Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആര്‍എംഎസ്‌എ സ്കൂളുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2014, 08:54 pm IST
inKasargod

കാസര്‍കോട്‌: പുതിയ അധ്യയന വര്‍ഷത്തേക്ക്‌ പ്രവേശനം ആരംഭിക്കാനിരിക്കെ രാഷ്‌ട്രീയ മാധ്യമിക്‌ ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്‌എ) സ്കൂളുകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി സര്‍ക്കാര്‍. ആര്‍എംഎസ്‌എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂളുകളായി ഉയര്‍ത്തിയ സ്കൂളുകളില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനും ഒരു ഡിവിഷന്‍ നില നിര്‍ത്തിയാല്‍ മതിയെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവാണ്‌ പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്‌. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ടെങ്കിലും നിലപാട്‌ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സെക്കണ്റ്ററി വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനാണ്‌ കേന്ദ്രസര്‍ക്കാര്‍ ആര്‍എംഎസ്‌എ പദ്ധതി നടപ്പാക്കിയത്‌. കഴിഞ്ഞ ഏപ്രില്‍ ൯ന്‌ സ്റ്റേറ്റ്‌ പ്രൊജക്ട്‌ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവാണ്‌ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക്‌ കാരണം. ആര്‍എംഎസ്‌എ സ്കൂളുകളില്‍ ഒരു ഡിവിഷന്‍ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന്‌ ഉത്തരവില്‍ പറയുന്നു. രണ്ട്‌ ഭാഷാധ്യാപകര്‍, കണക്ക്‌, സാമൂഹ്യ ശാസ്ത്രം, ഭൗതിക ശാസ്ത്രം, പ്രധാനാധ്യാപകന്‍, ക്ളര്‍ക്ക്‌ എന്നിവര്‍ക്ക്‌ മാത്രമേ ശമ്പളം നല്‍കേണ്ടതുള്ളുവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കയച്ച ഉത്തരവ്‌ നിര്‍ദ്ദേശിക്കുന്നു. ഒന്നിലധികം ഭാഷാ മാധ്യമങ്ങളുള്ള സ്കൂളുകള്‍ക്കാണ്‌ പുതിയ നിര്‍ദ്ദേശം തിരിച്ചടിയായിരിക്കുന്നത്‌. കാസര്‍കോട്‌ മലയാളത്തിന്‌ പുറമെ കന്നഡയും പാലക്കാട്ടും ഇടുക്കിയും തമിഴും ഡിവിഷനുകളുണ്ട്‌. ബദിയടുക്ക, കടമ്പാര്‍, മൂഡംവയല്‍, അടുക്കത്ത്‌വയല്‍ എന്നീ സ്കൂളുകളാണ്‌ ജില്ലയില്‍ കന്നഡ, മലയാളം ഡിവിഷനുകളുള്ളത്‌. ഉത്തരവ്‌ നടപ്പിലാക്കേണ്ടി വന്നാല്‍ കന്നഡ ഡിവിഷനുകള്‍ ഒഴിവാക്കേണ്ടി വരും. നൂറ്‌ കണക്കിന്‌ വിദ്യാര്‍ത്ഥികളെ ടിസി നല്‍കി പറഞ്ഞു വിടേണ്ടതായും വരും. പ്രതിസന്ധി ഗുരുതരമെന്ന്‌ ബോധ്യപ്പെട്ടതോടെ കന്നഡ ഡിവിഷനുകള്‍ നില നിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ ജില്ലാ പഞ്ചായത്ത്‌ രംഗത്തെത്തിയിരുന്നു. ഇന്നലെ സ്കൂളുകളില്‍ ഫലപ്രഖ്യാപനം പുറത്ത്‌ വന്നിരുന്നു. ഇനി പ്രവേശന നടപടികളുടെ തിരക്കിലാണ്‌ സ്കൂളുകള്‍. ഇതിനിടയില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ ത്രിശങ്കുവിലാണ്‌ ആര്‍എംഎസ്‌എ സ്കൂളുകള്‍. ൨൦൧൧-ല്‍ യുപി സ്കൂളുകള്‍ ഹൈസ്കൂളുകളായി ഉയര്‍ത്തിയതാണ്‌ ആര്‍എംഎസ്‌എ സ്കൂളുകള്‍. നൂറ്‌ കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പുതിയ അധ്യയന വര്‍ഷം ഹൈസ്കൂള്‍ പ്രവേശനം നേടാനുണ്ടെന്നിരിക്കെ ഡിവിഷന്‍ ഇല്ലാതാകുന്നത്‌ ഇവരെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ ഇതിനിടയിലും കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നും സ്കൂള്‍ അധികൃതര്‍ക്ക്‌ ലഭിച്ചിട്ടില്ല. പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വത്തിലാണ്‌ അധ്യാപകരും വിദ്യാര്‍ത്ഥികളും. ജോലി നഷ്ടപ്പെടുന്ന അധ്യാപകരുടെ കാര്യത്തിലും ഒളിച്ചുകളി തുടരുകയാണ്‌. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിണ്റ്റെ (എംഎച്ച്‌ആര്‍ഡി) നിര്‍ദ്ദേശമനുസരിച്ചാണ്‌ പുതിയ ഉത്തരവെന്ന്‌ അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിണ്റ്റെ ഉത്തരവ്‌ പ്രകാരമാണ്‌ നേരത്തെ ഇതേ അധ്യാപകരെ നിയമിച്ചത്‌. സര്‍ക്കാര്‍ ഉത്തരവിലൂടെ തന്നെ നിയമിച്ചവര്‍ക്ക്‌ മറ്റൊരു ഉത്തരവിലൂടെ ശമ്പളം നിഷേധിക്കുന്ന വൈരുധ്യമാണ്‌ സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്‌. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സര്‍ക്കാര്‍ അനാസ്ഥ തുടരുന്നതാണ്‌ ഏറെ അശങ്കയുണര്‍ത്തുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.