Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിശ്വകര്‍മ്മ സമുദായ കമ്മീഷന്‍ ഡിസംബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2014, 08:23 pm IST
in Ernakulam

കൊച്ചി: കേരളത്തിലെ പിന്നാക്ക വിഭാഗ സമുദായത്തില്‍പ്പെടുന്ന വിശ്വകര്‍മ്മ സമുദായത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാനായി രൂപീകൃതമായ ഏകാംഗ സമിതിയുടെ സിറ്റിംങ്ങ്‌ എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ നടന്നു. മരപ്പണിക്കാര്‍, സ്വര്‍ണ പണിക്കാര്‍ ഇരുമ്പു പണിക്കാര്‍, വാര്‍ക്ക പണിക്കാര്‍ കല്‍പണിക്കാര്‍ എന്നീ അഞ്ച്‌ പ്രമുഖ ഉപജാതികള്‍ ഉള്‍പ്പെടുന്ന വിശ്വകര്‍മ്മ സമുദായത്തിന്റെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, തൊഴില്‍, സാംസ്കാരിക പിന്നാക്ക അവസ്ഥയെക്കുറിച്ച്‌ പഠിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമാണ്‌ കമ്മീഷന്റെ അംഗീകൃത പഠന വിഷയം. കമ്മീഷന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിലെ 13 ജില്ലകളില്‍ സിറ്റിംഗ്‌ പൂര്‍ത്തിയായി കഴിഞ്ഞു. അവശേഷിക്കുന്ന കോട്ടയം ജില്ലയിലെ സിറ്റിംഗ്‌ മെയ്‌ 31-നകം പൂര്‍ത്തിയാക്കും.

വിവിധ ജില്ലകളിലുളള സിറ്റിംഗുകളില്‍ നിന്ന്‌ വിശ്വകര്‍മ്മ സമുദായത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ നൂറ്‌ കണക്കിന്‌ മാര്‍ഗങ്ങളും നിര്‍ദേശങ്ങളുമാണ്‌ കമ്മീഷന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. പി.എസ്‌.സി നിയമനങ്ങളില്‍ വിശ്വകര്‍മ്മ സമുദായത്തിന്റെ നിലവിലുളള സംവരണ നിരക്ക്‌ മുന്നില്‍ നിന്നും അഞ്ച്‌ ആക്കി ഉയര്‍ത്തുക, ദേവസ്വം ബോര്‍ഡില്‍ വിശ്വകര്‍മ്മ സമുദായത്തിന്‌ പ്രാതിനിധ്യം ലഭിക്കുക, വാസ്തുശാസ്ത്രം സര്‍വ്വകലാശാലാതലത്തില്‍ പാഠ്യ വിഷയമാക്കുക, യൂണിവേഴ്സിറ്റികളില്‍ വിശ്വകര്‍മ്മജരുടെ പാരമ്പര്യം നിലനിര്‍ത്തുന്നതിനുളള ചെയര്‍ സ്ഥാപിക്കുക, കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ സ്തപതി സ്ഥാനം പുന:സ്ഥാപിക്കുക, അംഗങ്ങളായി വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ടവര്‍ക്ക്‌ പ്രാതിനിധ്യം നല്‍കുക. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി ശേഖരണത്തിന്റെ മൂല്യം കണക്കാക്കുവാന്‍ വിശ്വകര്‍മ്മ സമുദായത്തിലെ കഴിവുളളവരെ നിയമിക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിര്‍ദ്ദിഷ്ട ഭരണ സമിതിയില്‍ വിശ്വകര്‍മ്മ സമുദായ പ്രാതിനിധ്യം ഉറപ്പുവരുത്തുക, ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ്‌ ആരംഭിക്കുന്നതിന്‌ വനംവകുപ്പും, മലിനീകരണ നിയന്ത്രണ ബോര്‍ഡും ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, ആര്‍ട്ടിസാന്‍സ്‌ ഡവലപ്മെന്റ്‌ കോര്‍പറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ടവര്‍ക്ക്‌ മുന്‍ഗണന നല്‍കുക, 60 വയസ്‌ കഴിഞ്ഞ വിശ്വകര്‍മ്മജര്‍ക്ക്‌ എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസം ഇല്ലാതെ 3000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, സ്വര്‍ണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വിശ്വകര്‍മ്മസമുദായത്തിന്‌ സംവരണം ഏര്‍പ്പെടുത്തുക, വിശ്വകര്‍മ്മ സമുദായത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും, വിവാഹത്തിനും ധനസഹായം നല്‍കുക എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ നിരവധി നിര്‍ദേശങ്ങള്‍ തെളിവെടുപ്പില്‍ ലഭിച്ചതായി കമ്മീഷന്‍ അറിയിച്ചു.

കമ്മീഷന്‍ ഡോ.പി.എന്‍.ശങ്കരന്റെയും സെക്രട്ടറി കെ.ആര്‍.രവീന്ദ്രന്റെയും നേതൃത്വത്തില്‍ നടത്തിയ ജില്ലാസിറ്റിംഗില്‍ വിശ്വകര്‍മ്മ സമുദായത്തിലെ 250 പ്രതിനിധികള്‍ സംബന്ധിക്കുകയും 100 പരാതികളും നിര്‍ദേശങ്ങളും ലഭിക്കുകയും ചെയ്തു. വിശ്വകര്‍മ്മസമുദായത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതിവിവരവും ജനസംഖ്യയെ സംബന്ധിച്ച വിവരവും കണക്കാക്കുന്നതിനായി സര്‍ക്കാര്‍ അനുമതിയോടെ ഒരു സാമ്പിള്‍ സര്‍വെ നടത്തും. സമുദായത്തിലെ വിവിധ സംഘടനകളായ അഖില കേരള വിശ്വകര്‍മ്മ മഹാസഭ, കേരള വിശ്വകര്‍മ്മസഭ, വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി, തട്ടാന്‍ സര്‍വ്വീസ്‌ സൊസൈറ്റി, കാര്‍പ്പന്റേഴ്സ്‌ അസോസിയേഷന്‍, ഗോള്‍ഡ്‌ വര്‍ക്കേഴ്സ്‌ യൂണിയന്‍, വിശ്വബ്രാഹ്മണ സഭ, വിവിധ വാസ്തുപഠന കേന്ദ്രങ്ങള്‍ പൂജാകേന്ദ്രങ്ങള്‍, വിശ്വകര്‍മ്മ സമുദായത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ അഞ്ചുമന വിശ്വകര്‍മ്മധര്‍മ്മോദാര സമാജം എന്നിവയുടെ ഭാരവാഹികള്‍ പങ്കെടുത്തു.

വിശ്വകര്‍മ്മ സമുദായത്തെ സംബന്ധിക്കുന്ന സമഗ്രമായ ഒരു റിപ്പോര്‍ട്ട്‌ ഈ വര്‍ഷം അവസാനത്തോടു കൂടി സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്ന്‌ കമ്മീഷന്‍ പി.എന്‍.ശങ്കരനും സെക്രട്ടറി കെ.ആര്‍.രവീന്ദ്രനും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.