രണ്ടുവിധത്തിലാണ് ശ്രവണം. ഗുരുമുഖത്തില്‍നിന്നും തത്തേ്വാപദേശം ലഭിക്കുന്നതാണൊന്ന്. ‘ഞാനാര്?’ എന്നു തന്നോടുതന്നെ ചോദിച്ചുകൊണ്ട് അന്തര്‍മുഖനായി അഖണ്ഡമായ അഹംസ്ഫൂര്‍ത്തിയില്‍ എത്തി, അതാണ് താനെന്നറിഞ്ഞ്- അഹംസ്ഫൂര്‍ത്തിതന്നെയാണ് താനെന്നു ഹൃദയത്തില്‍നിന്നും ഉത്തരം ലഭിക്കുന്നത് മറ്റൊന്ന്. ഇതാണ് യഥാര്‍ത്ഥ ശ്രവണം. ഇതിനെത്തന്നെ അനുസന്ധാനം ചെയ്തുകൊണ്ടിരിക്കുന്നതാണ് മനനം. അതുതന്നെ താനായി വര്‍ത്തിക്കുന്നത് നിദിദ്ധ്യാസനം.
– രമണമഹര്‍ഷി
















