Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ട്രക്ക്‌ അഴിമതി: ഉദ്യോഗസ്ഥരുടെ മേല്‍ പിടിവീഴും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2014, 10:02 pm IST
inErnakulam

കൊച്ചി: മാലിന്യനീക്കത്തിനായി നഗരസഭ വാങ്ങിയ ട്രക്കുകള്‍ കാണാതായ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക്‌ മേല്‍ പിടിവീഴും. 2008 ല്‍ നഗരസഭ വാങ്ങിയ 64 ആപ്പേ ട്രക്കുകളും ഉടനടി കണ്ടെത്തണമെന്ന നിര്‍ദ്ദേശം അടങ്ങിയ റിപ്പോര്‍ട്ടാണ്‌ വിജിലന്‍സ്‌ സംഘം വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ കൈമാറിയിരിക്കുന്നത്‌. ഈ ട്രക്കുകള്‍ എത്രയും വേഗം കണ്ടെത്തി അറ്റകുറ്റപ്പണികള്‍ നടത്തി മാലിന്യനീക്കത്തിനായി തുടര്‍ന്നും ഉപയോഗിക്കണമെന്ന്‌ റിപ്പോര്‍ട്ട്‌ പ്രകാരം നഗരസഭാ സെക്രട്ടറിയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കും.

ട്രക്കുകള്‍ കാണാതായ സംഭവത്തില്‍ വീഴ്ചവരുത്തിയ നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. എന്നാല്‍ ട്രക്കുകള്‍ കാണാതായതില്‍ നഗരസഭയ്‌ക്ക്‌ യാതൊരു പങ്കുമില്ലെന്ന നിലപാടിലാണ്‌ അധികൃതര്‍. മാലിന്യനീക്കത്തിനായി കേരള സുസ്ഥിര നഗരവികസന പദ്ധതി പ്രകാരമാണ്‌ 2008 ല്‍ ട്രക്കുകള്‍ വാങ്ങിയത്‌. ഏകദേശം 65 ലക്ഷം രൂപയോളം ചെലവഴിച്ച്‌ നേടിയ ട്രക്കുകള്‍ സൗജന്യമായാണ്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറിയത്‌.

കുടുംബശ്രീക്ക്‌ കൈമാറിയ ട്രക്കുകളില്‍ ചിലത്‌ മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ ഓടുന്നുകാര്യം മേയറുടേയും സെക്രട്ടറിയുടേയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നുവെന്നാണ്‌ മറ്റൊരു ആരോപണം. എന്നാല്‍ മാലിന്യ നീക്കത്തിന്‌ ഉപയോഗിച്ചുകൊണ്ടിരുന്ന ട്രക്കുകള്‍ അറ്റകുറ്റപ്പണി നടത്താനുള്ള സാമ്പത്തികം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്‌ ഇല്ലാത്തതിനാല്‍ അവര്‍ അത്‌ അവഗണിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഏകദേശം 35 ലക്ഷം രൂപ ഇത്തരത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി വേണ്ടിവരുമെന്നും ട്രക്കുകളുടെ നടത്തിപ്പവകാശം കൗണ്‍സിലര്‍മാര്‍ക്ക്‌ കൈമാറിയ സ്ഥിതിക്ക്‌ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നഗരസഭയ്‌ക്ക്‌ സാധ്യമല്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. 23 ട്രക്കുകള്‍ മാത്രമാണ്‌ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്‌.

മഴക്കാലം അടുത്തതോടെ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ട സന്ദര്‍ഭത്തിലാണ്‌ മാലിന്യനീക്കത്തിനായുള്ള ട്രക്കുകള്‍ കാണാതായ വിവരം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. ശരിയായ രീതിയില്‍ മാലിന്യം സംസ്കരിക്കുന്നതില്‍ നഗരസഭ പരാജയമാണെന്നാണ്‌ പണ്ടേ ആരോപണമുള്ളതാണ്‌. ഈ സാഹചര്യത്തിലാണ്‌ നഗരസഭയ കൈമാറിയ ട്രക്കുകളുടെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ല എന്നും അതിനാല്‍ അവ ഉപയോഗക്ഷമമാണോ അല്ലയോ എന്ന്‌ പരിശോധിക്കേണ്ട ചുമതല നഗരസഭയ്‌ക്കില്ലെന്നും പറഞ്ഞ്‌ അധികൃതര്‍ കൈയൊഴിയുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.