നാരായണായ നമഃ നാരായണായ നമഃ
മാനത്തുമൂഴിയിലുമാഴിയിലും പ്രകാശ-
മാനസ്വരൂപമൊടുകൂടി നിറഞ്ഞുനിത്യം
ആനന്ദപൂര്‍ണ്ണനില പൂണ്ടരുളും വിഭോ! നിന്‍
ധ്യാനത്തിലെന്റെ ഹൃദയം ലയമാര്‍ന്നിടട്ടെ.
പ്രത്യക്ഷമായ തവശക്തിയെ മായമാറാ-
നത്യന്തഭക്തിയൊടു വാഴ്‌ത്തുക മര്‍ത്ത്യധര്‍മ്മം
നിത്യം ഭവച്ചരണ സേവനമെന്റ സര്‍വ്വ-
കൃത്യങ്ങളില്‍ പ്രഥമമായ് വരണേ കൃപാലോ
എന്നാലുപദ്രവമൊരുത്തനുമൊന്നുകൊണ്ടും
എന്നാളുമേല്‍ക്കരുതു ഞാന്‍ കരുതാതെ കണ്ടും
നന്നായി വരട്ടെ മമ വൈരി ജനങ്ങള്‍പോലു-
മെന്നാകണം മമ മനസ്സു ജഗത്സ്വരൂപ!
ഏതാകിലും മമ ഫലേച്ഛപെടാതെ നിത്യം
ഗീതാവചസ്സുകളിലെന്റെ മനസ്സുമുങ്ങി
ജാതാദരം സകലകര്‍മ്മവുമാചരിപ്പാന്‍
ഭൂതാഥിനാഥ! മതിയില്‍ സ്ഥിതിചെയ്യണം നീ
ശോകാദി ചിന്തകളില്‍ നിന്തുടുമന്തരംഗ-
മേകാഗ്രമാക്കിയലയേറ്റ്ഴുമാഴിപോലെ
ശോകപ്രാജിഭജനം വിജനത്തിലെന്നു-
മാകാനെനിയ്‌ക്കു തരമെന്നിനിവന്നിടുന്നു?
ഈ വാസനാ നദിയിലെന്‍ മതിവഞ്ചിതെറ്റി
പ്പോവാതെ നല്ലവഴിയില്‍ കരപറ്റിടാനും
ദേവാദിദേവ ദശതന്‍ ദുരിതം കെടാനും
സേവാമൃതം ഹൃദിച്ചുയരുന്നതെന്നാം
ഗാനം പൊഴിച്ചു കളിയാടി കിളിക്കിടാങ്ങള്‍
ആനന്ദമാത്മാവശമെന്നറിയിച്ചീടുന്നു.
(തുടരും)
– ബോധാനന്ദസ്വാമി
















