Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2014, 07:33 pm IST
in Samskriti

നിത്യപാരായണം 527-ാം ദിവസം

കേവലം ദൃശ്യതേ യോഗീ ഗതോ ധ്യാനൈകനിഷ്ടതാം

സ്ഥിതോ വജ്രസമാധേന വിപക്ഷ ഇവ പര്‍വത:

വസിഷ്ഠന്‍ തുടര്‍ന്നു: പരമസത്യം സാക്ഷാത്ക്കരിച്ചുകഴിഞ്ഞാല്‍പ്പിന്നെ മുക്തിപദമായി. അതില്‍ അവബോധം പോലും ഇല്ല. മനസ്സ് പൂര്‍ണ്ണമായി പരംപൊരുളില്‍ വിലീനമായിക്കഴിഞ്ഞുവല്ലോ. മനസ്സെന്ന മാന്‍പേടയുടെ ‘മാന്‍’ എന്ന അവസ്ഥ എണ്ണയില്ലാതെ കത്തുന്ന വിളക്കിലെ എണ്ണയെന്നപോലെ ഇല്ലാതായിരിക്കുന്നു. പരമസത്യം മാത്രം അവശേഷിക്കുന്നു. ധ്യാനഫലം ആര്‍ജ്ജിച്ച മനസ്സ് വജ്രംപോലെ സുദൃഢമത്രേ. മനസ്സിന്റെ സഹജസ്വഭാവമായ ചഞ്ചലത്വം എങ്ങുപോയി മറഞ്ഞോ എന്തോ! കാലുഷ്യമോ വിഭാജനാത്മകമായ ധാരണകളോ ഇല്ലാതെ ശുദ്ധബോധം മാത്രം പ്രഭാസിക്കുന്ന അവസ്ഥയാണത്. അപ്പോള്‍ ആശകളും ആസക്തികളും അനായാസമായി പൊഴിഞ്ഞു പോകുന്നു. ആയാസരഹിതമായ ധ്യാനം മാത്രമാണപ്പോള്‍ ഉള്ളത്. ബ്രഹ്മത്തെ സാക്ഷാത്ക്കരിച്ചില്ലെങ്കില്‍ ആത്മാവില്‍ അഭിരമിക്കാന്‍ ആവില്ല. ആ തലമെത്തുംവരെ വെറുതെ ആത്മാവിനെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടുമാത്രം ധ്യാനതലം അണയുകയില്ല. പരംപൊരുള്‍ സാക്ഷാത്ക്കരിക്കപ്പെടുമ്പോള്‍ മനസ്സെവിടെപ്പോകുന്നു? വാസനകളും മനോപാധികളും എവിടെപ്പോകുന്നു? കര്‍മ്മങ്ങളും സന്തോഷസന്താപങ്ങളും ആശകളും നിരാശകളും എല്ലാം എവിടെപ്പോയി മറയുന്നു? ‘യോഗി അപ്പോള്‍ അനുസ്യൂതമായ ധ്യാനത്തിന്റെ നിറവില്‍ സുദൃഢമായി നിലകൊള്ളുന്നു. ‘വജ്രസമാധി’യില്‍ പര്‍വ്വതത്തെപ്പോലെ അചഞ്ചലനായി യോഗിയിരിക്കുന്നു.’ യോഗി സുഖാനുഭവങ്ങളില്‍ താല്‍പ്പര്യമില്ലാതെ ഇന്ദ്രിയങ്ങളെ തന്റെ പരിപൂര്‍ണ്ണ വരുതിയില്‍ നിര്‍ത്തി പ്രശാന്തനായി നിലകൊള്ളുമ്പോള്‍ അയാള്‍ ആത്മാവിലാണ് അഭിരമിക്കുന്നത്. എല്ലാ മനോവ്യാപാരങ്ങളും അടങ്ങിയാല്‍പ്പിന്നെ മറ്റെന്താണ് ‘സമാധി’ സ്ഥിതികൊണ്ടു നേടാനുള്ളത്?

ലോകത്തെ നിരീക്ഷണവസ്തുവായി വേറിട്ട് കാണാത്തപ്പോള്‍ മാനസീകോപാധികള്‍ ഒന്നും ഇല്ലാത്തതിനാല്‍ സഹജമായും സാധകന്‍ വജ്രസമാധിയില്‍  എത്തിച്ചേരും.  അതില്‍ നിന്നും അയാളെ വ്യതിചലിപ്പിക്കനായി മനസ്സ് ശ്രമിക്കുന്നില്ല. സത്യം അറിഞ്ഞതിന്റെ വെളിച്ചത്തില്‍ ലോകവിഷയങ്ങളില്‍ ആമാഗ്‌നമാവാതെ മനസ്സ് പ്രശാന്തമാകുന്ന അവസ്ഥയാണ് സമാധി. സുഖത്തെ സുദൃഢചിത്തനായി ത്യജിക്കുന്നത് ധ്യാനം തന്നെയാണ്. വജ്രസാരമാണത്. അത് പൂര്‍ണ്ണമായ അറിവിന്റെ പാതയുമായതിനാല്‍ അതിനു നിര്‍വാണം അല്ലെങ്കില്‍ ആനന്ദാവസ്ഥ എന്ന് പറയും. സുഖാസക്തിയുണ്ടെങ്കില്‍ ധ്യാനത്തിനെന്താണര്‍ത്ഥം? സുഖാസക്തിയുടെ അഭാവത്തില്‍ ധ്യാനം കൊണ്ടെന്താണ് നേട്ടം? ശരിയായ അറിവിന്റെ വെളിച്ചത്തില്‍ അനാസക്തി പരിശീലിക്കുമ്പോള്‍ സ്വഭാവികമായും അനായാസമായും നിര്‍വികല്‍പ്പസമാധിയില്‍ എത്താം. സുഖാസക്തിയാല്‍ ചഞ്ചലപ്പെടാത്തവന്‍ സമബുദ്ധനാണ്. പ്രബുദ്ധനാണ്. സുഖത്തെ പൂര്‍ണ്ണമായും നിരസിക്കുമ്പോഴേ ഈ പരമാവസ്ഥ ആഗതമാവുകയുള്ളു. ആത്മാവില്‍ അഭിരമിക്കുന്നവന് ആസക്തിയുടെ പീഡകള്‍ അനുഭവിക്കേണ്ടിവരുന്നില്ല. ആത്മാവില്‍ നിന്നും അകന്നു നില്‍ക്കുമ്പോഴാണ് സുഖം തേടിപ്പോകാന്‍ മനസ്സുഴറുന്നത്. ശാസ്ത്രപഠനം, ജപം, എന്നിവ ഒരുവനെ സാമാധിയിലേയ്‌ക്ക് നയിക്കുന്നു. സമാധി പരിശീലനത്തിന് ശേഷവും യോഗി തന്റെ പഠനവും ജപവും തുടരണം. രാമാ, നീ നിര്‍വാണപദത്തില്‍ സദാ അഭിരമിച്ചാലും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.