Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അരങ്ങൊഴിയുന്നത്‌ അഴിമതിരാജ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2014, 08:22 pm IST
in Vicharam

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പുറത്തറിയുന്നതിന്‌ മുമ്പുതന്നെ തന്റെ പാര്‍ട്ടിയുടെ പരാജയം സമ്മതിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അധികാരത്തില്‍നിന്ന്‌ പടിയിറങ്ങുന്നതോടെ പത്തു വര്‍ഷക്കാലം നീണ്ട അഴിമതിരാജാണ്‌ അരങ്ങൊഴിയുന്നത്‌.

അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ അവ തെളിയിക്കാന്‍ ബാധ്യസ്ഥരാണെന്ന തരത്തില്‍ സാധാരണ പറഞ്ഞുകേള്‍ക്കാറുണ്ട്‌. എതിരാളികളെ സമൂഹമധ്യത്തില്‍ തരംതാഴ്‌ത്താന്‍ വേണ്ടി കരുതികൂട്ടി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെടരുത്‌ എന്നതുമാത്രമായിരിക്കണം ഈ നിലപാടിനാധാരം. പല അഴിമതി ആരോപണങ്ങളും ഉന്നയിക്കാന്‍ ജനങ്ങള്‍ മടിക്കുന്നതുതന്നെ വ്യക്തമായ തെളിവുകള്‍ ഹാജരക്കാന്‍ കഴിയുന്നില്ല എന്നതുകൊണ്ടുമാത്രമാണ്‌. 126 കോടിയില്‍ പരം ജനങ്ങള്‍ വസിക്കുന്ന ഈ രാജ്യത്ത്‌ നടമാടുന്ന അഴിമതി നിറഞ്ഞസംഭവങ്ങളുടെ ബാഹുല്യം കണക്കിലെടുത്താല്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്ന ആരോപണങ്ങളും അവയില്‍ നിന്നും തെളിയിക്കപ്പെടുന്നവയും എത്രയോ പരിമിതമാണെന്ന്‌ കാണാവുന്നതാണ്‌. ജീവിതം മുന്‍പോട്ട്‌ കൊണ്ടുപോകുവാന്‍ പോലും പ്രയാസപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ എന്തിനീ വയ്യാവേലിക്ക്‌ പോകണമെന്ന സമൂഹമനോഭാവം വലിയൊരളവുവരെ അഴിമതി നിര്‍ലോഭം തുടരാന്‍ കാരണമാവുന്നുണ്ട്‌. എന്നാല്‍ പത്തുവര്‍ഷക്കാലത്തെ യുപിഎ ഭരണത്തില്‍ എന്തെങ്കിലും സുതാര്യമായുണ്ടെങ്കില്‍ അത്‌ കോടാനുകോടി അഴിമതികളുടെ മാത്രമായിരുന്നു.

നിയമവിരുദ്ധമായ കാര്യങ്ങ ചെയ്യാന്‍ പിടിക്കപ്പെടാനുള്ള സകലമാന പഴുതുകളും അടച്ചുകൊണ്ടുമാത്രമേ അതിനു തുനിഞ്ഞിറങ്ങുന്നവര്‍ ശ്രമിക്കുകയുള്ളൂ എന്നത്‌ സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവുന്ന വസ്തുതയാണ്‌. നാട്ടാരെ വിളിച്ചുണര്‍ത്തി സാക്ഷി നിര്‍ത്തി അനാശാസ്യപ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ തക്ക മൗഢ്യം ആരും കാണിക്കാറില്ലെന്നിരിക്കെ ആരോപണമുന്നയിക്കുന്നവര്‍ തന്നെ തെളിയിക്കാന്‍ ബാധ്യസ്ഥര്‍ എന്ന അവസ്ഥ ഒരിക്കലും ആശാസ്യമല്ല. യുപിഎ ഭരണകാലത്ത്‌ ഉന്നയിക്കപ്പെട്ട പല അഴിമയിയാരോപണങ്ങളും ജനകീയ കോടതിയില്‍ തെളിയിക്കപ്പെട്ടവയാണ്‌.

കണക്കിലെടുക്കേണ്ട മറ്റൊരു വസ്തുത, താഴെത്തട്ടിലുള്ള അഴിമതിയെക്കാള്‍ രാഷ്‌ട്രത്തിന്റെ നിലനില്‍പിനെ പോലും അപകടപ്പെടുത്തുന്നതരത്തില്‍ യുപിഎ ഭരണകാലത്ത്‌ അഴിമതി സാമ്രാജ്യം വളര്‍ന്നു എന്നതാണ്‌. അഴിമതിയുടെ വ്യാപ്തി പ്രാദേശികതലം വിട്ട്‌ ദേശീയവും അന്തര്‍ദേശീയതലത്തിലുമൊക്കെ എത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ സിബിഐ, ഐ.ബി, റോ, ഇന്റര്‍പോള്‍ തുടങ്ങിയ അന്വേഷണ സംവിധാനങ്ങള്‍ക്കുമാത്രമേ ഫലവത്തായി അന്വേഷണവുമായി മുന്നോട്ട്‌ പോകാന്‍ ആവൂ എന്നതാണ്‌ വസ്തുത. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അഴിമതിയുടെ അടയാളങ്ങള്‍ ദൃശ്യമാകുന്ന സന്ദര്‍ഭങ്ങളിലെങ്കിലും ആരോപണം അസ്ഥാനത്താണെങ്കില്‍ അഗ്നിശുദ്ധി വരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ആരോപണവിധേയനായ വ്യക്തികള്‍ക്കാവണം. ഇതൊരു പുതിയ കാര്യമല്ല . നമ്മുടെ പുരാണേതിഹാസങ്ങളില്‍, വിശിഷ്യ രാമായണത്തില്‍ അത്തരം സന്ദര്‍ഭങ്ങള്‍ വിവരിക്കുന്നുണ്ട്‌. ചിലയിടങ്ങളില്‍ പുറമെനിന്നുള്ള ഇടപെടല്‍കൊണ്ട്‌ നിരപരാധിത്വം തെളിയിക്കപ്പെടാന്‍ സാധ്യത ഉണ്ടാകണമെന്നില്ല. ചില ഉദാഹരണങ്ങള്‍കൊണ്ട്‌ ഈ പറഞ്ഞ കാര്യം വ്യക്തമാക്കാം. ലോകപ്രസിദ്ധ ഫോബ്സ്‌ മാഗസിന്‍, ചില അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ സമ്പന്നരുടെ പട്ടിക കാലാകാലങ്ങളില്‍ പുറത്തുവിടാറുണ്ട്‌. അവരുടെ വിശ്വാസ്യത ഇന്നേവരെ ചോദ്യംചെയ്യപ്പെട്ടതായി അറിവില്ല. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ സോണിയാ ഗാന്ധി എന്ന സോണിയ മൈനോ ആറാം സ്ഥാനത്തു നില്‍ക്കുന്നതായി പറയപ്പെടുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും ഒരു കത്തോലിക്കാമഠത്തിന്റെ സഹായം വേണ്ടിവന്ന പരമദരിദ്രയായ സോണിയ മൈനോ, ഇന്ദിരാഗാന്ധിയുടെ മരുമകളായി രൂപംപ്രാപിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ പണക്കാരിയായി രൂപം പ്രാപിച്ചത്‌ അവരുടെ സാമ്പത്തിക അടിത്തറയില്‍ നിന്ന്‌ അല്ലെന്ന്‌ വ്യക്തം. നെഹ്‌റു കുടുംബത്തിന്‌ ഏതാനും കെട്ടിടങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്നു എന്നതു മറക്കുന്നില്ല. അവയ്‌ക്ക്‌ അക്കാലത്ത്‌ ഏതാനും ലക്ഷങ്ങള്‍ക്കപ്പുറം വിലകാണാനാവില്ല. ഇന്നത്തെ നിലവാരമനുസരിച്ച്‌ ഒരുപക്ഷേ ആവക സ്വത്തുകള്‍ക്ക്‌ രണ്ടക്കകോടികള്‍ക്ക്‌ അപ്പുറം വിലമതിക്കില്ല, എന്നിരിക്കെ താന്‍ ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എത്തിപ്പെട്ടതിന്റെ ഇന്ദ്രജാലം ജനമധ്യത്തില്‍ വെളിവാക്കേണ്ട ചുമതല സോണിയാ മൈനോയ്‌ക്കല്ലാതെ മറ്റാര്‍ക്കാണ്‌?

ഒരു ഇറ്റാലിയന്‍ കത്തോലിക്കാ മഠത്തിന്റെ കാരുണ്യത്തില്‍ ഇറ്റാലിയന്‍ ഭാഷയില്‍ പ്രാഥമികവിദ്യാഭ്യാസം നേടിയ സോണിയ മൈനോ ഒരു വീട്ടുവേലക്കാരിയുടെ ജോലി തരപ്പെടുത്തണമെങ്കില്‍ കുറഞ്ഞ പക്ഷം ബട്ട്ലര്‍ ഇംഗ്ലീഷ്‌ എങ്കിലും ആവശ്യമാണെന്ന നിലയില്‍ അതേ കത്തോലിക്കാമഠത്തിന്റെ സഹായത്തോടുകൂടി ബ്രിട്ടനിലെ ഒരു ഇംഗ്ലീഷ്‌ ഷോപ്പില്‍ അതായത്‌ നമ്മുടെ ഭാഷയില്‍ ടുട്ടോറിയന്‍ കോളേജില്‍ എത്തിപ്പെട്ടതാണ്‌. പാകിസ്ഥാനിയായ ഒരു ബ്രിട്ടീഷ്‌ പ്രവാസിയുടെ സ്ഥാപനത്തില്‍ പരിമിതമായ വരുമാനത്തില്‍ ജീവിതമാരംഭിക്കുകയും ഒടുവില്‍ കേംബ്രിഡ്ജിലെ അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഒരു ഹോട്ടലില്‍ പരിചാരികയായി കഴിയുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പുത്രനുമായി പരിചയപ്പെട്ടതും തികഞ്ഞ സോവിയറ്റ്‌ അനുഭാവിയും ഇന്ത്യന്‍ സോവിയറ്റ്‌ സ്ഥാനപതിയുമായിരുന്ന കൗളിന്റെ ഇടപെടലിനെ തുടര്‍ന്ന്‌ ഇന്ദിരാഗാന്ധിയുടെ മരുമകളായി രൂപം പ്രാപിച്ചെത്തിയതും ചരിത്രം. ഒരു നാസി പടയാളിയായ അന്റോണിയോ മൈനോയുടെ മുന്നു പുത്രികളില്‍ ഒരുവളായി മുന്നു നേരം അഷ്ഠിക്കു വകയില്ലാതിരുന്ന കുടുംബത്തില്‍ പിറന്നുവീണ സോണിയ മൈനോ എന്ന സോണിയ ഗാന്ധി എങ്ങനെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു എന്നറിയാനുള്ള അവകാശം ഇന്ത്യാരാജ്യത്തെ ദരിദ്രനാരായണന്മാര്‍ക്കുണ്ട്‌. ഹിതമായ മാര്‍ഗത്തില്‍ കൂടിയല്ല ഈ നിലയിലെത്തിപ്പെട്ടതെന്ന്‌ തെളിയിക്കുന്ന മറ്റൊരു വാര്‍ത്തകൂടി ഈ അടുത്തകാലത്ത്‌ പുറത്തുവരുകയുണ്ടായി. മുന്നു വിദേശബാങ്കുകളില്‍ സോണിയാഗാന്ധിക്ക്‌ രഹസ്യനിക്ഷേപമുണ്ടെന്നും വത്തിക്കാനിലെ ഒരു ബാങ്കില്‍ നിന്നും പത്തുബില്ല്യന്‍ ഡോളര്‍ സോണിയ പിന്‍വലിച്ചു എന്നതുമായിരുന്നു ആ വാര്‍ത്ത. 10 ബില്യണ്‍ യു.എസ്‌ ഡോളര്‍ എന്നുവച്ചാല്‍ ഇന്നത്തെ വിനിമയനിരക്കില്‍ 600 ബില്യണ്‍ രൂപയാണെന്നോര്‍ക്കുക. ബില്ല്യന്‍ എന്നുവച്ചാല്‍ ഒന്നിനൊപ്പം പന്ത്രണ്ടു പൂജ്യങ്ങള്‍ ചേര്‍ന്ന തുകയാണെന്നറിയുമ്പോഴാണ്‌ നാം ഞെട്ടിപ്പോകുന്നത്‌. അതായത്‌ 600 ലക്ഷം കോടി ഇന്ത്യന്‍ രൂപ.

2010 നവംബര്‍ 27 ലെ പ്രസക്തമായ ഒരു വാര്‍ത്തയുടെ ചുരുക്കമിതാണ്‌. 2 ജി സ്പെക്ട്രം കേസില്‍ കൈക്കൂലി ആയ 60,000 കോടിരൂപയില്‍ 10 ശതമാനം എ രാജയും 30 ശതമാനം കരുണാനിധി കുടുംബവും സ്വന്തമാക്കി. ബാക്കി 60ശതമാനം അതായത്‌ 36000 കോടിരൂപ സോണിയഗാന്ധിയുടെ അനുഷ്ക, നാസിയ എന്നീ സഹോദരിമാര്‍ പങ്കിട്ടെടുത്തു. ഈ വാര്‍ത്ത ഇന്നുവരെ ആരും നിഷേധിച്ചിട്ടില്ല. വെറും പത്തു ശതമാനം സ്വന്തമാക്കിയ എ.രാജയെ ഒഴിച്ചുനിര്‍ത്തിയാല്‍ കരുണാനിധിയും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും യാതൊരു കൂസലുമില്ലാത്ത നമ്മുടെ മുന്നില്‍ സ്വസ്ഥം വാഴുന്നു. മാത്രമല്ല അഴിമതിവിരുദ്ധ ഗിരിപ്രഭാഷണങ്ങള്‍ യാതൊരു കൂസലുമില്ലാതെ ഇന്ത്യന്‍ ജനതയെ വിഢ്ഢികളാക്കികൊണ്ട്‌ നടത്തുന്നുമുണ്ട്‌. അഷ്ടിക്കുവകയില്ലാതിരുന്ന ഇറ്റാലിയന്‍ സഹോദരിമാര്‍ക്ക്‌ കൈവന്നതു 36000 കോടി രൂപ . ഉടുതുണിക്കു മറുതുണിയില്ലാത്ത, കുടിക്കാന്‍ ശുദ്ധജലമില്ലാത്ത, ഉറങ്ങാന്‍ തലക്കുമുകളില്‍ കൂരയില്ലാത്ത ഭാരതത്തിലെ ദരിദ്രനാരായണന്‍മാരുടെ തുകയാണിതെന്ന്‌ മദാമക്ക്‌ കുഴലൂതുന്ന കോണ്‍ഗ്രസ്സ്‌ സായിപ്പന്‍മാരും കേരളത്തിലും ഇന്ദ്രപ്രസ്ഥത്തിലും വാഴുന്ന ആദര്‍ശധീരന്‍മാര്‍ അറിയുന്നുണ്ടോ?

അതുപോലെ തന്നെ ലോകപ്രസിദ്ധ വാള്‍സ്ട്രീറ്റ്‌ ജേണലില്‍ ഏപ്രില്‍ 17 ന്‌ മറ്റൊരു പ്രധാനമായ വാര്‍ത്ത പ്രസിന്ധീകരിക്കുകയുണ്ടായി. ഫോബ്സ്‌ മാഗസിന്‍ പോലെ അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന വാള്‍സ്ട്രിറ്റ്‌ ജേണലില്‍ വളരെ പ്രധാന്യത്തോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്ത നമ്മുടെ ദേശീയ പത്രങ്ങളില്‍ ഇടംപിടിക്കാതിരിക്കുന്നതും ചാനല്‍ചര്‍ച്ചകള്‍ക്കു വിഷയീഭവിക്കാതിരുന്നതും ഒരു പക്ഷേ ബോധപൂര്‍വമാകാം.

വാര്‍ത്തയുടെ ചുരുക്കം ഇങ്ങനെ: ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രസ്സിലെ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വാദ്ര അതിവേഗം റിയല്‍ എസ്റ്റേറ്റ്‌ സാമ്രാജ്യം കെട്ടിപ്പൊക്കിയിരിക്കുന്നു. വെറും പത്താം ക്ലാസുകാരനായ, ഒരു ബിസിനസ്സ്‌ പരിചയവുമില്ലാത്ത വാദ്ര, 10 വര്‍ഷം കൊണ്ട്‌ വന്‍തോതില്‍ വസ്തു വാങ്ങിക്കൂട്ടിയതായി വാള്‍സ്ട്രീറ്റ്‌ ജേണല്‍ കണ്ടെത്തിയിരിക്കുന്നു. 2004 ല്‍ സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ്‌ അധികാരത്തിലെത്തുമ്പോള്‍ വാദ്ര വിലകുറഞ്ഞ കല്ലുകളും മറ്റും കയറ്റി അയക്കുന്ന ഒരു ചെറിയ ബിസിനസ്സുകാരനായിരുന്നു. 2007 ല്‍ 2000 യു.എസ്‌ ഡോളറിന്‌ താഴെ മൂലധനവുമായി സ്കൈലൈന്‍ ഹോസ്പിറ്റാലിറ്റി എന്ന കമ്പനി രൂപീകരിച്ച്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സിനു തുടക്കമിട്ട വാദ്രക്ക്‌ 420 ലക്ഷം ഡോളറിന്റെ വസ്തു ഇന്ന്‌ കൈവശമുണ്ട്‌. ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ടും പിടിക്കപ്പെടാതിരുന്നതുകൊണ്ടാകാം ബനാനാറിപ്പബ്ലിക്കെന്ന്‌ ഇന്ത്യാരാജ്യത്തെ ഇതിയാന്‍ പരിഹസിക്കുന്നത്‌.

അഴിമതിയുടെ കരങ്ങള്‍ ഇന്ന്‌ കൂടുതല്‍ വ്യാപകമാണ്‌ എന്നു കാണാം. നമുക്കു ചുറ്റും ഡയറിയും കക്ഷത്തുവെച്ചുനടന്നിരുന്ന പ്രാദേശിക രാഷ്‌ട്രീയ നേതാക്കള്‍ ഇന്നു കോടിപതികളാണ്‌. സഹപാഠികളുടെ ദീനാനുകമ്പകൊണ്ട്‌ മാത്രം ഉച്ചപ്പട്ടിണി ഒഴുവാക്കിയിരുന്ന ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെ കോടികള്‍ വിലമതിക്കുന്ന രമ്യഹര്‍മ്മ്യം ഈ അടുത്ത കാലത്ത്‌ ഇന്‍റ്റര്‍നെറ്റ്‌ വിവാദത്തിന്‌ തിരികൊളുത്തിയത്‌ മറക്കാറായിട്ടില്ല. അതുപോലെ തന്നെ പേരില്‍ ‘ചാല’ എന്ന പദം അലങ്കരിക്കുന്ന ഒരു തൊഴിലാളി നേതാവ്‌ ഇന്ന്‌ തിരുവനന്തപുരത്തെ അറിയപ്പെടുന്ന ബൂര്‍ഷ്വായായി മാറിയിട്ടുണ്ട്‌. അങ്ങനെ അഴിമതി സാര്‍വ്വത്രികമായി പൊതുജീവിതത്തിന്റെ സമസ്ത മേഖലകളേയും കാര്‍ന്നുതിന്നുന്ന സന്ദര്‍ഭത്തില്‍ അഴിമതി പൊതുസമൂഹശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അതിനു മുതിരുന്നവരെ നിരുല്‍സാഹപ്പെടുത്തുന്ന നിലപാടുകള്‍ മാറേണ്ടത്‌ പൊതുനന്മക്കും രാഷ്‌ട്രത്തിന്റെ ഐശ്വര്യത്തിനും അത്യാവശ്യമാണ്‌. കണക്കില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടുള്ളവരും സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്ത രീതിയില്‍ സമ്പന്നരായി മാറിയവരും തങ്ങളുടെ നിരപരാധിത്വം തെളിയിച്ച്‌ അഗ്നിശുദ്ധി വരുത്തേണ്ടത്‌ ചുമതലയായി കണക്കാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവിടെ ഫോര്‍ബ്സ്‌ മാഗസിനും വാള്‍സ്ട്രീറ്റ്‌ ജേര്‍ണലുമൊക്കെ സ്വമേധയാ മുന്നോട്ട്‌ വന്ന്‌ തെളിവ്‌ നിരത്തുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ മൗഢ്യമാണ്‌.

അര്‍ജുനന്‍ പണിക്കര്‍ താണപ്പന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.