Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഫലം ഇഛിക്കാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2014, 09:45 pm IST
in Samskriti

ജന്മാദിദുഃഖങ്ങളാത്മാവിനുണ്ടാമെന്നൊരു

കന്മഷം മനതാരിലുണ്ടായീടരുതെടോ!

എന്നതുകൊണ്ടു പറഞ്ഞേനവയെല്ലാമിന്നും

സന്ദേഹം തീര്‍ന്നീടുമാറിനിയും കേട്ടുകൊള്‍ക

ഐഹികമെന്നും പാരത്രികമെന്നേവം രണ്ടും

ദേഹിയാമാത്മാവിനില്ലായ്‌കയാല്‍ സുഖദുഃഖം

വന്നനുഭവിക്കുന്നവാറതെങ്ങനെ പര-

മാനന്ദസ്വരൂപനല്ലോ സദാകാലത്തിലും

ചിത്തത്തില്‍ വിചാരമില്ലായ്‌കയാലാത്മാവിനു

ദുഃഖമുണ്ടെന്നും സ്വാഭാവികമാകുന്നിതെന്നും

ഉല്‍കൃഷ്ടകര്‍മ്മങ്ങളാല്‍ ദുഃഖങ്ങളൊഴിച്ചുടന്‍

മുക്തിപ്രാപിച്ചു സുഖിച്ചിരിക്കാമെന്നുമോരോ

ദുശ്ചിന്ത ഭവിക്കയാല്‍ ദുഃഖങ്ങളുണ്ടാകുന്നു.

നിത്യനായുള്ള ജീവാത്മാവിനെന്നറികെടോ!

ദുഃഖങ്ങളാത്മധര്‍മ്മമാകുന്നതെന്നാലതു-

മുല്‍കൃഷ്ടകര്‍മ്മങ്ങളാല്‍ പോകയില്ലെന്നും വരും

കര്‍മ്മങ്ങള്‍കൊണ്ടു മുക്തിസൗഖ്യത്തെ വരുത്തിയാല്‍

കര്‍മ്മപുണ്യങ്ങള്‍ നശിക്കുമ്പോള്‍ മുക്തിയും കെടും

കര്‍മ്മംകൊണ്ടുണ്ടാകുന്ന മുക്തിക്കു നിത്യത്വവും

ജന്മനാശവുമില്ല കര്‍മ്മവുമൊടുങ്ങീടാ.

ആശയം- ജനന മരണദുഃഖങ്ങള്‍ ആത്മാവിനുണ്ടെന്ന് ചിന്തിച്ച് മനസ്സിനെ കളങ്കപ്പെടുത്തരുത്. എന്നു വിചാരിച്ചാണ് ഞാന്‍ നിന്നോട് ഇതെല്ലാം പറഞ്ഞത്. നിനക്കുള്ള എല്ലാ സംശയങ്ങളും തീരത്തക്കവണ്ണം ഇനിയും പറയാം. കേട്ടുകൊള്ളുക. ഇഹലോകസുഖ ദുഃഖങ്ങളും പരലോക സുഖമെന്നും പറയുന്ന രണ്ടും ആത്മാവിനില്ല. ആത്മാവ് ആനന്ദം മാത്രമായതിനാല്‍ ഈ ലോകത്തിലെ സുഖ ദുഃഖങ്ങള്‍ ആത്മാവിനെ ബാധിക്കുന്നില്ല. കര്‍മ്മബന്ധം കൊണ്ട് ശരീരം അനുഭവിക്കുന്നതാണ്. പുണ്യം ചെയ്ത് പരലോകത്തുചെന്നു സുഖം അനുഭവിക്കുന്നതും ആത്മാവല്ല. സൂക്ഷ്മശരീരമാണ്. അതിനാല്‍ സദാകാലത്തും പരമാനന്ദമനുഭവിച്ചുകൊണ്ടിരിക്കുന്ന ആത്മാവിന് ഇഹലോക-പരലോക സുഖ ദുഃഖങ്ങള്‍ ബാധകമാകുന്നതെങ്ങനെ?

മനസ്സില്‍ ഈ വിചാരമില്ലാത്തതുകൊണ്ടാണ് ആത്മാവിനു ദുഃഖമുണ്ടെന്നും ദുഃഖം സ്വാഭാവികമാണെന്നും ചിന്തിക്കുന്നത്. ഉത്തമമായ പുണ്യകര്‍മ്മങ്ങള്‍ ചെയ്താല്‍ മുക്തിപ്രാപിക്കാമെന്നും സ്വര്‍ഗത്തു ചെന്നു സുഖിച്ചിരിക്കാമെന്നും ഓരോരോ ദുശ്ചിന്തമൂലം ദുഃഖമുണ്ടാകുന്നു. നിത്യനാണ് ജീവാത്മാവെന്ന് മനസ്സിലാക്കുക. കാരണം ജീവാത്മാവും പരമാത്മാവും തമ്മില്‍ ഭേദമില്ല. ദുഃഖങ്ങള്‍ ആത്മധര്‍മ്മമാണെങ്കില്‍ അത് ഉത്തമപുണ്യകര്‍മ്മങ്ങളെക്കൊണ്ട് നശിക്കുകയില്ലല്ലോ. കര്‍മ്മങ്ങള്‍ കൊണ്ട് പുണ്യം സമ്പാദിച്ച് ദുഃഖങ്ങളില്‍ നിന്നു മുക്തികിട്ടുമെങ്കില്‍ ആ കര്‍മ്മപുണ്യം നശിക്കുമ്പോള്‍ മുക്തിയും തീരും. കര്‍മ്മം കൊണ്ടുണ്ടാകുന്ന മുക്തി ശാശ്വതമല്ല. കര്‍മ്മംകൊണ്ട് ജനനമരണങ്ങളില്‍ നിന്നു മോചനവുമില്ല. കര്‍മ്മം ചെയ്താല്‍ ഫലം അനുഭവിക്കണം. പുണ്യകര്‍മ്മങ്ങള്‍ ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ പോയി സുഖം അനുഭവിക്കാം. പുണ്യം തീരുമ്പോള്‍ വിണ്ടും മര്‍ത്യലോകത്തില്‍ മടങ്ങിവരണം. കര്‍മ്മം ചെയ്യുന്നത് ഫലം ഇച്ഛിക്കാതെ വേണം. ഇങ്ങനെ നിഷ്‌കാമകര്‍മ്മം അനുഷ്ഠിച്ചാല്‍ കര്‍മ്മബന്ധനം ഉണ്ടാകാതിരിക്കുമെന്നാണ് ഭഗവാന്‍ ഗീതയില്‍ അര്‍ജ്ജുനനെ ഉപദേശിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍
World

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

പുതിയ വാര്‍ത്തകള്‍

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.