പൂഞ്ഞാര്‍: ഇന്നലെ ഉണ്ടായ ചുഴലിക്കാറ്റില്‍ ഇടമറുകിലും സമീപപ്രദേശത്തും വ്യാപക നാശനഷ്ടം. ഇടമറുക് സെന്റ് ആന്റണീസ് പള്ളിയുടെയും സമീപത്തെ സെന്റ് ആന്റണീസ് എല്‍.പി. സ്‌കുളിന്റയും യു.പി. സ്‌കുളിന്റയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപേയി. കാറ്റില്‍ തേക്ക് മരം ഒടിഞ്ഞ് വീണ് വള്ളിയാങ്കല്‍ നോബിയുടെ വീടിന് കേടുപാടുണ്ടായി. പുരയിടത്തില്‍ ഔസേപ്പച്ചന്‍, ബേബി, ജിമിനി, കദളിക്കാട്ടില്‍ കഞ്ഞ് എന്നിവരുടെ റബര്‍, തേക്ക് എന്നീ മരങ്ങള്‍ നശിച്ചു. നൂറുകണക്കിന് റബര്‍ മരങ്ങളാണ് കാറ്റില്‍ കടപുഴകി വീണത്. ചുഴലിക്കാറ്റുണ്ടായ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തുവാനും അടിയന്തര ധനസഹായം നല്‍കുവാന്‍ ജില്ലാകളക്ടറോഡ് മന്ത്രി കെ.എം.മാണി നിര്‍ദ്ദേശം നല്‍കി.
പൂഞ്ഞാര്‍ – ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ പൂഞ്ഞാര്‍ കല്ലാറ്റ് ജോണിയുടെ വീടിനും മുറ്റത്ത് കിടന്നിരന്ന കാറിനും നാശം വിതച്ചു. സമപപുരയിടത്തില്‍ നിന്നിരുന്ന പന മറിഞ്ഞ് ജോണിയുടെ വീടിന്റെയും കാറിന്റെയും മുകളലേക്കു വീഴുകയായിരുന്നു. വീടിന്റെ ഒരുവശവും കാര്‍ പൂര്‍ണ്ണമായം തകര്‍ന്നു.
















