ഭാവിയും വര്‍ത്തമാനവുമാണ് വരാനിരിക്കുന്ന വര്‍ത്തമാനം.
ഞാന്‍ നീന്തുകയല്ല. വെറുതെ പൊങ്ങിക്കിടക്കുന്നതേയുളളൂ. ഒരിക്കലും ആര്‍ക്കും മറ്റാര്‍ക്കെങ്കിലും വേണ്ടി യാതൊന്നും ചെയ്യാനാവില്ല.
എന്നാല്‍, ഞാനെന്തായിരിക്കുന്നുവോ അതില്‍നിന്നും എന്തെങ്കിലും ആര്‍ക്കെങ്കിലും സംഭവിക്കുന്നുവെങ്കില്‍ അത് മറ്റെന്തോ ആണ്. എന്നാല്‍ അവിടെയും ഞാനല്ല കര്‍ത്താവായിരിക്കുന്നത്.
ഭാവിക്കുവേണ്ടിയാണെങ്കില്‍ എന്നെ സംബന്ധിച്ച് വര്‍ത്തമാനമാണ് എല്ലാം. കഴിഞ്ഞുപോയതും വര്‍ത്തമാനമാണ്. അത് കടന്നുപോയെന്നുമാത്രം. ഭാവിയും വര്‍ത്തമാനവുമാണ് വരാനിരിക്കുന്ന വര്‍ത്തമാനം.
– ഓഷോ
















