Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നരേന്ദ്രമോദിയുടെ ധീരമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2014, 09:23 pm IST
inVicharam

തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്രമോദി മന്ത്രിസഭയുടെ ആദ്യയോഗം ധീരമായ തീരുമാനത്തോടെയാണ് അവസാനിച്ചത്. കള്ളപ്പണം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യപിക്കുന്നതായിരുന്നു അത്. സുപ്രീംകോടതിയില്‍നിന്നും വിരമിച്ച ജസ്റ്റീസ് ഷായാണ് തലവന്‍. പലതവണ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടും യുപിഎ മന്ത്രിസഭ ചെവിക്കൊണ്ടിരുന്നില്ല. അതിനുമുമ്പ് നടന്ന നയതന്ത്രചര്‍ച്ചകളും തീരുമാനങ്ങളം ശ്രദ്ധേയവുമായി. ഒന്നിനു പുറകെ ഒന്നായി പുതുചരിത്രം രചിക്കുകയാണ് നരേന്ദ്ര മോദി. അതില്‍ ഏറ്റവും ശ്രദ്ധേയമായതാണ് ഇന്നലെ സാര്‍ക്ക് രാഷ്ടത്തലവന്മാരുമായുള്ള ചര്‍ച്ചകള്‍. എല്ലാ അര്‍ത്ഥത്തിലും മോദി സര്‍ക്കാറിന്റെ നയതന്ത്ര ചര്‍ച്ചകളുടെ മഹത്തായ തുടക്കം തന്നെയായിരുന്നു അത.് ഭാരത പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞക്ക് ഇത്രയധികം രാഷ്‌ട്രത്തലവലവന്മാര്‍ സാക്ഷ്യം വഹിച്ചതു തന്നെ ചരിത്രത്തിലാദ്യം. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഏഴ് സര്‍ക് രാഷ്‌ട്രത്തിന്റെയും തലവന്മാര്‍ തന്നെ എത്തി. വിദേശകാര്യ നയത്തില്‍ എത്ര മുന്നോട്ടാണ് ഭാരതത്തെ സത്യപ്രതിജ്ഞ ദിനത്തില്‍ തന്നെ മോദി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോയത് എന്ന് വ്യക്തമാക്കുന്നതാണിത്. രാഷ്‌ട്രത്തലവന്മാര്‍ വെറുതെ വന്നുപോകുകയായിരുന്നില്ല. ഔദ്യോഗികമായ നയതന്ത്ര ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. നരേന്ദ്രമോദി സര്‍ക്കാറിന്റെ പ്രഥമ മന്ത്രിസഭായോഗം പോലും ചേരും മുമ്പേയായിരുന്നു ഈ ചര്‍ച്ചകള്‍ എന്നതും ശ്രദ്ധയമാണ്. രാഷ്‌ട്രത്തലവന്മാരുമായി അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചയാണ് നടന്നതെന്ന് വ്യക്തമാകുന്നതാണ് നരേന്ദ്രമോദിയെ സാര്‍ക് രാജ്യങ്ങള്‍ ക്ഷണിച്ചതും മോദി ക്ഷണം സ്വീകരിച്ചതും  തെളിയിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതാന്‍ ഇതില്‍ പരം മികച്ച തുടക്കം  കിട്ടുക അസാധ്യം.

ദീര്‍ഘകാലത്തിനുശേഷം ന്യൂദല്‍ഹിയിലെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കൂടിക്കാഴ്ചയ്‌ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് ശ്രദ്ധേയമാണ്. മോദിയുമായി നടത്തിയ ചര്‍ച്ച സൗഹൃദാന്തരീക്ഷത്തില്‍ ഉള്ളതും ക്രിയാത്മകവും ആയിരുന്നു. ചരിത്രപരമായ കൂടിക്കാഴ്ചയാണ് നടന്നത്. സൗഹൃദത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ കൂടിക്കാഴ്ചയ്‌ക്ക് കഴിഞ്ഞു. ഇന്ത്യയുമായി എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരിക്കുന്നു. പാക്കിസ്ഥാനുമായുള്ള നിലപാടില്‍ അയവൊന്നും വരുത്താതെ തന്നെ സൗഹൃദത്തിനായി കരങ്ങള്‍ നീട്ടാന്‍ കഴിഞ്ഞു എന്നതാണ് നരേന്ദ്രമോദിയുടെ വിജയം. പാക് മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ ഭീകരരെ അനുവദിക്കരുതെന്നാണ് മോദി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ú നല്‍കിയ ഉറപ്പ് പാലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇനി അവഗണിക്കാന്‍ പാക്കിസ്ഥാനു കഴിയില്ല. ഇന്ത്യ-പാക് വ്യാപാരബന്ധം പുനഃസ്ഥാപിക്കും. മേഖലയില്‍ തീവ്രവാദത്തിനെതിരായ പാക് സഹായം വര്‍ധിപ്പിക്കണം. മുംബൈ ഭീകരാക്രമണക്കേസ് പ്രതികളുടെ വിചാരണ വേഗത്തിലാക്കണം. ഭീകരാക്രമണം നിയന്ത്രിച്ചവരുടെ ശബ്ദരേഖ കൈമാറണം തുടങ്ങിയ ആവശ്യങ്ങളും വിട്ടുവീഴ്ചയില്ലാതെ തന്നെ നരേന്ദ്രമോദി പാക് പ്രധാനമന്ത്രിക്കു മുന്നില്‍ വെച്ചു. 35 മിനിറ്റാണ് നവാസുമായി ചര്‍ച്ചയ്‌ക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സൗഹൃദത്തിന്റെ പുതിയ ഏടുതുറന്ന് ഇന്ത്യപാക് പ്രധാനമന്ത്രിമാരുടെ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച ഹൈദരാബാദ് ഹൗസില്‍ 50 മിനിറ്റ് നീണ്ടു. പാകിസ്ഥാനുമായുളള ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ കടുത്ത നിലപാടാണ് സ്വീകരിച്ചത്. നവാസ് ഷെരീഫുമായുളള ചര്‍ച്ചയില്‍ ഇന്ത്യ അഞ്ചിന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചു. മുംബൈ ഭീകര അക്രമണത്തിലെ മുഴുവന്‍ പ്രതികളെയും വിചാരണചെയ്യണമെന്നും അതിര്‍ത്തികടന്നുളള ഭീകരവാദത്തിന് തടയിടണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടത് അഭിമാനകരം തന്നെയാണ്.

പാക്കിസ്ഥാനുമായി സമാധാനപൂര്‍ണമായ സഹകരണമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.അതിനാല്‍ തന്നെ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച തുടരുന്നതിനും  തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന് ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തു. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യ പ്രത്യേക പങ്ക് വഹിക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അഫ്ഗാന്‍ സൈന്യം ചെറുത്തു. സൈന്യത്തിന്റെ സഹായങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും നരേന്ദ്രമോദി കര്‍സായിയെ അറിയിച്ചു. സൈനിക മേഖലയില്‍ പരിശീലനം ഉള്‍പ്പടെയുള്ള ഉറപ്പ് നരേന്ദ്രമോദി അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിക്ക് നല്‍കി. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുമായി മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം മോദി ചര്‍ച്ച ചെയ്തു. തമിഴ് വംശജരുടെ സുരക്ഷ ഉറപ്പാക്കണമെന്നും രാജപക്‌സെയോട് നരേന്ദ്രമോദി ആവശ്യപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വെളിപ്പെടുത്തിയിട്ടുണ്ട്. രാജപക്‌സയെ സത്യപ്രതിജ്ഞാചടങ്ങിന് ക്ഷണിച്ചതില്‍ പിണങ്ങി നല്‍ക്കുന്ന തമിഴ്‌നാട്ടുകാരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നതാണ് ഇന്ത്യ മുന്നോട്ടുവച്ച ആവശ്യം. പ്രതീക്ഷിച്ചതിലും സൗഹാര്‍ദ്ദപരവും നയതന്ത്രപരമായും ആദ്യ ഉദ്യമം വിജയിച്ചതില്‍ അഭിമാനിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.