Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കിംഗ്സ്‌ vs‍ കിംഗ്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2014, 10:23 pm IST
in Cricket

മുംബൈ: ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിന്റെ വമ്പടക്കിയവരാണ്‌ ചെന്നൈ സൂപ്പര്‍ കിംഗ്സ്‌. ഏറെക്കുറെ ആധികാരികമായിത്തന്നെ നിലവിലെ ചാമ്പ്യന്‍മാരെ എം.എസ്‌. ധോണിയുടെ ടീം മറികടന്നു. പക്ഷേ, ഇന്ന്‌ രണ്ടാം ക്വാളിഫയറില്‍ കിംഗ്സ്‌ ഇലവന്‍ പഞ്ചാബിനെ നേരിടുന്ന സൂപ്പര്‍ കിംഗ്സിന്‌ ആത്മവിശ്വാസം പോര. അത്രയ്‌ക്കു കനത്ത തോല്‍വികളാണ്‌ പ്രാഥമിക റൗണ്ടില്‍ പഞ്ചാബിപ്പട ചെന്നൈ സംഘത്തിന്‌ സമ്മാനിച്ചത്‌. കിംഗ്സ്‌ ഇലവന്റെ മാസ്റ്റര്‍ ഹിറ്റര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ ഓരോ ഷോട്ടും ദുഃസ്വപ്നങ്ങളായി സൂപ്പര്‍ കിംഗ്സിനെ വേട്ടയാടുന്നു. അബുദാബിയിലെ ആദ്യ മുഖാമുഖത്തില്‍ മാക്സ്‌വെല്‍ നടത്തിയ വിസ്ഫോടനത്തിന്റെ പിന്‍ബലത്തില്‍, ചെന്നൈ മുന്നില്‍വച്ച 206 എന്ന ഹിമാലയന്‍ സ്കോര്‍ കിംഗ്സ്‌ ഇലവന്‍ പിന്തുടര്‍ന്നു. കട്ടക്കിലെ രണ്ടാം പോരിലും മാക്സ്‌വെല്‍ കത്തിയാളി. ചെന്നൈ നല്ല മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്തു. ധോണിയുടെ തുറുപ്പുചീട്ടുകളായ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും മാക്സ്‌വെല്ലിന്റെ കൈക്കരുത്ത്‌ ശരിക്കും അറിഞ്ഞു. ആ മോശം ഓര്‍മ്മകളെ മറന്നുള്ള കളിയാവും സൂപ്പര്‍ കിംഗ്സിനു മുന്നിലെ പ്രധാനവെല്ലുവിളി.

ടീമെന്ന നിലയില്‍ സൂപ്പര്‍ കിംഗ്സ്‌ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്‌. ഓപ്പണിങ്‌ സ്ഥാനത്തു ഫാഫ്‌ ഡു പ്ലെസിസിനെവച്ചു നടത്തിയ പരീക്ഷണം വിജയിച്ചുകഴിഞ്ഞു. ഡു പ്ലെസിസിന്റെ കൂട്ടാളി ഡ്വെയ്ന്‍ സ്മിത്താണ്‌ മാക്സ്‌വെല്ലിനു ചെന്നൈ നല്‍കുന്ന മറുപടി. ബ്രണ്ടന്‍ മക്കല്ലവും സുരേഷ്‌ റെയ്നയും ഡേവിഡ്‌ ഹസിയുമെല്ലാം ഫോമിലേക്കുയര്‍ന്നുകഴിഞ്ഞു. ധോണിയിലെ ഫിനിഷറിലും ചെന്നൈയ്‌ക്കു വിശ്വാസമര്‍പ്പിക്കാം. മോഹിത്‌ ശര്‍മ്മയാണ്‌ സൂപ്പര്‍ കിംഗ്സിന്റെ പേസ്‌ അറ്റാക്കിലെ ഏറ്റവും അപകടകാരി. അശ്വിനും ജഡേജയും ഏതു സമയത്തും ഉപകാരികളായി മാറാവുന്നവരാണ്‌.

ടൂര്‍ണമെന്റിലെ തുടക്കത്തിലെ ഉശിരന്‍ മുന്നേറ്റത്തിനുശേഷം കിംഗ്സ്‌ ഇലവന്‍ അല്‍പ്പമൊന്നു നിറംമങ്ങിയിരുന്നു. എങ്കിലും തകര്‍പ്പന്‍ ജയങ്ങള്‍ നേടിയെടുത്ത അവരെ എഴുതിത്തള്ളാനാവില്ല. വീരേണ്ടര്‍ സെവാഗും മാക്സ്‌ വെല്ലും ഡേവിഡ്‌ മില്ലറും ജോര്‍ജ്‌ ബെയ്‌ലിയും മനന്‍ വോഹ്‌റയും അടങ്ങുന്ന ബാറ്റിംഗ്‌ ലൈനപ്പ്‌ ആരെയും ഭീതിയിലാഴ്‌ത്തും. മാക്സ്‌ വെല്‍ സൂപ്പര്‍ കിംഗ്്സ്‌ ബൗളര്‍മാര്‍ക്കുമേല്‍ പുലര്‍ത്തുന്ന ആധിപത്യം കിംഗ്സ്‌ ഇലവനെ പന്തയച്ചന്തയിലെ മുന്‍ നിരക്കാരാക്കുന്നു. പേസര്‍ സന്ദീപ്‌ ശര്‍മ്മയും (17 വിക്കറ്റ്‌) ഇടംകൈയ്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലും (16) ഓസീസ്‌ പേസ്‌ ബാറ്ററി മിച്ചല്‍ ജോണ്‍സനും (14) പഞ്ചാബി ടീമിലെ മൂര്‍ച്ചയേറിയ ബൗളര്‍മാരാണ്‌. കഴിഞ്ഞ കളിയില്‍ സന്ദീപിനും ലക്ഷ്മിപതി ബാലാജിക്കും പകരം കരണ്‍വീര്‍ സിംഗിനെയും പര്‍വീന്ദര്‍ അവാനെയും കിംഗ്സ്‌ ഇലവന്‍ പരീക്ഷിച്ചിരുന്നു. ഇക്കുറി സന്ദീപും ബാലാജിയും ടീമില്‍ തിരിച്ചെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.