ഗുരുകൃപകൊണ്ട് സ്വപ്രകാശ അഖണ്ഡസച്ചിദാനന്ദസ്വരൂപത്തെയറിഞ്ഞ് ആനന്ദത്തില്‍ മുഴുകിയ ശിഷ്യന്‍ ഗുരുപാദങ്ങളില്‍ വീണു വണങ്ങിച്ചോദിച്ചു. ”അനുപമമായ ഈ മഹാനുഗ്രഹത്തിന് പകരമായി എന്താണ് നല്‍കുക?” എന്ന്. വാത്സല്യപൂര്‍വ്വം ഗുരു ശിഷ്യനോട് മൊഴിഞ്ഞു, ” ഈ അനുഭവം എന്നും മായാതെ കാത്തുസൂക്ഷിച്ച് ആനന്ദമയമായി വര്‍ത്തിച്ചാല്‍ അതാണെനിക്കു നല്‍കുന്ന ഏറ്റവും വലിയ പ്രതിഫലം” എന്ന്. ഇത് കൈവല്യനവനീതത്തിലുണ്ട്.
– രമണമഹര്‍ഷി
















