ഭൂമി, ജലം, അഗ്നി, വായു തുടങ്ങിയവപോലുള്ള ഭൗതികഘടകങ്ങള്കൊണ്ട് നിര്‍മിച്ച ഭൗതികശരീരം നശ്വരമാണ്. അതുപോലെ ഭൂമി, ജലം മുതലായവയുടെ ഒരു മിശ്രിതമാകയാല്‍ ഭൗതികപ്രപഞ്ചവും നശ്വരമാണ്. എന്നാല്‍ ആത്മചൈതന്യം പരീക്ഷണശാലയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ശ്രമിച്ചിട്ടും ഇതിനു പകരമൊരു വസ്തുവോ പകര്‍പ്പോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ സ്വാഭാവികവും അനശ്വരവുമായ ഭവനംപോലെ അതായത് ദൈവസാമ്രാജ്യംപോലെതന്നെ ഒരിക്കലും നശിക്കാത്തതാണ്. നിത്യമായ ആത്മാവിനെ അതിന്റെ അനശ്വര ധാമത്തിലേക്ക് നയിക്കുന്ന പ്രക്രിയയ്ക്കാണ് സനാതന ധര്‍മ്മം അഥവാ അനശ്വര ധര്‍മ്മമെന്നു പറയുന്നത്.
-ഭക്തിവേദാന്തസ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: