ്വാധരന്‍.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















