നമ്മുടെ ഇന്ദ്രിയങ്ങള്‍ പഞ്ചഭൂതങ്ങളുടെ സൂക്ഷ്മതന്‍മാത്രമകളാണ്. അതുകൊണ്ട് അഞ്ചുഭൂതങ്ങളുടെയും സംവേദനങ്ങള്‍ അഞ്ച് അറിവുകളായി ഞാന്‍ എന്ന ഏകമായ ബോധത്തിലെത്തുന്നു. ഈ അഞ്ചുഭൂതങ്ങളുടെയും സൂക്ഷ്മകളായ അംശമാണ് മനസ്. അതുകൊണ്ട് എല്ലാ ഇന്ദ്രിയാനുഭവങ്ങളുടെയും തൊട്ടുപിന്നില്‍ മനസ് ചേര്‍ന്ന് നില്‍ക്കുന്നു. ഏകമായ ഞാന്‍ ബോധത്തില്‍ പഞ്ചഭൂതങ്ങളില്‍ നിന്നുള്ള അഞ്ച് അനുഭവങ്ങള്‍ ഇന്ദ്രിയസംവേദനരൂപത്തില്‍ മനസുമായി ചേര്‍ന്ന് വേര്‍തിരിയാതെ ഒന്നായിരിക്കുമ്പോള്‍ അയാള്‍ ധ്യാനാവസ്ഥയിലായി. സപ്തവര്‍ണങ്ങള്‍ സൂര്യപ്രകാശത്തില്‍ ഒരു വര്‍ണമായി ലയിച്ചിരിക്കുന്നതുപോലെ നാനാദൃശ്യങ്ങള്‍ വേര്‍പിരിയാതെ ബോധസ്വരൂപമായി ഇരിക്കുന്ന അവസ്ഥയാണ് ധ്യാനം. ഇവിടെ മനസ് ഇന്ദ്രിയങ്ങളുമായി ചേര്‍ന്ന് നിന്ന് വിഷയങ്ങളെ വേര്‍തിരിച്ച് അനുഭവിക്കുന്നില്ല.
-സ്വാമി ശാന്താനന്തഗിരി
















