Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അന്ത്യവിധി കാത്ത്‌ സ്പെയിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2014, 10:10 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗിലെ ചാമ്പ്യനെ അറിയാന്‍ ഇനിയും കാത്തിരിക്കണം. നിനച്ചിരിക്കാത്ത ഫലങ്ങള്‍ ലീഗ്‌ ജേതാക്കളെ നിര്‍ണയിക്കുന്ന ദൗത്യം അവസാന മത്സരങ്ങളുടെ ചുമലില്‍വച്ചു. 37-ാ‍ം റൗണ്ടില്‍ അത്ലറ്റിക്കോ മാഡ്രിഡ്‌ മലാഗയുമായും (1-1) ബാഴ്സലോണ എല്‍ഷെയുമായും (0-0) സമനിലയില്‍ കുടുങ്ങി.

കിരീടപ്പോരാട്ടത്തില്‍ നിന്ന്‌ ഇതിനകം പുറത്തായ റയല്‍ മാഡ്രിഡിനെ സെല്‍റ്റാ വിഗോ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്‌ അട്ടിമറിച്ചു. 89 പോയിന്റുമായി അത്ലറ്റിക്കോ ഒന്നാം സ്ഥാനത്ത്‌ തുടര്‍ന്നു. 86 പോയിന്റുള്ള ബാഴ്സ രണ്ടാമത്‌. റയല്‍ (84 പോയിന്റ്‌) മൂന്നാം സ്ഥാനത്ത്‌. അവസാന റൗണ്ടില്‍ അത്ലറ്റിക്കോയും ബാഴ്സയും നേര്‍ക്കുനേര്‍ വരും. അത്ലറ്റിക്കോയ്‌ക്ക്‌ കിരീടമുയര്‍ത്താന്‍ സമനില മാത്രം മതി. എന്നാല്‍ ബാഴ്സയ്‌ക്ക്‌ ജയം അനിവാര്യം.

മലാഗയ്‌ക്കെതിരെ സ്വന്തം തട്ടകത്തില്‍ അവസരങ്ങള്‍ തുലച്ച അത്ലറ്റിക്കോ സമനില ചോദിച്ചുവാങ്ങുകയായിരുന്നു. തുറുപ്പുചീട്ട്‌ ഡീഗോ കോസ്റ്റയുടെ അഭാവത്തില്‍ അവരുടെ നീക്കങ്ങള്‍ക്ക്‌ പൂര്‍ണത ലഭിച്ചില്ല. ഡേവിഡ്‌ വിയയും കോക്കയുമൊക്കെ കിണഞ്ഞു ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. കൗണ്ടര്‍ അറ്റാക്കുകളിലൂടെ മലാഗ നിരന്തരം അത്ലറ്റിക്കോ പ്രതിരോധത്തെ അലോസരപ്പെടുത്തിക്കൊണ്ടുമിരുന്നു. 65-ാ‍ം മിനിറ്റില്‍ സാമുവേലിലൂടെയാണ്‌ മലാഗ മുന്നില്‍ക്കയറിയത്‌.

ഒരു ലോങ്ങ്‌ ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ടോബി അല്‍ഡെര്‍വെയേഡിനു പറ്റിയ പിഴവ്‌ മുതലെടുത്തത്‌ സാമുവേല്‍ പന്ത്‌ അത്ലറ്റിക്കോയുടെ വലയിലേക്ക്‌ ഹെഡ്ഡ്‌ ചെയ്തു (1-0). എന്നാല്‍ 9 മിനിറ്റുകള്‍ക്കുശേഷം അല്‍ഡെര്‍വെയേഡ്‌ ടീമിന്റെ സമനില ഗോള്‍ കുറിച്ച്‌ പ്രായശ്ചിത്തം ചെയ്തു (1-1). അവസാന നിമിഷങ്ങളില്‍ മലാഗ പത്തുപേരായി ചുരുങ്ങിയെങ്കിലും അത്ലറ്റിക്കോയ്‌ക്ക്‌ മുതലാക്കാന്‍ കഴിഞ്ഞില്ല.

എല്‍ഷെയ്‌ക്കെതിരെ ബാഴ്സയുടെ വന്‍ തോക്കുകള്‍ തീര്‍ത്തം നിശബ്ദമായിപ്പോയി. ആന്ദ്രെ ഇനിയേസ്റ്റയുടെ വോളിയും ലയണല്‍ മെസിയുടെ ഫ്രീ കിക്കുമൊക്കെ നിര്‍വീര്യമാക്കിയ എല്‍ഷെ ഗോളി മാനു ഹെരേര ബാഴ്സയുടെ ജയമോഹത്തെ തല്ലിക്കെടുത്തിക്കളഞ്ഞു.

റയലിനെതിരെ സെല്‍റ്റാ വിഗോയുടെ രണ്ടു ഗോളുകളും ബ്രസീലിയന്‍ സ്ട്രൈക്കര്‍ ചാള്‍സ്‌ കുറിച്ചു. 43, 63 മിനിറ്റുകളിലാണ്‌ ചാള്‍സ്‌ വെടിപൊട്ടിച്ചത്‌. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാത്ത റയല്‍ നിരയ്‌ക്ക്‌ നിലവാരം കാക്കാനായില്ല. ഗരാത്‌ ബെയ്‌ല്‌ പരക്കാരനായി വന്നെങ്കിലും ടീമിന്റെ ജാതകം മാറ്റിക്കുറിക്കുന്നതിനു പാകത്തില്‍ പന്തു തട്ടിയതുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

Kerala

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

Kerala

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

Cricket

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

New Release

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.