Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

അതിമനോഹരം ഈ അരുവിക്കച്ചാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2014, 09:17 pm IST
inVaradyam

വിനോദസഞ്ചാരികളുടെ കാര്യമായ ശ്രദ്ധപതിയാത്ത അതിമനോഹരമായ വെള്ളച്ചാട്ടമാണ് അരുവിക്കച്ചാല്‍. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിന്റെ കിഴക്കേ അതിര്‍ത്തിയായ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പാതാമ്പുഴയിലാണ് ഈ അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

പ്രകൃതിയുടെ വരദാനമാണ് 120 അടിയോളം ഉയരത്തിലുള്ള ചെങ്കുത്തായ പാറക്കെട്ടിന് മുകളില്‍ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം. വിനോദസഞ്ചാരവകുപ്പും സര്‍ക്കാരും വേണ്ടത്ര പ്രധാന്യം നല്‍കാത്തതുമൂലം അവിസ്മരണീയമായ ഈ പ്രകൃതി സൗന്ദര്യം അവഗണിക്കപ്പെടുകയാണ്. മീനച്ചിലാറിന്റെ ഉത്ഭവപ്രദേശമായ പൂഞ്ഞാര്‍ തെക്കേക്കരയിലെ രണ്ടു പ്രധാന കൈവഴികളിലൊന്നായ പാതാമ്പുഴയാറിന്റെ ഉത്ഭവപ്രദേശമാണ് അരുവിക്കച്ചാല്‍.

ആകാശത്തില്‍ നിന്ന് സ്ഫടികമുത്തുകള്‍ വാരിവിതറുന്ന വിധത്തില്‍ താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ വീഴ്ചയില്‍ ചിതറിത്തെറിക്കുന്ന ജലകണങ്ങള്‍ പകല്‍ മുഴുവന്‍ മഴവില്ല് സൃഷ്ടിക്കുന്നു. അന്യസംസ്ഥാനങ്ങളിലും ജില്ലകളിലുമുള്ള വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനും അരുവിക്കച്ചാലില്‍ കഴിയും. പാതാമ്പുഴ ടൗണില്‍ നിന്ന് കേവലം രണ്ട് കിലോമീറ്റര്‍ മാത്രമാണ് അരുവിയിലേക്ക് ഉള്ളത്. പഞ്ചായത്ത് ഫണ്ട്, എംപി, എംഎല്‍എ എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗിച്ച് ഇവിടേക്കുള്ള റോഡിന്റെ നിര്‍മ്മാണം ഏറെക്കുറേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ റോഡില്‍ നിന്ന് അരുവിയിലെത്താനുള്ള അര കിലോമീറ്റര്‍ ദൂരം സ്വകാര്യ പുരയിടത്തിലൂടെയാണ്. ഇതുവഴി റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു നല്‍കി പാത നിര്‍മ്മിച്ചെങ്കിലും നിലവില്‍ കാട് പിടിച്ച് നടക്കാനാകാത്ത സ്ഥിതിയിലാണ്.

ഇക്കോ ടൂറിസം, ഹോംസ്റ്റേ, റോഡ്‌നിര്‍മ്മാണം, അരുവി സുരക്ഷിതമായി സന്ദര്‍ശിക്കുന്നതിനായി മറുകരയിലേക്ക് പാലം നിര്‍മ്മിക്കല്‍, ചെക്ക്ഡാം നിര്‍മ്മിച്ച് ഉല്ലാസ നീന്തല്‍ തുടങ്ങിയ ബൃഹത്തായ പദ്ധതികളുടെ പ്രാരംഭഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി ഒരു കോടി രൂപയുടെ പദ്ധതിരേഖ അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അരുവിക്ക് സമീപമുള്ള 15 സെന്റ് സ്ഥലം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ വ്യക്തി വിട്ടു നല്‍കുകയും ചെയ്തു. എന്നിട്ടും പ്രകൃതി രമണിയമായ ഈ പ്രദേശത്തെ വേണ്ടവിധത്തില്‍ രൂപപ്പെടുത്തുവാന്‍ നമുക്കായിട്ടില്ല.

വേനല്‍ക്കാലത്ത് നീരൊഴുക്ക് കുറയുന്നതിനാല്‍ വര്‍ഷകാലത്ത് മാത്രമേ വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുകയുള്ളു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ മുതുകോര മലയിലും ഈന്തുംപള്ളിയിലും ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഈ വിനോദസഞ്ചാര കേന്ദ്രന്‍ഗ്ങ്ങളെ ബന്ധിപ്പിച്ച് ടൂറിസം മേഖലയിലെ പ്രധാനകേന്ദ്രമായി ഈ പ്രദേശത്തെ മാറ്റാം. സമീപപഞ്ചായത്തുകളിലുള്ള പൂഞ്ഞാര്‍ പാലസ്, ചേന്നാട് അരുവി, വാഗമണ്‍, തലനാട്, അയ്യമ്പാറ, ഇല്ലിക്കല്‍കല്ല് തുടങ്ങിയ വിനോദ-സാഹസിക യാത്ര ക്രോഡീകരിച്ചുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ഈ മേഖലയുടെ വികസനം യാഥാര്‍ത്ഥ്യമാക്കും. അരുവിക്കച്ചാലിന്റെ ഒറ്റപ്പെടല്‍ ഒഴിവാകുകയും ചെയ്യും.

ആര്‍. സുനില്‍കുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Main Article

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

Article

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.