Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഗരന്റെ യജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 08:38 pm IST
inSamskriti

അക്കാലത്താണ് സഗരന്ന് ഒരു യജ്ഞം നടത്തണമെന്ന ആഗ്രഹമുണ്ടായത്. പക്ഷേ, അതിന്റെ പൂര്‍ത്തീകരണത്തിന് ദേവേന്ദ്രന്‍ തടസ്സമുണ്ടാക്കി. മായാപ്രയോഗത്തിലൂടെ യജ്ഞാശ്വത്തെ മോഷ്ടിച്ചു പോയി.

പുരോഹിതന്മാരില്‍ ചിലര്‍ ‘കള്ളനെ’കണ്ടു. അവര്‍ യജമാനനോട് വിളിച്ചു പറഞ്ഞു. സഗരന്‍ അതുകേട്ട പാടെ അറുപതിനായിരം മക്കളോടുമായി കല്‍പ്പിച്ചു:

”മക്കളേ! നിങ്ങള്‍ യാഗാശ്വത്തെ അന്വേഷിച്ചു കൊണ്ടുവരുവിന്‍. അതിനായി ഭൂമിയില്‍ എല്ലാടവും കുഴിച്ചു നോക്കുവിന്‍. നിങ്ങള്‍ തിരിച്ചുവരുന്നതുവരെ പൗത്രനായ അംശുമാനോടൊപ്പം ഞാന്‍ വ്രതചര്യയില്‍ ഇവിടെ ഇരിക്കുന്നതാണ്. വേഗത്തില്‍ പോകൂ. ശുഭമുണ്ടാകട്ടെ.”

മക്കള്‍ കലപ്പയും ശൂലവും മറ്റ് ആയുധങ്ങളുമായി അച്ഛനെ പ്രദക്ഷിണം ചെയ്തു നമസ്‌ക്കരിച്ച് ആര്‍പ്പുവിളിയോടെ പുറപ്പെട്ടു. ഓരോരുത്തരും ഓരോ യോജന എന്ന കണക്കില്‍ അറുപതിനായിരം യോജന ഭൂമി കുഴിച്ചിട്ടും മോഷ്ടിക്കപ്പെട്ട കുതിരയെ കണ്ടെത്തിയില്ല. അവര്‍ തിരിച്ചുവന്നു പിതാവിനോട് വിവരം പറഞ്ഞു.

അതുകേള്‍ക്കേ സഗരന്ന് കഠിനമായ കോപമുണ്ടായി. ”നിങ്ങള്‍ എന്തു നാണക്കേടാണീ പറയുന്നത്? വീണ്ടും കുഴിച്ചു നോക്കൂ. കുതിരയേയും കള്ളനേയും പിടിച്ചുകെട്ടി വരൂ.”

സഗരപുത്രന്മാര്‍ വീണ്ടും പോയി. കുഴിച്ചു കുഴിച്ചു പാതാളത്തിലെത്തി. അവിടെ നാലു ദിക്കുകളിലായി ഭൂമിയെ താങ്ങിനില്‍ക്കുന്ന വിരൂപാക്ഷന്‍, മഹാപദ്മം, സൗമനസ്സ്, ഭദ്രന്‍ എന്നീ ദിഗ്ഗജങ്ങളെ കണ്ടു. അവരോട് ചോദിച്ചപ്പോള്‍ യാഗാശ്വത്തെ അവരാരും കാണുകയുണ്ടായില്ല എന്നായിരുന്നു മറുപടി.

ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഈശാന കോണില്‍ കുഴിച്ചു നോക്കാന്‍ തീരുമാനിച്ചു. അതു ഫലം കണ്ടു. യാഗാശ്വം അവിടെ ഒരിടത്ത് അനങ്ങാതെ നില്‍ക്കുന്നു. കുറച്ചപ്പുറത്തായി ഒരു മുനി തപസ്സില്‍ ലയിച്ചിരിക്കുന്നു.

ഇതൊരു കപടമുനിയാവണം. ഇയാളാകും യാഗാശ്വത്തെ കട്ടുകൊണ്ടുവന്നത് എന്നു കരുതി സഗരപുത്രന്മാര്‍ ആര്‍ത്തുവിളിച്ചു അദ്ദേഹത്തിന്റെ അടുക്കലേയ്‌ക്ക് ഓടി.

അത് മഹാതപസ്വിയായ കപില വാസുദേവനായിരുന്നു. ധ്യാനത്തില്‍നിന്നുണര്‍ന്ന് കോപത്തോടെ ഒരു ഹുംകാരം പുറപ്പെടുവിച്ചു. അദ്ദേഹം നോക്കിയതേയൂള്ളൂ; സഗരപുത്രന്മാര്‍ അറുപതിനായിരവും ഓരോ പിടി ചാരമായി മാറി!

ഏറെനാള്‍ കഴിഞ്ഞു. കുതിരയെ അന്വേഷിച്ചുപോയ മക്കളെ ആരെയും കാണുന്നില്ലല്ലോ. സഗരന്‍ ഉല്‍കണ്ഠാകുലനായി പൗത്രന്‍ അംശുമാനെ വിളിച്ചു.

”മകനേ! നീ വീരപരാക്രമിയാണ്. പിതാക്കന്മാര്‍ക്ക് എന്തുപറ്റിയെന്ന് അന്വേഷിച്ചു ചെല്ലൂ. കളവുപോയ കുതിരയെ കൊണ്ടു വരൂ. വഴിയില്‍ പല മഹാത്മാക്കളേയും കാണും. അവരെ വന്ദിച്ച് വേണം പോകാന്‍. എതിര്‍ക്കുന്നവരെ തോല്‍പ്പിക്കാന്‍ ആയുധങ്ങളും എടുത്തോളൂ.”

അംശുമാന്‍ ഉടനെ പിതാമഹനെ വന്ദിച്ചു വില്ലും ശരവും വാളുമായി പുറപ്പെട്ടു. പിതാക്കന്മാര്‍ കുഴിച്ച വഴികളിലൂടെ പാതാളത്തിലെത്തി. നാലു ദിഗ്ഗജങ്ങളേയും വന്ദിച്ച് അനുഗ്രഹം വാങ്ങിയാണ് മുന്നോട്ടുപോയത്. ഒടുവില്‍, അകലെ മേഞ്ഞുനില്‍ക്കുന്ന യാഗാശ്വത്തെ അംശുമാന്‍ കണ്ടു. പക്ഷേ മുന്നിലെങ്ങും കാണുന്നതെന്താണ്? ഓരോ പിടി ഭസ്മക്കൂനകള്‍! പതിനായിരക്കണക്കിനുണ്ടല്ലോ. ഇവ എന്റെ പിതാക്കന്മാരായ സഗരപുത്രന്മാരുടേതാകുമോ?

എങ്ങനെ അറിയും? ഇവര്‍ക്ക് ഉദകക്രിയ ചെയ്യേണ്ടത് എന്റെ കടമയല്ലേ? അതിന് ഇവിടെയെങ്ങും വെള്ളമില്ല താനും എന്തു ചെയ്യും?

അല്‍പ്പം അകലെ പക്ഷിരാജനായ ഗരുഡന്‍ ഇരിപ്പുണ്ടായിരുന്നു. വിഷമിച്ചു നില്‍ക്കുന്ന അംശുമാനോട് ഗരുഡന്‍ പറഞ്ഞു:

”ഉണ്ണീ! സഗരരാജന്റെ ബന്ധുവായ ഗരുഡനാണ് ഞാന്‍. എന്റെ സഹോദരി സുമതിയുടെ മക്കളാണ് സഗരപുത്രന്മാര്‍. മഹാതപസ്വിയായ കപില വാസുദേവന്റെ കോപത്താല്‍ അവരൊക്കെയും ഭസ്മമാക്കപ്പെട്ടു. അവര്‍ക്ക് മുക്തി ലഭിക്കണമെങ്കില്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ. ഹിമവാന്റെ മകളായ ഗംഗയെ ഇതിലൂടെ ഒഴുക്കി ഈ ചാമ്പല്‍ക്കൂനകളെ മുക്കണം. അതിനാകണം നിന്റെ അടുത്ത ശ്രമം. യാഗാശ്വത്തെ നിനക്കുകൊണ്ടുപോകാവുന്നതാണ്. മുത്തച്ഛന്റെ യാഗം മുഴുമിപ്പിക്കലാണ് ഇപ്പോള്‍ പ്രധാനം.”

എല്ലാം ശ്രദ്ധയോടെ ശ്രവിച്ച അംശുമാന്‍ ഭക്ത്യാദരപൂര്‍വം പക്ഷിരാജനെ നമസ്‌കരിച്ചു. പിന്നെ യാഗാശ്വത്തെയും കൊണ്ട് വേഗത്തില്‍ പിതാമഹന്നരികിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. തടസ്സപ്പെട്ടുപോയ യാഗം സഗരമഹാരാജാവ് യഥാവിധി പൂര്‍ത്തീകരിക്കുകയും ചെയ്തു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.