Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഡോക്ടര്‍മാരുടെ സമരം ജനദ്രോഹമാകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2014, 09:38 pm IST
in Vicharam

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അവര്‍ ആവശ്യപ്പെടുന്നത് മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരുടെ പുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കണമെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഹെല്‍ത്ത് സര്‍വീസില്‍നിന്നും മാറ്റരുതെന്നുമാണ്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന് കീഴിലുള്ള 4000 ഡോക്ടര്‍മാരില്‍ 3500 പേര്‍ സമരത്തിലാണ്. പക്ഷേ അവര്‍ ഉറപ്പുനല്‍കുന്നതും തങ്ങളുടെ സമരം ആശുപത്രികളുടെ സേവനത്തെ ബാധിക്കുകയില്ലെന്നാണ്. സമരപ്രഖ്യാപനത്തില്‍ ഡോക്ടര്‍മാര്‍ ആശുപത്രിക്ക് പുറത്തുള്ള യാതൊരു ജോലിയും ചെയ്യുകയില്ലെന്നും മെഡിക്കല്‍ക്യാമ്പുകളില്‍ പങ്കെടുക്കില്ലെന്നുമാണുള്ളത്. ആരോഗ്യരംഗത്തുനിന്ന് മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍മാരെ മാറ്റുന്നത് ആരോഗ്യരംഗത്ത് സ്‌പെഷ്യലിസ്റ്റിന്റെ അഭാവം സൃഷ്ടിക്കുകയാണ്. പൊതുജനാരോഗ്യരംഗം ഇന്ന് രോഗാതുരമാണ്. പലതരം പനികളും മറ്റു രോഗങ്ങളും ജനങ്ങളെ ദുരവസ്ഥയിലാക്കിയിരിക്കുകയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍തന്നെ 2500ഓളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ പോകാനുള്ള സാമ്പത്തിക കഴിവില്ലാത്തവരാണ് ഇടുക്കിയില്‍നിന്നും കോട്ടയത്തുനിന്നും ആലപ്പുഴയില്‍നിന്നുമായി എത്തുന്നത്. ദിവസം 200പേരെങ്കിലും അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടുന്നുണ്ട്. 500 പേരെ കിടത്തി ചികിത്സിക്കുന്നു. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമായിരിക്കെ അവിടെ നടപ്പാക്കുന്ന സ്ഥലം മാറ്റങ്ങള്‍ക്കെതിരെയാണ് ഡോക്ടര്‍മാര്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ ആശുപത്രികളില്‍ 600 ഡോക്ടര്‍മാരുടെ ഒഴിവുകളാണുള്ളത്. ഇത് നികത്തണമെന്നാണ് അവരുടെ ആവശ്യം. ആശുപത്രികളിലെ അവസ്ഥ ഇതായിരിക്കെ മെഡിക്കല്‍ കോളേജിലേക്ക് തങ്ങളെ ഡെപ്യുട്ടേഷനില്‍ മാറ്റാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാനുള്ള പൊടിക്കയ്യാണിതും. ഡോക്ടര്‍മാരുടെ ആവശ്യം ന്യായീകരിക്കത്തക്കതാണ്. പല ആശുപത്രികളിലും സ്ഥലംമാറ്റം മൂലം ഡോക്ടര്‍മാരില്ലാതെ ശസ്ത്രക്രിയപോലും മുടങ്ങുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എംആര്‍ഐ സ്‌കാനും ഓങ്കോളജി വിഭാഗവുമുണ്ട്. ഡോക്ടര്‍മാരുടെ സമരം രോഗികളെ ബാധിക്കാതെ നോക്കേണ്ടത് ഡോക്ടര്‍മാരുടെ പ്രതിജ്ഞയുടെ ഭാഗമാണ്. നൈതികവും സാന്മാര്‍ഗികവുമായ നടപടികളെ അവരെടുക്കാവൂ. ദൂരസ്ഥലങ്ങളില്‍നിന്നും ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലെത്തുന്ന രോഗികളെ ചികിത്സിക്കാനും സമരത്തിലുള്ള ഡോക്ടര്‍മാര്‍ വിമുഖരാണ്. ഈ പ്രശ്‌നങ്ങളെല്ലാം കൂടുതല്‍ ഗുരുതരമാക്കുന്നതാണ് മരുന്നിന്റെ ഗുണനിലവാരമില്ലായ്‌മ. സമരത്തിലുള്ളവരുടെ ആവശ്യം ഒഴിവുകള്‍ ഉടനെ നികത്തണമെന്നാണ്. ആശുപത്രിക്ക് പുറത്ത് യാതൊരു സേവനവും നല്‍കുകയില്ലെന്നും വിഐപി ഡ്യൂട്ടി ചെയ്യുകയില്ലെന്നും മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കുകൊള്ളുകയില്ലെന്നും അവര്‍ പ്രഖ്യാപിക്കുന്നു. ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങാതെ ഒഴിവുകള്‍ നികത്തി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.

മെഡിക്കല്‍ കോളേജിലെ ഒഴിവുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്ഥലംമാറ്റത്തില്‍ക്കൂടി പരിഹരിക്കാന്‍ ശ്രമിക്കാതെ ഒഴിവുകള്‍ നികത്താനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. സമരമനോഭാവമുള്ള ഡോക്ടര്‍മാര്‍ നല്‍കുന്ന ചികിത്സ അത്യാസന്ന നിലയിലുള്ള രോഗികളുടെ ആരോഗ്യം നശിപ്പിക്കാതെ ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ ദൂരസ്ഥലങ്ങൡനിന്നും പണം ചെലവാക്കി ആശുപത്രികളിലെത്തി അനന്തമായി കാത്തിരിക്കുന്നത് വൃഥാവിലാവാതെ നോക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കടമയുണ്ട്. ഡോക്ടര്‍-രോഗി ബന്ധം അതിവിശിഷ്ടമാണ്, അതുല്യമാണ്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും അവരുടെ കടമയാണ്. ഇതില്‍ സര്‍ക്കാരിന്റെ റോള്‍ പ്രധാനമാണ്. ഡോക്ടര്‍ക്ഷാമം രൂക്ഷമായ കേരളത്തില്‍ പൊതുജനാരോഗ്യ സംവിധാനം തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയോഗിക്കേണ്ട ബാധ്യത സര്‍ക്കാരിനാണ്.

ഒഴിവുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുപോലും ഇവ നികത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജിലേക്ക് ഡെപ്യൂട്ടേഷനിലയയ്‌ക്കാന്‍ നോക്കാതെ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഒഴിവുകള്‍ നികത്തണം. ഡോക്ടര്‍മാരുടെ സമരം അവഗണിക്കാതെ അവരെ ഉടന്‍ ചര്‍ച്ചയ്‌ക്ക് വിളിച്ച് പ്രതിസന്ധി പരിഹരിക്കേണ്ടതാണ്. ഇപ്പോള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം ചെയ്തവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. കേരളം മാതൃകാ സംസ്ഥാനമായത് ആരോഗ്യരംഗത്തെ വികാസമായിരുന്നു. ഇതാണിപ്പോള്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.