Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടിവെള്ള വിതരണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2014, 10:03 pm IST
in Ernakulam

കൊച്ചി: മെട്രോ നിര്‍മാണത്തിനിടെ പൊട്ടിയ ശുദ്ധജല പൈപ്പ്‌ നന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക്‌ ഇന്നലെ പെയ്ത മഴ വില്ലനായി. വെള്ളം പൂര്‍ണമായും ഒഴിക്കികളഞ്ഞ്‌ പൈപ്പ്‌ തെളിഞ്ഞെങ്കില്‍ മാത്രമേ പൈപ്പ്‌ നന്നാക്കാന്‍ സാധിക്കുകയുള്ളു. അടിക്കടിയുണ്ടാകുന്ന മഴ വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും എത്രയും വേഗം കുടിവെള്ള വിതരണം പുനസ്ഥാപിക്കുവാനുള്ള ശ്രമം നടത്തുന്നതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.

എറണാകുളം നോര്‍ത്ത്‌ ജംങ്ങ്ഷന്‍്‌ സമീപമാണ്‌ തിങ്കളാഴ്‌ച്ച പൈപ്പ്‌ പൊട്ടിയത്‌. ഇതേത്തുടര്‍ന്ന്‌ കലൂര്‍, എസ്‌ആര്‍എം റോഡ്‌, പച്ചാളം, നോര്‍ത്ത്‌ റെയ്‌ല്‌വേ സ്റ്റേഷന്‍, എളമക്കര എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്‌. ഇന്ന്‌ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ വാട്ടര്‍ അതോറിറ്റി. തിങ്കളാഴ്‌ച്ച വൈകിട്ട്‌ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെങ്കിലും കനത്ത മഴ തടസം സൃഷ്ടിക്കുകയായിരുന്നു. ഇവിടെ നിന്നും മെട്രൊ നിര്‍മാണ സാമഗ്രികള്‍ നീക്കാന്‍ താമസം നേരിട്ടതും തിരിച്ചടിയായി. അഞ്ച്‌ അടിയോളം താഴ്‌ച്ചയിലാണ്‌ പൊട്ടിയ പൈപ്പ്‌. മണ്ണ്‌ മാറ്റിയെങ്കില്‍ മാത്രമെ കൃത്യമായി അറ്റകുറ്റപ്പണി നടത്താനാവുകയുള്ളുവെന്ന്‌ അധികൃതര്‍ പറഞ്ഞു. മഴ പെയ്യുന്നതിനാല്‍ മണ്ണിടിച്ചിലും തടസ്സമാകുന്നുണ്ട്‌. വെള്ളം പൂര്‍ണമായും കളഞ്ഞെങ്കില്‍ മാത്രമേ പൈപ്പ്‌ എവിടെയാണ്‌ പൊട്ടിയതെന്ന്‌ കണ്ടെത്താന്‍ സാധിക്കൂ. പൊട്ടിയ പൈപ്പ്‌ മുറിച്ച്‌ മാറ്റി പുതിയത്‌ സ്ഥാപിച്ചെങ്കില്‍ മാത്രമേ കുടിവെള്ള വിതരണം സാധാരണ നിലയിലാകൂ.

റിസര്‍വ്‌ ബാങ്കിന്‌ സമീപം റോഡിന്‌ കുറുകെ സ്ഥാപിച്ചിരുന്ന 600 എംഎം പൈപ്പാണ്‌ പൊട്ടിയത്‌. ഇവിടെ കഴിഞ്ഞ ദിവസമാണ്‌ മെട്രൊ റെയ്‌ല്‌ നിര്‍മാണം ആരംഭിച്ചത്‌. വാട്ടര്‍ അതോറിറ്റി നല്‍കിയ ബ്ലൂപ്രിന്റില്‍ ഇവിടെ പൈപ്പുള്ളതായി സൂചനയില്ല. എന്നാല്‍ ഇതിന്‌ 50 മീറ്റര്‍ അകലെ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പൈപ്പ്‌ പൊട്ടിയിരുന്നു. അന്ന്‌ ഈ ഭാഗങ്ങളില്‍ പൈപ്പ്‌ ഉണ്ടാകാന്‍ സാധ്യതയുള്ളതായി മെട്രൊ നിര്‍മാണം നടത്തുന്ന കരാറുകാരെ അറിയിച്ചതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ എവിടെയാണ്‌ എന്ന്‌ കണ്ടെത്തുന്നതിനായുള്ള ടെസ്റ്റ്‌ പെയിലിങ്ങിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച്‌ കുഴിക്കുമ്പോഴാണ്‌ പൈപ്പ്‌ പൊട്ടിയത്‌. മെട്രോ തൂണുകളുടെ നിര്‍മാണത്തിനായുള്ള പെയിലിംഗ്‌ പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ ഈ ഭാഗത്ത്‌ നടന്നുകൊണ്ടിരിക്കുന്നത്‌. മെട്രോ ജീവനക്കാരുടെ അശ്രദ്ധയാണ്‌ തുടര്‍ച്ചയായി ജലവിതരണ പൈപ്പുകള്‍ പൊട്ടാന്‍ കാരണമെന്നാണ്‌ വാട്ടര്‍ അതോറിറ്റി അധികൃതരുടെ ആരോപണം.

വാട്ടര്‍ അതോറിറ്റിയുടെയും ഡിഎംആര്‍സിയുടെയും മേല്‍നോട്ടത്തിലാണ്‌ അറ്റകുറ്റപ്പണികള്‍ നടക്കുന്നത്‌. രാത്രി വൈകിയും പണികള്‍ തുടരുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.