കൊല്ലം: സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല. ഈ വര്‍ഷം മെയ് വരെ 1,701,52 കേസുകളാണ് 2025ല്‍ ആകെ 5,48,448 കേസുകളായിരുന്നു ഉണ്ടായിരുന്നത്. മെയ് വരെയുള്ള കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരെ 6736 അക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബലാത്സംഗം (1071), പീഡനം (1492), തട്ടിക്കൊണ്ടുപോകല്‍ (25), പൊതുസ്ഥലത്ത് സ്ത്രീകളെ ശല്യം ചെയ്യല്‍ (339), ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള ആക്രമണം (1329), മറ്റ് കുറ്റകൃത്യങ്ങള്‍ (2480) ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 18035 (2025), 18887 (2024), 18980 (2023) കേസുകളായിരുന്നു ഉണ്ടായിരുന്നത്. അതേസമയം സ്ത്രീധന മരണങ്ങള് ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വര്‍ഷം മെയ് വരെയുള്ള കണക്കനുസരിച്ച് 767 പോക്സോ കേസുകളാണുള്ളത്. 2242 (2025), 2161 (2024), 1719 (2023) എന്നിങ്ങനെയാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍.
കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ 1886 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 11 കൊലപാതകകേസുകളും 21 തട്ടിക്കൊണ്ടുപോകല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 5537 (2025), 5140 (2024), 5903 (2024) എന്നിങ്ങനെയാണ് കണക്കുകള്‍. 415 പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ കേസുകളാണ് മെയ് വരെയുള്ള കണക്കനുസരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2025ല്‍ 1059, 2024ല്‍ 1269, 2023ല്‍ 1313 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആറ് മാസത്തെ കണക്കുകള്‍ വരാനിരിക്കെ ഈ വര്‍ഷം 1053 സൈബര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2025ല്‍ 2488, 2024ല്‍ 3581, 2023ല്‍ 3295 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020ല്‍ 426 കേസുകള്‍ മാത്രമാണുണ്ടായിരുന്നത്. കോട്പാ (സിഗററ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട് ആക്ട്) കേസില്‍ 20186 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. റോഡ് അപകട കേസുകളും കുതിച്ചുയരുകയാണ്.
ഏപ്രില്‍ വരെയുള്ള മാത്രം കണക്കനുസരിച്ച് 21255 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇനിയും ആറ് മാസത്തെ കണക്കുകള്‍ വരാനിരിക്കെയാണിത്. 2021 മുതല്‍ കേരളത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി കണക്കുകള്‍ പറയുന്നു. 56922 (2025), 54796 (2024), 54286 (2023) എന്നിങ്ങനെയായിരുന്നു കണക്കുകള്‍.
















