Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അനാഥാലയങ്ങള്‍ ഉണ്ടാകുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2014, 09:25 pm IST
in Vicharam

ഇന്ന്‌ കുട്ടികള്‍ മാതാപിതാക്കളുടെ വാത്സല്യഭാജനങ്ങളല്ല. പണം സമ്പാദിക്കാനുള്ള ഉപകരണമായും ലൈംഗികാതിക്രമങ്ങള്‍ക്കും ശാരീരിക, മാനസിക പീഡനങ്ങള്‍ക്കും കുട്ടികള്‍ ഇരയാകുന്നതിന്റെ തെളിവുകളാണ്‌ കേരളത്തിലേക്കുള്ള അവരുടെ കുത്തൊഴുക്ക്‌. കേരളം ഇന്ന്‌ ദൈവത്തിന്റെ സ്വന്തം നാടല്ല, മറിച്ച്‌ സാത്താന്റെ വിഹാരരംഗമാണ്‌.

ഝാര്‍ഖണ്ഡില്‍ കുട്ടികള്‍ക്ക്‌ പഠനം സൗജന്യമാണ്‌. എന്നിട്ടും പഠനത്തിന്റെ പേരിലാണ്‌ അവിടെനിന്ന്‌ കുട്ടികളെ ഇവിടെ എത്തിക്കുന്നത്‌. ചെറിയ കുട്ടികളെ ഗള്‍ഫ്‌ നാടുകളിലേക്ക്‌ കടത്തി ലൈംഗിക-അവയവ വ്യാപാരം നടത്തുന്ന റാക്കറ്റിലെ കണ്ണികള്‍ സജീവമായ കേരളത്തില്‍ കുട്ടികള്‍ക്ക്‌ നല്ല മാര്‍ക്കറ്റുണ്ടെന്ന്‌ വ്യക്തമാണ്‌. അനാഥാലയങ്ങളില്‍ കുട്ടികളുടെ എണ്ണമനുസരിച്ച്‌ ഗ്രാന്റ്കിട്ടും. പക്ഷെ ഈ കുട്ടികള്‍ എത്തുന്നത്‌ സര്‍ക്കാര്‍ വക അനാഥാലയങ്ങളിലല്ല.
മദ്രസകളിലും മിഷണറിമാര്‍ നടത്തുന്ന അഗതിമന്ദിരങ്ങളിലുമാണ്‌ എന്ന വസ്തുത അടിവരയിടുന്നത്‌ ഇവരെ കൊണ്ടുവരുന്നതിന്റെ ലക്ഷ്യം മതംമാറ്റം തന്നെ എന്നതാണ്‌. മുസ്ലിം സമുദായം എന്നും അംഗങ്ങളുടെ എണ്ണം കൂട്ടുന്നതില്‍ ജാഗ്രതയുള്ളവരാണ്‌. അവര്‍ രണ്ട്‌ കുട്ടി നിയമം പാലിക്കുന്നവരല്ല. ഇതിന്‌ പുറമെയാണ്‌ മതപരിവര്‍ത്തനത്തിലും സജീവമായി പ്രവര്‍ത്തിക്കുന്നത്‌.

ഇപ്പോള്‍ ഒരു ഗ്രാമത്തില്‍നിന്നു മാത്രം 200 കുട്ടികളെ കടത്തി എന്നാണ്‌ പറയുന്നത്‌. കുട്ടികള്‍ കൂടുന്നതനുസരിച്ച്‌ ഗ്രാന്റ്കൂടുമെങ്കിലും മതപരിവര്‍ത്തനമാണ്‌ ഈ ഓര്‍ഫനേജുകളുടെ ലക്ഷ്യം. ഝാര്‍ഖണ്ഡ്‌ മുതലായ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ പുരോഹിതന്മാരും പ്രാര്‍ത്ഥനാസംഘങ്ങളും സജീവമാണ്‌. ഈ ഇടമാണ്‌ ഇപ്പോള്‍ മുസ്ലിം സമൂഹം കൈവശപ്പെടുത്താന്‍ നീക്കം നടത്തുന്നത്‌.

വര്‍ഷങ്ങളായി മദ്രസയില്‍ കുട്ടികള്‍ എത്തുന്നതിനെപ്പറ്റി അന്വേഷണം നടത്തുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. എന്നു മാത്രമല്ല കുട്ടികളുടെ ഒഴുക്ക്‌ തുടരുകയും ചെയ്യുന്നു. എന്നിട്ടും മുസ്ലിംലീഗ്‌ പറയുന്നത്‌ ഇത്‌ മനുഷ്യക്കടത്തല്ലെന്നും സര്‍ക്കാര്‍ നിലപാട്‌ അംഗീകരിക്കാനാവില്ലെന്നുമാണ്‌. അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത്‌ മദ്രസാ ഭാരവാഹികളുടെയും അധ്യാപകരുടെയും പേരില്‍ 370 (5) വകുപ്പുപ്രകാരം കേസെടുക്കുന്നതില്‍ ലീഗ്‌ ക്ഷുഭിതരാണ്‌. ക്രമേണ ഉമ്മന്‍ചാണ്ടി ലീഗിന്‌ അടിയറവ്‌ പറയുമെന്നുറപ്പാണ്‌. ശരിയായ രേഖകളില്ലാതെയാണ്‌ അനാഥാലയങ്ങളിലേക്ക്‌ കുട്ടികളെ എത്തിച്ചിരുന്നതെന്ന്‌ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഇവരെ സഹായിക്കുകയാണെന്ന്‌ ഹൈക്കോടതിയും ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെട്ടെന്ന്‌ മനുഷ്യാവകാശപ്രവര്‍ത്തകനായി മാറി കുട്ടികളെ കടത്തുന്നതില്‍ മനുഷ്യത്വം കാണണമെന്നും സേവന ദൗത്യത്തെ തകര്‍ക്കരുതെന്നും വാദിക്കുന്നു. പക്ഷെ തെളിഞ്ഞുവരുന്ന യാഥാര്‍ത്ഥ്യം ഈ സര്‍ക്കാരിനെ നയിക്കുന്നത്‌ മുസ്ലിംലീഗാണ്‌ എന്നതാണ്‌. സര്‍ക്കാര്‍ ഒത്താശയോടെ അനാഥാലയങ്ങളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം വ്യാപകമാണെന്നും കുട്ടികളെ കടത്തിയ കേസ്‌ ഒതുക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്‌ എന്നുമുള്ള പ്രതിപക്ഷാരോപണം കേരളമനസ്സിലും പ്രതിധ്വനിക്കുന്നതാണ്‌.

സംസ്ഥാനത്ത്‌ 1107 അനാഥാലയങ്ങള്‍ ഉള്ളതായാണ്‌ ഔദ്യോഗിക രേഖ. ഇതില്‍ 87 എണ്ണത്തിന്‌ അംഗീകാരമില്ലെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. പക്ഷെ മതസംഘടനകളുടെ പിന്‍ബലത്തോടെ രണ്ടായിരത്തിലധികം അനാഥാലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ.
അനാഥാലയങ്ങളുടെ മറവില്‍ വിദേശസഹായം ലഭിക്കുമെന്നതാണ്‌ പ്രധാനകാരണം. ഞാന്‍ കോട്ടയത്ത്‌ ഇന്ത്യന്‍ എക്സ്പ്രസ്‌ ലേഖികയായിരുന്നപ്പോള്‍ സ്വയം ബിഷപ്പായി പ്രഖ്യാപിച്ച എറിക്‌ മുറിക്ക്‌ (എരിയാനിക്കന്‍ മുറിയാനിക്കന്‍ എന്ന കുടുംബ വീടിന്റെ ലോപിച്ചുള്ള പ്രയോഗം) കുട്ടികളെ നിരത്തിയിരുത്തി മിഠായി കൊടുത്ത്‌ ‘ബിഷപ്പ്‌ ഫീഡിംഗ്‌ ദി പുവര്‍’ എന്ന പടം ജര്‍മ്മനിയിലേക്കയച്ച്‌ പണം തട്ടിയിരുന്നതായി എനിക്കറിയാം. ഇങ്ങനെ കോടിക്കണക്കിന്‌ രൂപ അനാഥാലയങ്ങള്‍ക്ക്‌ ലഭിക്കുന്നതിനാലാണ്‌ അനാഥാലയങ്ങള്‍ പെരുകുന്നത്‌.

പക്ഷെ ഇപ്പോഴാണ്‌ കുട്ടികളെ മതപരിവര്‍ത്തനത്തിനും പിന്നീട്‌ ബാലപീഡനത്തിനും ഗള്‍ഫിലേക്ക്‌ കയറ്റിയയക്കുന്നതിനും വഴിയൊരുങ്ങിയത്‌. കേരളം ദൈവത്തിന്റെ നാടല്ല, സാത്താന്‍ പോലും നാണിക്കുന്ന നടപടികളാണ്‌ കുട്ടികളെ സംബന്ധിച്ചിടത്തോളം ഇവിടെ അരങ്ങേറുന്നത്‌. ഒരിക്കല്‍ കുട്ടികളെ ബാലവേലയ്‌ക്കായി തമിഴ്‌നാട്ടില്‍നിന്നും മറ്റും ഏജന്റുമാര്‍ എത്തിച്ചിരുന്നു. നാമമാത്ര ശമ്പളത്തില്‍ വീട്ടുവേല ചെയ്യാന്‍ പെണ്‍കുട്ടികളെയും. ഇങ്ങനെ ഒരു പെണ്‍കുട്ടി വീട്ടില്‍ ഗൃഹനാഥനാല്‍ പീഡിപ്പിക്കപ്പെട്ട വാര്‍ത്ത വന്നശേഷം അതിന്‌ ഏറെക്കുറെ വിരാമമായി.

പിന്നീടാണ്‌ പെണ്‍വാണിഭത്തിലേക്ക്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൊണ്ടുവന്നത്‌. പറവൂര്‍ പെണ്‍വാണിഭ കേസില്‍ സ്വന്തം അച്ഛനാണ്‌ മകളെ ഉപയോഗിച്ചശേഷം പെണ്‍വാണിഭക്കാര്‍ക്ക്‌ വിറ്റത്‌. വരാപ്പുഴ പെണ്‍കുട്ടിയെ ഒരുലക്ഷം രൂപയ്‌ക്കാണ്‌ സ്വന്തം അമ്മ ശോഭ ജോണിന്‌ വിറ്റത്‌.

ഝാര്‍ഖണ്ഡ്‌ താരതമ്യേന ദരിദ്രസംസ്ഥാനമാണെങ്കിലും അവിടെ വിദ്യാഭ്യാസം സൗജന്യമാണ്‌. അവിടെനിന്ന്‌ എന്തിന്‌ ഇത്രയധികം കുട്ടികളെ അനാഥാലയങ്ങളിലേക്ക്‌ വ്യക്തമായ രേഖകളില്ലാതെ കൊണ്ടുവന്നു? അനാഥാലയങ്ങളെക്കുറിച്ച്‌ സര്‍ക്കാര്‍ രേഖകള്‍ എന്തുകൊണ്ട്‌ സുതാര്യമല്ല. എന്തുകൊണ്ട്‌ സാമൂഹ്യനീതി വകുപ്പ്‌ ഇതില്‍ നിസ്സംഗത പാലിയ്‌ക്കുന്നു.

ഇപ്പോള്‍ കൊല്ലത്തെ അനാഥാലയം അടച്ചുപൂട്ടി അവിടെ മതപഠനം നടത്തിയിരുന്ന 24 കുട്ടികളെ പോലീസ്‌ പിടികൂടിയിരിക്കുന്നു. ഇവരിലും 20 പേര്‍ ഝാര്‍ഖണ്ഡ്‌ സ്വദേശികളും നാലുപേര്‍ ബീഹാറികളുമാണ്‌. മുന്‍പ്‌ ബാലവേലയ്‌ക്കും നിര്‍മാണ മേഖലയിലേയ്‌ക്കും മറ്റുമാണ്‌ കുട്ടികളെ കേരളത്തിലേക്ക്‌ കൊണ്ടുവന്നിരുന്നത്‌. ബാലവേല പ്രകാരം ഇത്‌ കുറ്റകരമാണെന്ന്‌ കണ്ടെത്തി നിര്‍ത്തലാക്കുകയായിരുന്നു. പക്ഷേ ഇന്ന്‌ നിര്‍മാണ മേഖലയിലും മറ്റും അവര്‍ സജീവമാണ്‌. നേരത്തെ കുടുംബങ്ങളായി കേരളത്തിലേയ്‌ക്ക്‌ വന്ന്‌ മണപ്പാട്ടി പറമ്പില്‍ കുടില്‍കെട്ടി കുട്ടികളെ ഭിക്ഷാടനത്തിനയച്ചിരുന്നു.

വടക്കേ ഇന്ത്യയില്‍ നിന്നുള്ള കുട്ടികളെ കൊണ്ടുവന്നു മോഷണ പരിശീലനവും നല്‍കിയിരുന്നു. ദേഹം മുഴുവന്‍ എണ്ണപുരട്ടി ജനലുകള്‍ വഴി അകത്ത്‌ കടത്തിവിട്ട്‌ മോഷ്ടിച്ചിരുന്നതും കേരളീയരാണ്‌.

കേരളം വികസിത നാടാണ്‌. ഇവിടെ വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ ഒന്നാമതാണ്‌. സ്വന്തം കുട്ടികളുടെ ഭാവി ഭദ്രമാക്കുന്ന രക്ഷിതാക്കളാണ്‌ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ ചൂഷണം ചെയ്യുന്നുത്‌!

അനാഥാലയങ്ങള്‍ മുസ്ലിം മതപഠനത്തിനുള്ള പാഠശാലകളായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഇവിടെ മതപഠനം നടത്തുവാനാണ്‌ ഝാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍നിന്നും കുട്ടികളെ കൊണ്ടുവന്നിരിക്കുന്നത്‌. കരിക്കോട്‌ കോളേജ്‌ ഓഫ്‌ അറബിക്‌ എന്ന സ്ഥാപനവും കുട്ടികളെ താമസിപ്പിച്ച്‌ മതപഠനം നടത്തുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ അന്തേവാസികളായി, തകര ഷെഡില്‍ പാര്‍പ്പിച്ചിരുന്ന കുട്ടികളെ അനാഥാലയങ്ങളിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. ഇങ്ങനെ കടത്തിക്കൊണ്ടുവരുന്ന കുട്ടികള്‍കക്ക്‌ യാതൊരു രേഖകളും ഇല്ല.

കേരളത്തില്‍ മുസ്ലിംലീഗിന്‌ വഴങ്ങി മനുഷ്യക്കടത്തിന്റെ കാര്യത്തില്‍ ഇടതു-വലതു പക്ഷങ്ങള്‍ പാലിക്കുന്ന നിശ്ശബ്ദത കുട്ടികളോട്‌ ചെയ്യുന്ന ദ്രോഹമാണ്‌. കേരളത്തിലെ അനാഥാലയങ്ങള്‍ വലിയ സേവനമാണ്‌ ചെയ്യുന്നതെന്നും സേവന ദൗത്യത്തെ തകര്‍ക്കരുതെന്നുമാണ്‌ മുഖ്യമന്ത്രിയുടെ ഭാഷ്യം ഇതോടൊപ്പമാണ്‌ കൂട്ടിവായിക്കേണ്ടത്‌.

ഒരു വര്‍ഷം ഒരു കുട്ടിയ്‌ക്ക്‌ ആയിരം രൂപയാണ്‌ സര്‍ക്കാര്‍ ഗ്രാന്റ്‌. മറ്റിടങ്ങളില്‍ നിന്നും മറ്റും കടത്തിക്കൊണ്ടുവരുന്ന കുട്ടികളെ കാണിച്ചാണ്‌ ഗ്രാന്റ്‌ നേടുന്നത്‌. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ വന്‍കിട ബിസിനസ്സുകാര്‍ വരെ ഇറങ്ങുന്നത്‌ നികുതിയിളവ്‌ ലഭിക്കാനാണ്‌. കോഴിക്കോട്ടെ ഒരു അനാഥാലയം 2011-12 വര്‍ഷത്തില്‍ 35, 57, 143 രൂപ ഗ്രാന്റായി കൈപ്പറ്റിയത്‌ യാതൊരു അര്‍ഹതയുമില്ലാതെയാണ്‌. ഒടുവില്‍ അവര്‍ക്ക്‌ ആ തുക തിരിച്ചടയ്‌ക്കേണ്ടിവന്നു.

വര്‍ഷങ്ങളായി മദ്രസയില്‍ താമസിച്ചുവന്നിരുന്ന കുട്ടികള്‍ ഇപ്പോള്‍ എവിടെയെന്ന്‌ ആര്‍ക്കും അറിയില്ല. എന്നിട്ടും ആയിരക്കണക്കിന്‌ ഝാര്‍ഖണ്ഡ്‌-ബീഹാര്‍ സ്വദേശികള്‍ ഇപ്പോഴും അനാഥാലയങ്ങളില്‍ എത്തുന്നു. ചെയില്‍ഡ്‌ റൈറ്റ്സ്‌ കമ്മീഷന്‍ ചീഫ്‌ നീല ഗംഗാധരന്‍ പറയുന്നത്‌ പോലീസ്‌ അന്വേഷണം നടക്കുന്നുണ്ടെന്നാണ്‌. ദാരിദ്ര്യമാണ്‌ ഇവരെ കേരളത്തിലെത്തിക്കുന്നതത്രെ. ബാലാവകാശ ലംഘനത്തിന്‌ സര്‍ക്കാര്‍ കേസെടുക്കണമെന്നും അനാഥാലയങ്ങള്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്നും നീല ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു. ബാലാവകാശ നിയമമോ ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ആക്ടോ ഇതിനെപ്പറ്റി നിശ്ശബ്ദരാണ്‌. സര്‍ക്കാര്‍ ഉടനെ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടതും ‘അനാഥാലയങ്ങള്‍’ നിരീക്ഷണ പരിധിയില്‍ കൊണ്ടുവരേണ്ടതുമാണ്‌.

ലീലാ മേനോന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

പുതിയ വാര്‍ത്തകള്‍

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.