Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാമിത്രമാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2014, 08:44 pm IST
inSamskriti

അഹല്യാ പുത്രന്‍ ശതാനന്ദന്‍ രാമനോട് പറഞ്ഞു.-ഹേ, രാമാ! അങ്ങേയ്‌ക്കറിയാമോ?ഈ വിശ്വാമിത്രന്‍ ആരാണെന്ന്? പണ്ട് ബ്രഹ്മപുത്രനായ, മഹാതപസ്സ്വിയായ കുശന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് കുശനാഭന്‍ എന്ന ഒരു പുത്രനും! കുശനാഭന്റെ പുത്രന്‍ ഗാഥി. ആ ഗാഥിയുടെ പുത്രനാണ് വിശ്വാമിത്രന്‍. ഗാഥിയുടെ പുത്രി സത്യവതിയെ ഋചീകന് വിവാഹം ചെയ്തുകൊടുത്തു. സത്യവതിയുടെ പുത്രന്‍ ജമദഗ്നി. ജമദഗ്നിയുടെ നാലുപുത്രന്മാരില്‍ ഇളയ ആളാണ് രാമന്‍ എന്ന പരശുരാമന്‍.

വസിഷ്ഠ മഹര്‍ഷിയുടെ തപോവീര്യം കണ്ട് മോഹിതനായി തന്റെ തപസ്സുകൊണ്ട് മാത്രം ബ്രഹ്മര്‍ഷി പദത്തിലേയ്‌ക്കുയര്‍ന്നയാളാണ് ഈ വിശ്വാമിത്രന്‍. ആ കഥ ഇങ്ങനെ- പണ്ട് വിശ്വാമിത്രന്‍, രാജാവായിരുന്ന കാലത്ത് ഒരു ദിവസം വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്നു. വസിഷ്ഠ മഹര്‍ഷി തന്റെ വളര്‍ത്തു പുത്രിയായ കാമധേനുവിനോട് പറഞ്ഞു, വിശ്വാമിത്രരാജനും രാജാവിന്റെ പരിവാരങ്ങള്‍ക്കും വേണ്ട വിഭവങ്ങളെല്ലാം നല്‍കി വേണ്ട വിധം സല്‍ക്കരിച്ചു. ഈ വിഭവങ്ങളെല്ലാം കാമധേനുവിന്റെ സൃഷ്ടിയാണെന്ന് വസിഷ്ഠമഹര്‍ഷി വിശ്വാമിത്രരാജനോടു പറഞ്ഞു. അതുകേട്ട വിശ്വാമിത്രന്‍ വസിഷ്ഠ മഹര്‍ഷിയോട് തനിക്ക് കാമധേനുവിനെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ മകളെപ്പോലെ വളര്‍ത്തുന്ന കാമധേനുവിനെ നല്‍കാന്‍ വസിഷ്ഠമഹര്‍ഷി വിസമ്മതിച്ചു. അതില്‍ കോപംപൂണ്ട വിശ്വാമിത്ര രാജാവ് വസിഷ്ഠാശ്രമം തകര്‍ത്തു. എതിര്‍ത്ത വസിഷ്ഠ മഹര്‍ഷിയുടെ നൂറു പുത്രന്മാരെയും വധിച്ചു. എന്നാല്‍ ഒരു ഹുങ്കാരം കൊണ്ടുതന്നെ വിശ്വാമിത്രനേയും വിശ്വാമിത്രന്റെ സകലസൈന്യങ്ങളേയും നശിപ്പിക്കാന്‍ തക്ക തപഃശക്തിയുണ്ടായിരുന്നിട്ടും വസിഷ്ഠ മഹര്‍ഷി സ്വയം സഹിച്ചു.

അതുകണ്ട് വിശ്വാമിത്രനു മാനസാന്തരം വന്നു. തപസ്സിന്റെ മാഹാത്മ്യം മനസ്സിലാക്കിയ വിശ്വാമിത്രന്‍ രാജ്യവും രാജഭോഗങ്ങളും ഉപേക്ഷിച്ച് തപസ്സിനായി കൗശികീനദിയുടെ തീരത്തേയ്‌ക്കു പോയി. ഈ കൗശികീനദി വിശ്വാമിത്രന്റെ സഹോദരിയും ഋചീകമഹര്‍ഷിയുടെ പത്‌നിയുമായ സത്യവതി ആയിരുന്നു. തന്റെ തപസ്സ് ലോകര്‍ക്കും ഉപകാര പ്രദമാകട്ടെ എന്നു കരുതി സ്വയം നദിയായിത്തീര്‍ന്നാണ് കൗശികീനദി എന്ന പുണ്യനദിയായത്.

തപസ്സിനായി ചെന്ന വിശ്വാമിത്രന്റെ ഉഗ്ര തപസ്സു കണ്ട് ആ തപസ്സിളക്കുവാന്‍ ദേവേന്ദ്രന്‍ ആദ്യം മേനകയെ അയച്ചു. മേനക വിശ്വാമിത്രനെ വശീകരിച്ച് 10 വര്‍ഷം തപഃഭ്രംശം വരുത്തി. എന്നാല്‍ തന്റെ തപസ്സിന്റെ അപചയം മനസ്സിലാക്കിയ വിശ്വാമിത്രന്‍ വീണ്ടും അതികഠിനമായി തപസ്സാരംഭിച്ചു. ദേവേന്ദ്രന്‍ വീണ്ടും വിശ്വാമിത്രന്റെ തപസ്സിളക്കുവാനും ദേവസുന്ദരിയായ രംഭയെ അയച്ചു. രംഭവന്ന് വിശ്വാമിത്രന്റെ തപസ്സിളക്കുവാന്‍ ആകര്‍ഷിക്കുവാനും ശ്രമിച്ചു. അതില്‍ കോപം പൂണ്ട വിശ്വാമിത്രന്‍ രംഭയെ ശപിയ്‌ക്കാന്‍ ഒരു നിമിഷം ചിന്തിച്ചെങ്കിലും ഉടന്‍തന്നെ അദ്ദേഹത്തിനു തോന്നി, ആരെന്തു ചെയ്താലും എന്റെ മനസ്സിനെ ഞാന്‍ നിയന്ത്രിച്ചാല്‍പ്പിന്നെ ആര്‍ക്കെന്തു ചെയ്യാന്‍ സാധിക്കും എന്ന്! തന്നാല്‍ ആകര്‍ഷിക്കപ്പെടാതെ ദൃഢചിത്തതയോടെയുള്ള വിശ്വാമിത്രരുടെ കൊടും തപസ്സുകണ്ട രംഭ ദേവലോകത്തേക്കു തിരിച്ചുപോയി. ആ ദേവേന്ദ്രനാണ് എന്റെ അമ്മ അഹല്യാ ദേവിയെ ചതിച്ചത്. അതുകൊണ്ടാണ് രാമാ ഈ വിശ്വാമിത്രമഹര്‍ഷി അങ്ങയെ കൂട്ടിക്കൊണ്ടുവന്ന് എന്റെ അമ്മയെ ശാപമുക്തയാക്കിയത്. തന്റെ തപസ്സിളക്കിയ ദേവേന്ദ്രനോടുള്ള പ്രതികാരമായിരിയ്‌ക്കാം. ഒരു പക്ഷെ വിശ്വാമിത്രര്‍ രാമനെക്കൊണ്ട് അഹല്യാദേവിയ്‌ക്ക് ശാപമോക്ഷം വരുത്തിച്ചതും ഹേ രാമ! അങ്ങ് മിഥിലയിലെ ത്രയംബകചാപം ഖണ്ഡിച്ച് രാജകുമാരിയെ വിവാഹം ചെയ്താലും! എന്നു പറഞ്ഞു. രാമനേയും കൂട്ടി വിശ്വാമിത്രനോടൊപ്പം ശതാനന്ദന്‍ മിഥിലാരാജധാനിയിലേയ്‌ക്ക് യാത്രയായി.

വി.പി.ഭാനുമതി അമ്മ,

പാലക്കാട്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.