ഒരു കടുത്ത വേനലിനുശേഷം ഭൂമി വര്‍ഷത്തിനുവേണ്ടി ദാഹിക്കുന്നതുപോലെയാണ് നിങ്ങള്‍ ദൈവത്തിനുവേണ്ടി ദാഹിക്കുന്നത്. ഈ ദാഹം ദിവ്യമേഘങ്ങളിലേക്കുള്ള ഒരു ക്ഷണമായിത്തീരുന്നു. ആ ക്ഷണമാകട്ടെ എത്തിക്കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ ധ്യാനത്തിലേക്ക് ആഴ്ന്നാഴ്ന്നു പൊയ്‌ക്കൊണ്ടിരിക്കുക മാത്രം ചെയ്യുക. അവന്റെ അനുഗ്രഹം നിങ്ങള്‍ക്കുമേല്‍ തീര്‍ച്ചയായും വര്‍ഷിക്കപ്പെടും. നിങ്ങളിവിടെ ഒരുങ്ങിക്കഴിഞ്ഞാല്‍ അവനവിടെ എല്ലായ്‌പ്പോഴും തയ്യാറായിരിപ്പാണ്. നോക്കൂ അവന്റെ മേഘങ്ങള്‍ ആകാശത്തില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ.
– ഓഷോ
















