ന്യൂദല്‍ഹി: ലോകകപ്പ് ഫുട്‌ബോള്‍ ലഹരി പാര്‍ലമെന്റംഗങ്ങളിലേക്കും മാധ്യമപ്രവര്‍ത്തകരിലേക്കും എത്തിച്ചുകൊണ്ട് ദല്‍ഹി മാരക്കാന ഫുട്‌ബോള്‍ മത്സരം നടക്കുന്നു. ജൂലൈ 9ന് രാവിലെ 7 മണിക്ക് സൗത്ത് ദല്‍ഹി ജസോളയിലെ ഡിഡിഎ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടിലാണ് മത്സരം. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ് എം.പിമാരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ദല്‍ഹി മാരക്കാന എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ എംപീസ് ഇലവനും മീഡിയാ ഇലവനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള 27 എംപിമാരില്‍ നിന്ന് തെരഞ്ഞെടുത്ത 11 പേര്‍ കളിക്കളത്തിലിറങ്ങും.
ഫുട്‌ബോളറും കൊല്‍ക്കത്തയില്‍ നിന്നുള്ള എംപിയുമായ പ്രസൂണ്‍ ബാനര്‍ജിയും എംപീസ് ഇലവനുവേണ്ടി കളിക്കും.
















