Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനവും ഭക്തിയും രാമായണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2014, 09:29 pm IST
inSamskriti

സംസാരഭ്രമത്തിന് കാരണമായ മായയുടെ സ്വരൂപത്തേയും, മായയെ തരണം ചെയ്യാന്‍ വേണ്ടി യഥാര്‍ത്ഥജ്ഞാനത്തെയും, അനുഭവത്തില്‍ അവസാനിക്കുന്ന വിജ്ഞാനത്തെയും, അതുകൊണ്ട് അറിയേണ്ടപരമാത്മ സ്വരൂപത്തെയും, ഇതിനാവശ്യമായ സാധനത്തെയും പഞ്ചവടിയില്‍ വച്ച് ശ്രീരാമചന്ദ്രന്‍ അനുജനായ ലക്ഷ്മണനുപദേശിച്ചു.

വസ്തു ശൂന്യമായ ജ്ഞാനം വികല്‍പ്പഭ്രമം ഉദാ: ‘മുയല്‍ കൊമ്പ്’, ‘ആകാശ പുഷ്പം’, എന്നീ ശബ്ദങ്ങള്‍ അനുസരിച്ചുണ്ടാകുന്ന ബോധം വസ്തുശൂന്യമാണ്. ശബ്ദജ്ഞാനത്തെ അനുസരിച്ചുള്ള വസ്തുശൂന്യമായ ജ്ഞാനമാണ് വികല്‍പ്പഭ്രമം അഥവാ സംസാരഭ്രമം. ഇതുപോലെയാണ് സംസാരത്തെ സംബന്ധിച്ചുള്ള സര്‍വവ്യവഹാരവും. യഥാര്‍ത്ഥജ്ഞാനം കൊണ്ട് ഈ ഭ്രമത്തെ നശിപ്പിക്കാം. ഈ സംസാരഭ്രമത്തിന് കാരണമായ മായയെ തരണം ചെയ്യുവാന്‍ അതിന്റെ സ്വരൂപം അറിയണം. അതുപോലെ ജ്ഞാനത്തിനാവശ്യമായ സാധനത്തെയും അനുഭവത്തില്‍ അവസാനിക്കുന്ന വിജ്ഞാനത്തെയും അറിയേണ്ടപരമാത്മ സ്വരൂപത്തെയും കുറിച്ച് മനസ്സിലാക്കണം.

ആത്മാവല്ലാതെ ശരീരം, മനസ്സ്, ബുദ്ധി, അഹങ്കാരം ഇവ സത്യമാണെന്ന വിചാരത്തെ ഉണ്ടാക്കുന്ന  ശക്തിവിശേഷമായ ഇന്ദ്രജാലക്കാരന്‍, ഇല്ലാത്ത വസ്തുക്കളെ ഉള്ളതായി തോന്നിപ്പിക്കുന്നതുപോലെ മായ വാസ്തവമല്ലാത്ത ദേഹേന്ദ്രിയാദികളെ വാസ്തവമെന്ന് ജീവനെ തോന്നിപ്പിക്കുന്നു. മായയ്‌ക്ക് രണ്ടു രൂപങ്ങളുണ്ട്. വിക്ഷേപവും ആവരണവും. ലോകത്തെ സ്ഥൂലം, സൂക്ഷ്മം എന്നീ ഭേദത്തോടെ വിക്ഷേപശക്തി ജനിപ്പിക്കുന്നു. ആവരണ ശക്തി ആത്മാവിന്റെ ജ്ഞാനസ്വരൂപത്തെ ബുദ്ധിയില്‍നിന്നും മറയ്‌ക്കുന്നു.  ബുദ്ധിയെ ആവരണം ചെയ്യുന്നതിനാല്‍ ആവരണശക്തി എന്നു പറയുന്നു. ചേതനാസ്വരൂപമായ പരമാത്മാവിനെ ബുദ്ധിയില്‍ നിന്നും ആവരണം ചെയ്തിട്ട് പരമാത്മാവാകുന്ന അധിഷ്ഠാനത്തില്‍ അചേതനമായ ദേഹേന്ദ്രിയാദികളെ കാട്ടുന്നു. അങ്ങനെ ദേഹസംഘാതത്തെ സത്യമെന്ന് ബുദ്ധിക്ക് തോന്നിപ്പിക്കുന്നു. കയറിന്റെ സ്വരൂപത്തെ അറിയാത്തതുകൊണ്ട് പാമ്പാണെന്ന് വിചാരിക്കുന്നതുപോലെ പരമാത്മാവിന്റെ അധിഷ്ഠാനത്തെ ആവരണം ചെയ്യുന്നതുകൊണ്ട് (അറിയാത്തതുകൊണ്ട്) ദേഹേന്ദ്രിയാദി ലോകങ്ങള്‍ ഉണ്ടെന്ന് ധരിക്കുന്നു. അധിഷ്ഠാനത്തിന്റെ പരമാര്‍ത്ഥത്തെ അറിയുമ്പോള്‍ അതുമാത്രമല്ലാതെ മറ്റൊന്നുമില്ല എന്ന് ബോധ്യമാകുന്നു. സ്വപ്‌നപദാര്‍ത്ഥം അസത്യമെന്നുണര്‍ന്നപ്പോള്‍ അറിഞ്ഞതുപോലെ അധിഷ്ഠാനമായ പരമാത്മാവിനെ അറിയുമ്പോള്‍ ജഗത്ത് അസത്യമാണെന്നറിയുന്നു.

സംസാരവൃക്ഷം അതിന്റെ വേര് ദേഹം, കര്‍മത്തിന് കാരണം ദേഹം, ദേഹത്തിന് കാരണം കര്‍മം. വിത്തിന് കാരണം വൃക്ഷം, വൃക്ഷത്തിന് കാരണം വിത്ത്. ബീജാങ്കുരന്യായേണ ദേഹത്തിനും കര്‍മത്തിനും തമ്മിലുള്ള ബന്ധം സംസാരം ദേഹത്തിനും കര്‍മത്തിനും തമ്മിലുള്ള ബന്ധം സംസാരം. വിത്തുവറുത്താല്‍ ബീജം വരാത്തതുപോലെ ആത്മജ്ഞാനത്തിന് കര്‍മമാകുന്ന ബീജത്തെ നശിപ്പിച്ചാല്‍ ദേഹമാകുന്ന സംസാരവൃക്ഷം ഉണ്ടാകയില്ല.

സ്ഥൂലം, സൂക്ഷ്മം എന്ന് രണ്ടുവിധം ദേഹം. പഞ്ചീകൃതപഞ്ചമഹാഭൂത വികാരം സ്ഥൂലദേഹം. ശബ്ദാദി അഞ്ചു തന്മാത്രകളും ജ്ഞാനകര്‍മേന്ദ്രിയങ്ങള്‍ പത്തും, അഹങ്കാരം, ബുദ്ധി എന്ന രണ്ടു ചിദാകാശ രൂപമായ മനസ്സും കൂടി ചേര്‍ന്ന പതിനെട്ട് തത്വസംഘാതം സൂക്ഷ്മദേഹം. ഈശ്വരീയമായ മൂല പ്രകൃതി സ്ഥൂല, സൂക്ഷ്മ ശരീരങ്ങളുടെ മൂലകാരണം. ഇതെല്ലാം കൂടി ചേര്‍ന്ന സംഘാതം ജഡമായതുകൊണ്ട് ക്ഷേത്രം (ദേഹം) എന്നു പറയുന്നു.

ദേഹേന്ദ്രിയാദികളില്‍ ഉള്‍പ്പെടാതെ വേറിട്ട് ഇരിക്കുന്ന ജീവാത്മാവ് ജന്മമരണാദി ക്ലേശങ്ങളില്ലാത്ത പരമാത്മാവു തന്നെ. ആത്മജ്ഞാനം ഉണ്ടാകാനുള്ള സാധനകളെ അറിഞ്ഞാല്‍ ജീവന്റെ തത്വത്തെ നന്നായിട്ടറിയാം. അവയെ താഴെ പറയുന്നു:-

1) ദേഹോഹം എന്ന ബുദ്ധി ഇല്ലാതിരിക്കുക.2) പരപീഡ ചെയ്യാതിരിക്കുക.3) പരാപേക്ഷസഹനം.4) വക്രഗതി (കപടത) ഉപേക്ഷിക്കല്‍.5) ഗുരുശുശ്രൂഷ6) ബാഹ്യന്തര സംശുദ്ധി7) സല്‍കര്‍മങ്ങളില്‍ സ്ഥിരത്വം8) മനസ്സ്, വാക്ക്, ശരീരം ഇവകൊണ്ട് ഉപദ്രവിക്കാതിരിക്കുക.9) വിഷയങ്ങളില്‍ ഇച്ഛ ഇല്ലാതിരിക്കുക.10) അഹങ്കാരമില്ലായ്‌മ11) ജന്മ, ജര ഇവയെക്കുറിച്ചുള്ള വിചാരം12) ഭാര്യ, പുത്ര, ധനാദികളില്‍ അനാസക്തി.13) ഇഷ്ടാനിഷ്ടങ്ങളില്‍ സമത (സമബുദ്ധി)14) രാമനില്‍ മാത്രം ചിന്ത.15) അന്യവിഷയത്തോടു കൂടാത്ത ബുദ്ധി.16) ശുദ്ധദേശവാസം.17) പ്രാകൃതന്മാരുടെ ചേര്‍ച്ചയില്ലായ്‌മ18) മഹാവാക്യങ്ങളെ ഗുരുവില്‍ നിന്നും കേട്ടു ചിന്തിക്കുക.19) ഉപനിഷദ് വാക്യങ്ങളെ വിചാരം ചെയ്തുറപ്പിക്കുക.

(തുടരും)

വി.ആര്‍. ഗോപിനാഥന്‍ നായര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.