നിരന്തരവും കലര്‍പ്പറ്റതുമായ കൃഷ്ണഭക്തി മനസ്സിലുദിക്കുമ്പോള്‍ മറ്റു പത്തൊമ്പത് ഗുണങ്ങളും സ്വയം പ്രത്യക്ഷമാകുന്നു. ശ്രീമദ്ഭാഗവതത്തില്‍ (5.18.12) പ്രസ്താവിച്ചിരിക്കുന്നു. യസ്യാസ്തി ഭക്തിര്‍ ഭഗവത്കിഞ്ചനാ സര്‍വൈര്‍ ഗുണൈസ്തത്ര സമാസതേ സുരാഃ
ഭഗവാന്‍ വാസുദേവനില്‍ കലര്‍പ്പറ്റ ഭക്തി ജനിച്ചവന്റെ ശരീരത്തില്‍ സര്‍വ്വദേവന്മാരും അവരുടെ ശ്രേഷ്ഠ ഗുണങ്ങളായ ധര്‍മം, ജ്ഞാനം, ത്യാഗം എന്നിവയും പ്രത്യക്ഷമാകും.
– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍
















