പറവൂര്‍: മഹിളാ ഐക്യവേദി പറവൂര്‍ താലൂക്ക് സമിതി രൂപവത്കരണ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാനസമിതി അംഗം ക്യാപ്റ്റന്‍ സുന്ദര്‍ജി, ജില്ലാ സെക്രട്ടറി കെ.ആര്. രമേഷ് കുമാര്‍, ട്രഷറര്‍ പി.സി. ബാബു, സഹസംഘടനാ സെക്രട്ടറി അമ്പാട്ട് സുബ്രഹ്മണ്യന്, തമ്പികല്ലുപുറം, ബി. പ്രസന്നകുമാര്‍, സജീവ് വള്ളുവള്ളി, സാബുശാന്തി, കുമാരന്, ശ്രീകല മനോജ് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പുരസ്കാരം നല്കി അനുമോദിച്ചു. ഭാരവാഹികള്‍: രക്ഷാധികാരികള്‍ എന്‍.ടി.പത്മാവതി ആലങ്ങാട്, ഗോമതി രാജന്, പ്രസിഡന്റ് ശ്രീകല മനോജ് മന്ദം, വൈസ് പ്രസിഡന്റുമാര്‍ ചന്ദ്രിക ശിവരാമന് കുന്നുകര, ലതിക ബാബു, ജനറല്‍ സെക്രട്ടറി ഉഷ വിശ്വനാഥന് ആലങ്ങാട്, സെക്രട്ടറി ബിപിത സുബ്രഹ്മണ്യന്, ശാരദ ദേവിസുബ്രഹ്മണ്യന്, എ.ഡി.ദിവ്യരാജു, ഖജാന്‍ജി അജിത സുരേഷ് ആലങ്ങാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: