Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാലാഴി കടഞ്ഞ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2014, 10:09 pm IST
inSamskriti

സൂര്യന്‍ നേരത്തെ ഉദിച്ചതുപോലെ തോന്നി രാമലക്ഷ്മണന്മാര്‍ക്ക്. വിശ്വാമിത്രനില്‍നിന്ന് കഥകള്‍ കേള്‍ക്കാന്‍ കൊതിച്ച് സൂര്യന്‍ വേഗത്തില്‍ വന്നതാകാം! വനയാത്രയിലെ പതിമൂന്നാം പ്രഭാതം.

സമീപസ്ഥരായ മുനിമാര്‍ വിശ്വാമിത്ര മഹര്‍ഷിയെ വണങ്ങാന്‍ എത്തിയിരുന്നു. അവരുടെ സഹായത്താല്‍ എല്ലാവരും ഒരു തോണിയില്‍ കയറി ഗംഗയുടെ വടക്കേക്കരയില്‍ എത്തി.

”കുമാരന്മാരേ, വിശാലം എന്ന ദിവ്യമായ നാടാണിത്. കൃതയുഗത്തില്‍ ദിതിയുടേയും അദിതിയുടേയും മക്കള്‍ ഒരു കുടുംബമായി കഴിഞ്ഞ പുണ്യസ്ഥലം.” വിശ്വാമിത്രന്‍ പറഞ്ഞു.

”അങ്ങനെയോ?”

അതെ. പക്ഷേ, അവര്‍ക്ക് ഒരാഗ്രഹം ഉണ്ടായി-എക്കാലത്തും ജരാനരകളിലാത്തവരായി ജീവിക്കണമെന്ന്! പാലാഴി കടഞ്ഞ് അമൃതെടുത്തു കഴിച്ചാല്‍ അത് സാധിക്കുമെന്ന് അവരറിഞ്ഞു. അതിന് ശ്രമവും തുടങ്ങി.

മന്ദര പര്‍വതത്തെയാണ് കടകോലായി എടുത്തത്. സര്‍പ്പരാജനായ വാസുകിയെ കയറുമാക്കി. പാലാഴി കടയല്‍ വര്‍ഷങ്ങളോളം നീണ്ടു. വാസുകി ക്ഷീണിതനായി ഛര്‍ദ്ദിക്കാന്‍ ഭാവിച്ചു. വരുന്നത് കൊടുംവിഷമായിരിക്കുമെന്നും താഴേക്ക് വീണാല്‍ ലോകം ചാമ്പലായിപ്പോകുമെന്നും മനസ്സിലാക്കിയ വിഷ്ണു, പരമേശ്വരനോട് പറഞ്ഞു:

”പരമേശ്വരാ! ദേവന്മാരില്‍ മുമ്പന്‍ അവിടുന്നാണ്. അതിനാല്‍ മഥനത്തില്‍ ആദ്യം കിട്ടിയ വസ്തുവും അവിടുത്തേയ്‌ക്കുള്ളതാണ്. ദയവായി സ്വീകരിച്ചാലും.”

ലോകം മുഴുവന്‍ ഭയന്നു നിലവിളിക്കുകയാണ്; രക്ഷിക്കണേ എന്നു അപേക്ഷിക്കയാണ്. കരുണാമയനായ ശിവന്‍ മറ്റൊന്നും ആലോചിച്ചില്ല. വാസുകിയുടെ വിഷം കൈക്കുമ്പിളില്‍ ഏറ്റുവാങ്ങി അമൃതുപോലെ കുടിച്ചു. ഉടനെ അപ്രത്യക്ഷനാവുകയും ചെയ്തു.

ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും സമാധാനമായി. പിന്നെയും അവര്‍ പാലാഴിമഥനം തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ കുഴപ്പം കടകോലിനായി. മന്ദരപര്‍വതം പാതാളത്തിലേക്ക് താഴുന്നു! കടയുന്നവര്‍ വിഷ്ണുവിനെ വിളിച്ച് കരഞ്ഞു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ വിഷ്ണു ഒരു വലിയ ആമയായി പാലാഴിയ്‌ക്കടിയില്‍ ചെന്ന് മന്ദരപര്‍വതത്തെ തന്റെ പുറത്തു താങ്ങിനിര്‍ത്തി.

അനേകവര്‍ഷങ്ങളില്‍ മഥനം തുടര്‍ന്നപ്പോള്‍ പലതും ഉയര്‍ന്നുവരാന്‍ തുടങ്ങി. ധന്വന്തരി മൂര്‍ത്തി, വാരുണി ദേവി, ജ്യേഷ്ഠാ ഭഗവതി, പാരിജാത വൃക്ഷം, കാമധേനു എന്ന പശു, ഐരാവതം എന്ന നാല്‍ക്കൊമ്പനാന, അപസ്‌ര സ്ത്രീകള്‍, ഉച്ചൈശ്രവസ്സ് എന്ന കുതിര, കൗസ്തുഭ രത്‌നം, സോമന്‍, സൗന്ദര്യത്തിടമ്പായ മഹാലക്ഷ്മി…….

മഹാലക്ഷ്മി നേരെ വന്ന് മഹാവിഷ്ണുവിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു. കൗസ്തുഭ രത്‌നവും വിഷ്ണുവാണ് എടുത്തത്. സോമനെ പരമശിവന്‍ തന്റെ ജടയില്‍ അലങ്കാരമായി തിരുകി. ദേവേന്ദ്രനാണ് ഐരാവതത്തേയും ഉച്ചൈശ്രവസ്സിനേയും സ്വീകരിച്ചത്.

ഏറ്റവും ഒടുവില്‍ പാലാഴിയില്‍നിന്ന് അമൃതകുംഭം ഉയര്‍ന്നുവന്നു. ഇത്രയും കാലത്തെ പ്രയത്‌നം മുഴുവന്‍ അതിനുവേണ്ടിയായിരുന്നല്ലോ. അത് ഞങ്ങള്‍ക്ക് വേണമെന്ന് ദിതിയുടെ മക്കളായ അസുരന്മാര്‍ വാദിച്ചു. ഞങ്ങള്‍ക്ക് വേണമെന്ന അദിതിയുടെ മക്കളായ ദേവന്മാരും തര്‍ക്കിച്ചു.

ആ കുടുംബകലഹം പിന്നെ വലിയ യുദ്ധമായി മാറി. ഒടുവില്‍ മായാമോഹിനിയായി വന്ന മഹാവിഷ്ണു തന്ത്രപൂര്‍വം അമൃതകുംഭം ദേവന്മാര്‍ക്ക് നേടിക്കൊടുത്തു. യുദ്ധത്തില്‍ അസുരന്മാരെല്ലാം കൊല്ലപ്പെടുകയും ചെയ്തു.

ദിതിയുടെ സങ്കടം വളരെ വലുതായിരുന്നു. മക്കള്‍ മുഴുവനും മരിച്ചുപോയില്ലേ? ദേവേന്ദ്രനാണ് ദേവന്മാരുടെ നേതാവായി എല്ലാം ചെയ്തതും ചെയ്യിച്ചതും. അതിനാല്‍ ഇന്ദ്രനെ കൊല്ലുവാന്‍ കരുത്തുള്ള ഒരു മകന്‍ തനിക്കുണ്ടാകണമെന്ന് ദിതി ആഗ്രഹിച്ചു. ഭര്‍ത്താവായ കാശ്യപ പ്രജാപതിയോടു അവള്‍ അക്കാര്യം പറയുകയും ചെയ്തു.

”ആഗ്രഹിച്ചതുപോലെ നിനക്ക് ഒരു ഉണ്ണിയുണ്ടാകുന്നതായിരിക്കും. അതിന് നീ തികഞ്ഞ ശുചിത്വത്തോടെ വ്രതനിഷ്ഠയോടെ ആയിരം വര്‍ഷത്തെ തപസ്സ് ചെയ്‌തേ പറ്റൂ. ഞാനും തപസ്സിന് പോവുകയാണ്” എന്നുപറഞ്ഞു മഹര്‍ഷി ദിതിയെ അനുഗ്രഹപൂര്‍വം തലോടി യാത്രയായി.

..തുടരും

ഫോണ്‍: 9388414034

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.