Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തായ്‌ലന്റില്‍ പട്ടാള ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2014, 09:02 pm IST
in World

ബാങ്കോക്ക്‌: രാജ്യത്ത്‌ മാസങ്ങളായി തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധികള്‍ക്കിടെ തായ്‌ലന്‍ഡില്‍ പട്ടാളഭരണം. ഇതോടെ രാജ്യസുരക്ഷ സൈന്യത്തിന്റെ കൈകളിലായി. ടിവി ചാനലുകളിലൂടെയാണ്‌ സൈന്യം ഇക്കാര്യം രാജ്യത്തെ അറിയിച്ചത്‌. മാസങ്ങളായി തുടരുന്ന രാഷ്‌ട്രീയ അനിശ്ചിതാവാസ്ഥയ്‌ക്കിടെയാണ്‌ സൈന്യത്തിന്റെ പുതിയ നടപടി.

നിലവിലെ ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ്‌ പുതിയ നിയമത്തിന്‌ ഉത്തരവിട്ടതെന്ന്‌ സൈന്യം പറഞ്ഞു. ഭരണസംവിധാനത്തിന്റെ അഭാവംമൂലം ആറ്‌ മാസമായി തായ്‌ലന്റില്‍ രാഷ്‌ട്രീയ അരക്ഷിതാവസ്ഥ തുടരുകയായിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പ്രതിഷേധം ശക്തമായിട്ടും കാവല്‍ പ്രധാനമന്ത്രി രാജിവെക്കാന്‍ വിസമ്മതിച്ചിതിനെതുടര്‍ന്നാണ്‌ പട്ടാളഭരണം നടപ്പാക്കിക്കൊണ്ട്‌ സൈന്യം രംഗത്തെത്തിയത്‌. സര്‍ക്കാരിന്‌ അനുകൂലമായോ പ്രതികൂലമായോ പ്രകടനങ്ങള്‍ നടത്തുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വിമത ചാനലുകളുടെ പ്രക്ഷേപണവും നിരോധിച്ചിട്ടുണ്ട്‌.

പട്ടാളഭരണം നടപ്പാക്കിക്കൊണ്ടുള്ള നടപടി സൈനിക അട്ടിമറിയാണെന്ന്‌ ചില ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍ നടപടി അട്ടിമറിയല്ലെന്ന്‌ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം സൈന്യം ഇന്നലെ മാര്‍ച്ച്‌ നടത്തി. 1932 -നുശേഷം രാജ്യത്ത്‌ 11 തവണയാണ്‌ സൈനിക അട്ടിമറി ഉണ്ടായിട്ടുള്ളത്‌. മുന്‍ പ്രധാനമന്ത്രി തക്സീന്‍ ഷിനാവത്രയുടെ പുറത്താകലുമായി ബന്ധപ്പെട്ട്‌ 2006-ലാണ്‌ അവസാനമായി സൈനിക അട്ടമറി നടന്നത്‌.

ദേശീയ സുരക്ഷക്ക്‌ സൈന്യം പൂര്‍ണ ഉത്തരവാദി ആയിരിക്കുമെന്ന്‌ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കാവല്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലും ഇടപെടില്ലെന്നും സൈന്യം അറിയിച്ചു. തായ്‌-മിലിറ്ററിയുടെ നിയന്ത്രണത്തിലുള്ള ചാനലിലൂടെയാണ്‌ സൈന്യം ഇക്കാര്യം അറിയിച്ചത്‌. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ജനജീവിതം സാധാരണ നിലയില്‍ മുന്നോട്ടുപോകുമെന്നും സൈന്യം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടി മാത്രമാണ്‌ ഇതെന്നും അവര്‍ വ്യക്തമാക്കി.

കോടതി പുറത്താക്കിയ പ്രധാനമന്ത്രി യിംഗ്ലക്ക്‌ ഷിനാവത്ര തന്റെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ തക്സീന്‍ ഷിനാവത്രയെ മന്ത്രിസഭയിലേക്ക്‌ തിരിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ്‌ രാജ്യത്തെ പ്രതിസന്ധിക്ക്‌ കാരണം. കഴിഞ്ഞനവംബറിലാണ്‌ യിംഗ്ലക്ക്‌ ഷിനവത്രെ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നത്‌. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ അഴിമതിക്കു കൂട്ടുനിന്ന പ്രധാനമന്ത്രിയെ കോടതി തന്നെ പുറത്താക്കുകയായിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന്‌ കണ്ടെത്തിയ സാഹചര്യത്തില്‍ ഷിനവത്രെ അടക്കം ഒമ്പത്‌ മന്ത്രിമാരേയും കോടതി ഇക്കഴിഞ്ഞ മെയ്‌ 7-ന്‌ പുറത്താക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

News

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.