Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പൊലിയാത്ത പ്രകാശ ഗോപുരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2014, 10:13 pm IST
inVicharam

മലയാള പത്രപ്രവര്‍ത്തന രംഗത്തെ അവിസ്മരണീയരായ വ്യക്തികളെ ഓര്‍ക്കുമ്പോള്‍ പൊന്തിവരുന്ന അനേകം മുഖങ്ങളുണ്ട്‌. അവരില്‍ ദേശബന്ധു പത്രാധിപരായിരുന്ന ആര്‍.കെ. കര്‍ത്ത, ദേശമിത്രം വാരിക, സുദര്‍ശനം സായാഹ്നപത്രം, ജന്മഭൂമി എന്നിവയുടെ പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടി, മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററായും പിന്നീട്‌ ജന്മഭൂമി മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ച വി.എം. കൊറാത്ത്‌ എന്നിവരുമായും എനിക്ക്‌ ഏറ്റവും അടുപ്പമുണ്ടായിരുന്നു. പത്രപ്രവര്‍ത്തനം എന്റെ രംഗമാകുമെന്ന്‌ വിദൂര ചിന്തപോലും ഇല്ലാത്ത കാലത്താണ്‌ ആര്‍.കെ. കര്‍ത്താവുമായി ബന്ധപ്പെട്ടത്‌. മറ്റുരണ്ടുപേരും അങ്ങനെ തന്നെ. പക്ഷേ അവര്‍ ഇരുവരും ജന്മഭൂമിയില്‍ സജീവമായി ഇടപെടുന്നവരായി തീര്‍ന്നു. മൂന്ന്‌ പേരിലും പൊതുവായി ഉണ്ടായിരുന്ന സ്വഭാവം ഉറച്ച ധര്‍മ്മബോധവും അതിനോട്‌ കാണിച്ചിട്ടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ്‌. അതിനുവേണ്ടി ഏത്‌ കൊലകൊമ്പനേയും കൂസലില്ലാതെ ധിക്കരിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. ഹിന്ദുത്വത്തിന്‌ വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌ സ്വീകരിച്ചവരാണ്‌ ആ ത്രിമൂര്‍ത്തികള്‍.

ജൂണ്‍ നാല്‌ വി.എം. കൊറാത്ത്‌ എന്ന കൊറാത്ത്‌ വേലായുധ മേനോന്റെ അനുസ്മരണ ദിനമാണ്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച അദ്ദേഹം അതിന്റെ ഭാഗമായാണ്‌ പത്രരംഗത്തേക്ക്‌ വന്നത്‌. സ്കൂള്‍ വിദ്യാഭ്യാസത്തിന്‌ അപ്പുറം അക്കാദമിക നേട്ടം ഇല്ലെങ്കിലും സ്വപരിശ്രമത്തിലൂടെ പത്രരംഗത്തെ മുടിചൂടാമന്നനായി തീരാന്‍ കൊറാത്തിന്‌ കഴിഞ്ഞു. ഇന്നത്തെ മികച്ച പത്രപ്രവര്‍ത്തകരില്‍ എല്ലാവരേയും തന്നെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍പ്പെടുത്താവുന്നവരാണ്‌. ജേര്‍ണലിസം സംബന്ധിച്ച പരിശീലന കളരികളില്‍ അദ്ദേഹം ഒഴിവാക്കാനാവാത്ത ആശാനുമായിരുന്നു. കേരള പ്രസ്‌ അക്കാദമിയുടെ തുടക്കം മുതല്‍ അവിടെ അധ്യാപനത്തിന്‌ അദ്ദേഹം എത്തിയിരുന്നു. മാതൃഭൂമിയുടെ സമുന്നത സ്ഥാനം ഉണ്ടായിരുന്നിട്ടും അതിന്റെ ഭരണ സമ്പ്രദായത്തിലെ ചില പ്രവണതകളുമായി പൊരുത്തപ്പെടാനാവാതെ കൊറാത്ത്‌ രാജിവച്ച്‌ പോരുകയായിരുന്നു. പിന്നീട്‌ എത്ര പ്രലോഭനവും സമ്മര്‍ദ്ദവും ഉണ്ടായിട്ടും തിരിച്ചുചെല്ലാന്‍എന്നല്ല ഒരു ലേഖനം എഴുതാന്‍ കൂടി അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തെ ജന്മഭൂമിയിലേക്ക്‌ ക്ഷണിച്ചപ്പോള്‍ ഒട്ടും വൈമനസ്യം ഇല്ലാതെ അത്‌ സ്വീകരിച്ചു. ആ വലുപ്പത്തിന്‌ അനുസരിച്ച സൗകര്യങ്ങള്‍ നല്‍കാന്‍ ആയില്ലെങ്കിലും ജന്മഭൂമിയിലെ വളര്‍ന്നുവരുന്ന പത്രാധിപ സംഘത്തിന്‌ പുതുവെളിച്ചം നല്‍കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ആ കാലത്ത്‌ ജന്മഭൂമി ഓഫീസ്‌ പത്രക്കാരുടെ മാത്രമല്ല, സാമൂഹ്യ, സാംസ്കാരിക, സാഹിത്യ മേഖലകളിലെ വമ്പന്‍മാരുടെ സംഗമവേദികൂടിയായി.

കൊറാത്ത്‌ പത്രരംഗത്ത്‌ മാത്രമല്ല സാംസ്കാരിക, ആത്മീയ രംഗങ്ങളിലും പുതിയ ഉണര്‍വ്‌ സൃഷ്ടിച്ച ആളായിരുന്നു. പത്രപ്രവര്‍ത്തകരുടെ ഇന്നത്തെ സുശക്തമായ സംഘടനയുടെ ആദ്യകാല നേതാവ്‌ അദ്ദേഹം ആയിരുന്നു. കേസരി പത്രാധിപരായിരുന്ന എം.എ. കൃഷ്ണന്റെ ഭാവനയില്‍ കിളിര്‍ത്ത തപസ്യ എന്ന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ നായകസ്ഥാനം കൊറാത്ത്‌ ഏതാണ്ട്‌ അവസാനകാലം വരെ വഹിച്ചിരുന്നു. ഹൈന്ദവ നവജാഗരണത്തിന്റെ പതാക വാഹകസ്ഥാനം വഹിക്കുന്ന കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രാരംഭം ടി.നാരായണന്‍ നമ്പ്യാര്‍, കേളപ്പജി, കൃഷ്ണന്‍ തുടങ്ങിയവരോടൊപ്പം കൊറാത്തിന്റെ ഉത്സാഹത്തിലായിരുന്നു. അങ്ങാടിപ്പുറം തളി ക്ഷേത്ര സംരംഭം അതിന്റെ ചവിട്ടുപടിയായി മാറി. പിന്നീട്‌ മാധവ്ജി, പി.രാമചന്ദ്രന്‍ എന്നിവര്‍ കൂടി ചേര്‍ന്നപ്പോള്‍ അത്‌ ഇന്നത്തെ രൂപത്തിലേക്ക്‌ തിരിച്ചുകയറി. ഇതൊന്നും താന്‍ അല്ല ചെയ്യുന്നതെന്ന ഭാവമായിരുന്നു കൊറാത്തിന്‌. ‘ഓര്‍മയുടെ നിലാവ്‌’ എന്ന ആത്മകഥയിലൂടെ സ്വതസിദ്ധമായ ഓജസ്‌ തുളുമ്പുന്ന ഭാഷയില്‍ അദ്ദേഹം ജീവിതാനുഭവങ്ങള്‍ നിവര്‍ത്തിവച്ചു. കേരളത്തിലെ സാഹിത്യ, സാംസ്കാരിക, ആത്മീയ ഹൈന്ദവ വേദികളില്‍ കെടാവിളക്കായിരുന്ന വി.എം. കൊറാത്തിന്‌ സ്മരണാഞ്ജലി.

പി . നാരായണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.