Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മൂര്‍ക്കനാട്‌ എന്ത്‌ സംഭവിച്ചു?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2014, 09:34 pm IST
in Vicharam

തൃശൂര്‍ ഇരിങ്ങാലക്കുട റോഡില്‍ കരിവന്നൂര്‍ വലിയപാലത്തിനടുത്ത്‌ നിന്ന്‌ വലത്തോട്ടുള്ള വഴിയില്‍ രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊച്ചി രാജ്യത്തിന്റെ പ്രൗഢി വിളംബരം ചെയ്ത്‌ ഉയര്‍ന്നുനില്‍ക്കുന്ന മൂര്‍ക്കനാട്‌ മഹാദേവക്ഷേത്രം കാണാം. 265 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നതും കച്ചേരി അടക്കം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി രാജ്യത്തിലെ പ്രധാനപ്പെട്ട incorporated ദേവസ്വമായിരുന്നു മൂര്‍ക്കനാട്‌ മഹാദേവക്ഷേത്രത്തിന്റേത്‌. തൃശൂര്‍ വടക്കുംനാഥക്ഷേത്രം പോലെ എല്ലാവഴികളുടേയും അവസാനവും തുടക്കവും ക്ഷേത്രത്തില്‍ നിന്നായിരുന്നു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി വില്ലേജിലെ 473/2 ലെ 2 ഏക്കര്‍ 30 സെന്റ്‌ സ്ഥലം ക്ഷേത്രപറമ്പായി ദേവസ്വത്തിന്റെ കൈവശമുള്ളതാണ്‌. ഇതില്‍ 3 സെന്റ്‌ ഭൂമി പൊതുകിണര്‍ കുഴിക്കുന്നതിന്‌ ഗ്രാമപഞ്ചായത്തിന്‌ വിട്ടുകൊടുത്തു. ശേഷിക്കുന്ന 2 ഏക്കര്‍ 27 സെന്റ്‌ സ്ഥലം ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി കിടക്കുന്നു. മഹാദേവന്റെ തിരുവുത്സവആറാട്ടിന്‌ എഴുന്നള്ളിപ്പ്‌ ഘോഷയാത്ര ക്ഷേത്രത്തിന്റെ മുമ്പിലുള്ള ക്ഷേത്രപറമ്പിലൂടെ പ്രവേശിച്ച്‌ ഭഗവതി ക്ഷേത്രത്തിനു മുന്നില്‍ സമാപിക്കുന്നു.കുംഭ ഭരണി ദിവസം ഈ ക്ഷേത്രഭൂമിയിലൂടെയാണ്‌ കുതിരയെ എഴുന്നള്ളിച്ച്‌ വാദ്യാഘോഷങ്ങളുമായി കുമരംഞ്ചിറ ക്ഷേത്രത്തിലേക്ക്‌ ആനയിക്കുന്നത്‌.

മൂര്‍ക്കനാട്‌ സെന്റ്‌ ആന്റണീസ്‌ പള്ളിയുടെ അമ്പ്‌ പെരുന്നാള്‍ ഈ ക്ഷേത്രനടവഴിയിലൂടെ ആഘോഷിച്ച്‌ പ്രദക്ഷിണം നടത്തണമെന്നാണ്‌ പോലീസും ഭരണകൂടവും പള്ളിക്കാരും വാശിപിടിക്കുന്നത്‌. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസിനും ആര്‍.വി. ബാബുവിനും സ്വാമി ഭാര്‍ഗ്ഗവരാമനും പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കാന്‍ ഇടയായതും ഈ ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട സമരത്തിലാണ്‌. ‘സംഘപരിവാറുകാര്‍ ക്രൈസ്തവരുടെ അമ്പ്‌ പെരുന്നാള്‍ തടഞ്ഞു’ എന്നാണ്‌ ഭരണകൂടവും ന്യൂനപക്ഷപ്രീണനക്കാരായ വ്യാജ മതേതരവാദികളും പോലീസും പ്രചരിപ്പിക്കുന്നത്‌. അമ്പ്‌ പിടിച്ചുവെയ്‌ക്കാന്‍ ചെന്നപ്പോള്‍ അമ്പുകുത്തി ഹരിദാസിന്റെ കണ്ണില്‍ പരിക്കേറ്റതാണെന്നുവരെയുള്ള വിഡ്ഢിത്തവും കളവും പോലീസ്‌ മേധാവികള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. വാസ്തവത്തില്‍ ചോദിക്കാനും പറയാനും ആരുമില്ലന്ന ഭാവത്തില്‍ ക്ഷേത്രസ്വത്ത്‌ പിടിച്ചെടുക്കാനുള്ള ചിലരുടെ ഗൂഢശ്രമം ചോദ്യം ചെയ്യപ്പെട്ടതിലുണ്ടായ വിദ്വേഷം മൂത്ത്‌ പള്ളിക്കുവേണ്ടി മുതിര്‍ന്ന ഏമാന്‍മാരുടെ കല്‍പ്പന നടപ്പാക്കിയതാണ്‌ വര്‍ഗ്ഗീസ്‌ എന്ന ഡിവൈഎസ്പി.

“കേരളത്തില്‍ മോദിയല്ല ഭരിക്കുന്നത്‌ ഉമ്മന്‍ചാണ്ടിയാണെടാ” എന്ന്‌ ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ശരീരത്തില്‍ ബൂട്ടിട്ട്‌ ചവുട്ടി ഞെരിച്ച്‌ ഡിവൈഎസ്പി ആക്രോശിച്ചത്രെ. ഈ പാതിരി ഡിവൈഎസ്പിയുടെ കൊടിയ മര്‍ദ്ദനത്തിന്റെയും രോഷപ്രകടനത്തിന്റെയും അടിസ്ഥാനപരമായ കാരണം അന്വേഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ഇത്‌ കേവലം അമ്പ്‌ പെരുന്നാളിന്റെയോ, ക്ഷേത്രവും പള്ളിയും തമ്മിലുള്ള ശീതസമരത്തിന്റേയോ കാര്യമല്ല. അമ്പ്‌ പെരുന്നാള്‍ അടക്കമുള്ള എല്ലാ മതാചാരചടങ്ങുകളെയും എന്നും ബഹുമാനത്തോടെ കാണുകയും സ്വീകരിക്കുകയും ചെയ്ത സമൂഹമാണ്‌ ഹിന്ദുക്കളുടേത്‌. ഒരു പെരുന്നാളിനും ഹിന്ദുക്കള്‍ എതിരല്ല. മറിച്ച്‌ ക്ഷേത്രസ്വത്ത്‌ സംരക്ഷിക്കുവാനുള്ള അവകാശം ഹിന്ദുക്കള്‍ക്കുണ്ട്‌, ദേവസ്വത്തിനുമുണ്ട്‌. അതുകൊണ്ടാണ്‌ അമ്പുപെരുന്നാള്‍ പ്രദക്ഷിണത്തിന്‌ അനുമതി നിഷേധിച്ച്‌ ദേവസ്വം ബോര്‍ഡ്‌ ഉത്തരവിറക്കിയതും അത്‌ പോലീസിന്‌ കൈമാറിയതും. പക്ഷേ ന്യൂനപക്ഷപ്രീണനം മതേതരത്ത്വത്തിന്റെ ആണിക്കല്ലായി പ്രഖ്യാപിച്ച ഇടതുപക്ഷ- വലതുപക്ഷ സ്വാധീനം കൊണ്ടാകാം അമ്പ്‌ പെരുന്നാളിന്‌ അനുമതി നല്‍കണമെന്ന്‌ ദേവസ്വം ബോര്‍ഡിനോട്‌ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്‌. നിര്‍ദ്ദേശം സ്വീകരിച്ച്‌ അനുവാദം കൊടുത്ത ദേവസ്വം ബോര്‍ഡ്‌ ഭക്തജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ വീണ്ടും അനുമതി പിന്‍വലിച്ച്‌ ഉത്തരവിറക്കി. ഉത്തരവ്‌ കൈമാറാന്‍ ചെന്ന ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരനെ പോലീസ്‌ വിരട്ടി. ആദ്യം ഉത്തരവ്‌ മേടിച്ചില്ല. പിന്നീട്‌ തുറന്നുപോലും നോക്കാതെ, പിഡബ്ല്യുഡി റോഡിലൂടെ പോകാനും വരാനും ദേവസ്വം ബോര്‍ഡിന്റെ അനുമതി ആര്‍ക്കും വേണ്ടന്ന്‌ ഡിവൈഎസ്പി തീരുമാനിച്ചു. ഇവിടെയാണ്‌ തര്‍ക്കം രൂക്ഷമാകുന്നത്‌.

മൂര്‍ക്കനാട്‌ ക്ഷേത്രത്തിന്റെ ഭൂമിയില്‍ എങ്ങിനെ പിഡബ്ല്യുഡി റോഡ്‌ ഉണ്ടായി അഥവാ അങ്ങനെ ഒരു പിഡബ്ല്യുഡി റോഡ്‌ ഈ ക്ഷേത്രഭൂമിയില്‍ ഉണ്ടോ? മൂന്ന്‌ ബസ്സുകള്‍ ആളുകളെ കയറ്റി ഈ വഴിയിലൂടെ ഓടുന്നു എന്നത്‌ ശരിയാണ്‌. അതുകൊണ്ട്‌ ഈ വഴി പിഡബ്ല്യുഡി റോഡ്‌ തന്നെയാകണമെന്ന്‌ നിര്‍ബന്ധമുണ്ടോ? കളക്ടര്‍ എം.എസ്സ്‌. ജയയുടെ വാദം ഏറെ രസകരമാണ്‌. ക്ഷേത്രഭൂമിയിലെ നടവഴി പണ്ട്‌ റവന്യൂ ഏറ്റെടുത്തതാണെന്നും അതിന്‌ ഇപ്പോള്‍ തെളിവുകള്‍ ഇല്ലെങ്കിലും വഴി റവന്യൂ വകുപ്പിന്റെതാണെന്നും കളക്ടര്‍ പറയുന്നു. തൃശൂര്‍ പൂരപറമ്പിലൂടെ എത്രയോ അഹിന്ദുക്കള്‍ സഞ്ചരിക്കാറുണ്ട്‌.

മതത്തിന്റെ പേരില്‍ ഇവരെ തടയുന്നത്‌ ശരിയൊ? കളക്ടര്‍ വീണ്ടും ചോദിക്കുന്നു. വാസ്തവത്തില്‍ ഈ ചോദ്യത്തിന്‌ ഒരു യുക്തിയുമില്ല. മാത്രമല്ല പൂരപ്പറമ്പിലൂടെ സഞ്ചരിക്കുന്നതിന്റെ പേരില്‍ ആരെങ്കിലും (ലമൊലിേ‍ ൃ‍ശഴവി‍) നടപ്പവകാശം നിയമപ്രകാരം ചോദിച്ചാല്‍ കൊടുക്കണമെന്നാണോ കളക്ടര്‍ പറയുന്നത്‌. അങ്ങിനെയെങ്കില്‍ കളക്ട്രേറ്റിലും അത്‌ ബാധകമാണല്ലോ. യഥാര്‍ത്ഥത്തില്‍ കഥയറിയാതെയാണ്‌ കളക്ടര്‍ ആട്ടം കാണുന്നത്‌. ഇതൊന്നുമല്ല മൂര്‍ക്കനാടിന്റെ വിഷയം.

ക്ഷേത്രഭൂമി തട്ടിയെടുക്കുവാന്‍ 1967 മുതല്‍ നടത്തിവരുന്ന ചില ക്രൈസ്തകുടുംബങ്ങളുടെ അടങ്ങാത്ത വാശിയാണ്‌ ഇന്നത്തെ സംഭവങ്ങളുടെ കാരണം. എന്തും വിലകൊടുത്ത്‌ വാങ്ങാന്‍ കെല്‍പ്പുള്ള ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബെന്‍സി ഡേവീഡിന്റെ പ്രധാന തറവാട്‌ ഈ ക്ഷേത്രപരിസരത്താണ്‌. ഈ തറവാട്ടുകാര്‍ എന്നും ക്ഷേത്രത്തിനെതിരായിരുന്നു. ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച്‌ ഏഴാം നാള്‍ നടന്നുവന്നിരുന്ന വള്ളിക്കാഞ്ഞരം കൊമ്പുകുത്തിചടങ്ങ്‌ തടഞ്ഞത്‌ ഇവരായിരുന്നു. ഇവര്‍ക്ക്‌ ക്ഷേത്രത്തിനടുത്ത്‌ തറവാട്ടുണ്ടായതെങ്ങനെയെന്ന്‌ വീണ്ടും പരിശോധിക്കേണ്ടി വരും. എന്തായാലും ക്ഷേത്രപറമ്പിന്‌ അഭിമുഖമായി ഇവര്‍ വീട്‌ വെച്ചു. വീട്ടിലേയ്‌ക്കുള്ള വഴി വീടിന്റെ പുറകുവശത്തും. ദേവസ്വം പറമ്പില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പൂരമൊഴിച്ചാല്‍ മറ്റൊന്നുമില്ലാത്തതിനാല്‍ ക്ഷേത്രപറമ്പിലെ ക്ഷേത്രഉത്സവം കടന്നുവരുന്ന വഴിയിലൂടെ ക്രമേണ ഇവര്‍ വീടുകളിലേയ്‌ക്ക്‌ സഞ്ചരിക്കാന്‍ തുടങ്ങി.
ക്ഷേത്രഭൂമിയുടെ സമീപത്തെത്തിനില്‍ക്കുന്ന പിഡബ്ല്യുഡി റോഡിനോട്‌ ഈ ക്ഷേത്ര നടവഴി കൂട്ടിയോജിപ്പിക്കാന്‍ കുത്സിതമായ കരുനീക്കം ഇവര്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഇതിന്റെ ഭാഗമായി പിഡബ്ല്യുഡി റോഡ്‌ ടാര്‍ ചെയ്യുന്നതിന്റെ കൂട്ടത്തില്‍ ഈ നടവഴിയും പിഡബ്ല്യുഡി ഒരിക്കല്‍ ടാര്‍ ചെയ്തു. ടാര്‍ ഇടുന്നത്‌ നല്ല കാര്യമാണെന്ന്‌ ചിന്തിച്ച ക്ഷേത്രവിശ്വാസികള്‍ ഇതിന്റെ പിന്നിലെ ചതി അറിഞ്ഞിരുന്നില്ല. ആദ്യം ഒരു ബസും പിന്നീട്‌ മറ്റൊരു ബസും ഈ ടാര്‍ ഇട്ട 100 മീറ്റര്‍ വഴിയിലൂടെ പിഡബ്ല്യുഡി റോഡിലേക്ക്‌ കടന്ന്‌ അധികം വളയാതെ സഞ്ചാരം തുടങ്ങി. ഭക്തജനങ്ങള്‍ക്ക്‌ വീണ്ടും സംശയം തോന്നിയില്ല. 1999 ല്‍ പൊറത്തുശ്ശേരി ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ ഈ തറവാട്ടുകാരുടെ ഒത്താശ്ശയോടെ ക്ഷേത്രസമിതിയൂടെയോ, ദേവസ്വത്തിന്റെയോ അനുമതി ഇല്ലാതെ ഇറിഗേഷന്‍ വക പൈപ്പ്‌ ഇടുന്നതിന്‌ ക്ഷേത്രഭൂമി വെട്ടിപൊളിക്കാന്‍ ശ്രമിച്ചപ്പോളാണ്‌ ഭക്തര്‍ ഇത്‌ തടഞ്ഞതും ഹര്‍ജി കേരളഹൈക്കോടതി മുമ്പാകെ സമര്‍പ്പിക്കുന്നതും. ഭക്തര്‍ കേസ്സ്‌ കൊടുക്കുവാനുള്ള പ്രധാന കാരണം ദേവസ്വത്തിന്റെ മൂന്ന്‌ സെന്റില്‍ പണിത പൊതുകിണര്‍ ഇറിഗേഷനിലെ കുടിവെള്ള വിതരണത്തിന്‌ ക്ഷേത്രസമിതിയോടൊ, ദേവസ്വത്തിനോടൊ അനുവാദം ചോദിക്കരുതെന്ന്‌ പറഞ്ഞ്‌ അനുവാദം ചോദിച്ച ഇറിഗേഷന്‍ കൗണ്‍സില്‍ ബോര്‍ഡിന്റെ അദ്ധ്യക്ഷനെ അക്കാരണത്താല്‍ തന്നെ നീക്കി പുതിയ ആളെക്കൊണ്ടുവരുവാനും ബെന്‍സി ഡേവീഡിന്റെ നീക്കം ആരംഭിച്ചപ്പോഴാണ്‌.
ഇതാണ്‌ ഹൈക്കോടതിയില്‍ കേസ്സ്‌ കൊടുക്കാന്‍ കാരണമായത്‌. ഇതിനിടെ പഞ്ചായത്ത്‌ രേഖാമൂലം ദേവസ്വത്തിന്‌ അനുമതി ചോദിച്ച്‌ അപേക്ഷ നല്‍കുകയും ദേവസ്വം പറയുന്ന ഏത്‌ സമയത്തും പൈപ്പ്‌ പൊളിച്ച്‌ നീക്കാമെന്ന്‌ രേഖാമൂലം ഉറപ്പ്‌ നല്‍കുകയും ചെയ്തു. മേല്‍ നമ്പൃ കേസ്സില്‍ രേഖാമൂലം ദേവസ്വത്തിന്‌ ഉറപ്പ്‌ കിട്ടിയ സാഹചര്യത്തില്‍ കോടതി ക്ഷേത്രഭൂമിയിലെ 2.27 ഏക്കര്‍ ഭൂമി അടച്ചുകെട്ടി ഭദ്രമാക്കണമെന്ന്‌ ദേവസ്വത്തിനോട്‌ നിര്‍ദ്ദേശിച്ചു. ഇതിനോടനുബന്ധിച്ച്‌ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പേര്‌ കൊത്തിയ സ്ലാബുകള്‍ ദേവസ്വം ഭൂമിക്ക്‌ ചുറ്റും ഇപ്പോഴും കാണാവുന്നതാണ്‌. ഇതിനിടയിലാണ്‌ 2003 ല്‍ ഈ നടവഴിക്ക്‌ സമീപത്ത്‌ സ്ഥിതിചെയ്തു വരുന്ന രവിവാര പാഠശാല ആരോ കത്തിച്ചത്‌. അതാരാണെന്ന്‌ കണ്ടെത്താനായില്ലെങ്കിലും വീണ്ടും പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ തറവാട്ടുകാരാണ്‌ എതിര്‍ത്തത്‌. ക്ഷേത്ര നടവഴി പിഡബ്ല്യുഡി റോഡാണെന്ന വാദം മുന്‍നിര്‍ത്തി ബെന്‍സി ഡേവീഡിന്റെ വീട്ടുകാരാണ്‌ ഇതിന്റെ പുനര്‍നിര്‍മ്മാണത്തെ എതിര്‍ത്തത്‌. ക്ഷേത്രഭൂമിയിലെ ഈ നടവഴി പിഡബ്ല്യുഡി റോഡായി പതിച്ച്‌ കിട്ടാന്‍ ഇതിനിടെ ഈ തറവാട്ടുകാരും സില്‍ബന്ധികളും നിയമത്തിന്റെ വഴികള്‍ തേടി നിരവധി കേസ്സുകള്‍ ഫയല്‍ ചെയ്തു. പല കേസ്സുകളും ഇപ്പോഴും നിലവിലുണ്ട്‌.

ഇതിനിടയിലാണ്‌ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ്മ കോളേജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസം നഷ്ടപ്പെട്ടുപോയത്‌. ഈ സാഹചര്യത്തില്‍ +2 കോളേജ്‌ മൂര്‍ക്കനാട്‌ ദേവസ്വം ഭൂമിയില്‍ തുടങ്ങാന്‍ 29.06.2004 ല്‍ ദേവസ്വംബോര്‍ഡ്‌ തീരുമാനമെടുക്കുകയും ബന്ധപ്പെട്ടവരെ വിളിച്ച്‌ ചേര്‍ത്ത്‌ 2004 ജൂലായ്‌ രണ്ടിന്‌ ദേവസ്വം ബോര്‍ഡ്‌ ഓഫീസില്‍ യോഗം നടത്തുകയുണ്ടായി. യോഗത്തില്‍ +2 കോളേജ്‌ തുടങ്ങാന്‍ സത്വരനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്ത്‌ യോഗം പിരിഞ്ഞു. ദേവസ്വം ഭൂമിയില്‍ +2 കോളേജ്‌ വന്നാല്‍ നടവഴി അടയ്‌ക്കുകയോ, വീടിന്റെ മുന്നില്‍ കോളേജ്‌ ഭിത്തിവരുമെന്നോ ഉള്ള തറവാട്ടുകാരുടെ ഭീതി അവര്‍ ഫലപ്രദമായി വിനിയോഗിക്കുവാന്‍ ശ്രമിക്കുകയുണ്ടായി. ദേവസ്വം ഭൂമിയില്‍ +2 കോളേജ്‌ തുടങ്ങിയാല്‍ പിന്നീട്‌ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തിന്റെ വകയായി പ്രവര്‍ത്തിക്കുന്ന മൂര്‍ക്കനാട്‌ സെന്റ്‌ ആന്റണീസ്‌ സ്കൂളിന്‌ +2 കിട്ടില്ലെന്ന മുന്നറിയിപ്പ്‌ വഴി പള്ളിക്കാരെ തറവാട്ടുകാര്‍ സ്വാധീനത്തിലാക്കി. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പീന്നീട്‌ കടലാസ്സില്‍ മാത്രം ഒതുങ്ങിയപ്പോള്‍ സെന്റ്‌ ആന്റണീസ്‌ സ്കൂളിന്‌ +2 പ്രവേശനം ലഭിക്കുകയും ചെയ്തു. ദേവസ്വത്തിന്റെ തീരുമാനം നടപ്പാക്കാതെ പോയതിന്റെ കാരണം ഇനിയും അജ്ഞാതമാണ്‌. ഇതിനിടയില്‍ 26.07.2004 ലെ ഞഃ166/2002 നമ്പര്‍ ഉത്തരവ്‌ പ്രകാരം ക്ഷേത്രനടവഴി കരിങ്കല്‍ ബെയ്സ്മെന്റ്‌ കെട്ടി വേര്‍തിരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചു. ഇതിനെതിരെ തറവാട്ടുകാരുടെ സില്‍ബന്ധികള്‍ കരിങ്കല്‍ ബേയ്സ്മെന്റ്‌ പൊളിച്ച്‌ നീക്കാന്‍ ഹൈക്കോടതിയില്‍ ണജഇ 6019/15 ആയി കേസ്സ്‌ ഫയല്‍ ചെയ്തു.

(തുടരും)

അഡ്വ. ബി. ഗോപാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.