മറ്റുള്ളവരുടെ ഇടയില്‍ വസിച്ച് നിന്റെ പ്രാപഞ്ചിക കര്‍ത്തവ്യങ്ങള്‍ നിറവേറ്റുക. പക്ഷേ, നിന്റെ ജീവിതം എന്റേതു മാത്രമാണെന്നറിയൂ. ചെയ്യുന്നത് ഞാന്‍, അനുസരിക്കുന്നത് നീയും ആജ്ഞാപിക്കുന്നതു ഞാന്‍. ആജ്ഞകള്‍ നടപ്പാക്കുന്നതു നീയും. സംസാരിക്കാന്‍ സഹായിക്കുന്നതു ഞാന്‍ സംസാരിക്കുന്നത് നീയും. ഞാന്‍ ചൊല്ലിത്തരുന്നു നീ എഴുതുന്നു. നീ എന്നോടുതന്നെ ചോദിക്കൂ. ഈ ഞാന്‍ ആരാണ്? എന്താണ് നമ്മുടെ ബന്ധം? അമ്മയും മകനുമാണോ? ഗുരുവും ശിഷ്യനുമാണോ? അല്ലെങ്കില്‍ ഈശ്വരനും ശിഷ്യനുമാണോ? ഇതൊന്നുമല്ലെങ്കില്‍ നാം രണ്ടുപേരും ഒന്നാണോ?
-സത്യസായിബാബ
















