Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംഘത്തെ നന്നാക്കാന്‍ പാടുപെടുന്നവരോട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2014, 08:34 pm IST
in Vicharam

രാഷ്‌ട്രീയ സ്വയംസേവക സംഘം കേരളത്തില്‍ അതിരൂക്ഷമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്‌ , സംഘത്തിന്റെ ഇപ്പോഴത്തെ പ്രാന്തീയ നേതൃത്വവും മുന്‍ പ്രാന്തപ്രചാരകന്മാരും തമ്മില്‍ കടുത്ത അഭിപ്രായഭിന്നത നിലനില്‍ക്കുന്നു, കള്ളക്കണക്കുകള്‍ വഴി സംഘം അതിന്റെ വളര്‍ച്ചയെ പെരുപ്പിച്ചു കാട്ടുകയാണ്‌ എന്നൊക്കെയുള്ള അടിസ്ഥാനരഹിതവും അര്‍ത്ഥശൂന്യവുമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വാര്‍ത്തകളും ലേഖനങ്ങളും കെട്ടിച്ചമച്ച്‌ ചിലര്‍ സ്വയംസംതൃപ്തി നേടുകയാണ്‌. ഒരു പ്രധാനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ലേഖനം തയ്യാറാക്കിയ വിദ്വാന്‍ സംഘം നേരിടുന്ന പ്രശ്നങ്ങളുടെ കാരണവും അതിനുള്ള പരിഹാരവും നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഇത്തരം രസികന്മാരെക്കുറിച്ച്‌ സഹതപിക്കുകയല്ലാതെ എന്തുചെയ്യാന്‍!

പക്ഷെ നിര്‍ഭാഗ്യകരമായ ഒരു കാര്യം, ഇത്തരം പരദൂഷണവ്യവസായത്തിന്‌ ചില പ്രധാനമാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നു എന്നതാണ്‌. ഒരു ദേശീയദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനം ഗോസിപ്പായാല്‍ മതിയെന്നു നിശ്ചയിക്കാനുള്ള അവകാശം പത്രാധിപര്‍ക്കുതന്നെയാണ്‌. എന്നാല്‍ പരദൂഷണം പ്രസിദ്ധീകരിക്കുംമുമ്പ്‌ വസ്തുതകള്‍ പരിശോധിക്കുകയും മറുപക്ഷത്തിന്റെ അഭിപ്രായം ആരായുകയും ചെയ്യണം. അത്‌ തൊഴില്‍പരമായ സദാചാരത്തിന്റെ പ്രശ്നം മാത്രമല്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും നേരെ കയ്യേറ്റം നടത്തുന്നത്‌ സാമാന്യനീതിയുടെ ലംഘനമാണ്‌.

പത്രത്തില്‍ അച്ചടിച്ചുവരുന്നതെല്ലാം പരമസത്യമെന്നു ധരിക്കുന്നവരാണ്‌ വായനക്കാരില്‍ ഭൂരിഭാഗവും. അവര്‍ വാര്‍ത്തയുടെ പിന്നാമ്പുറക്കഥകള്‍ അന്വേഷിക്കാറില്ല. അതിനവര്‍ക്ക്‌ സമയവുമില്ല. അതുകൊണ്ടാണ്‌ ഇത്തരം ഒരു പ്രതികരണത്തിന്‌ തുനിഞ്ഞത്‌.

സംഘപ്രവര്‍ത്തനത്തില്‍ കേരളം മുന്‍പന്തിയിലാണ്‌. ഇത്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള ഒരു യാഥാര്‍ത്ഥ്യമാണ്‌. ഹിന്ദുസമുദായത്തിലെ എല്ലാ അവാന്തര വിഭാഗങ്ങളിലേക്കും സംഘപ്രവര്‍ത്തനം കടന്നുചെന്നിട്ടുണ്ട്‌ എന്നതും കേരളത്തിന്റെ സവിശേഷതയാണ്‌. (കേരളത്തിന്റെ സാമൂഹിക നവോത്ഥാനപശ്ചാത്തലം ആ ലക്ഷ്യം നേടാന്‍ സഹായിച്ചിട്ടുണ്ടാവാം)2010 ഫെബ്രുവരി മാസത്തില്‍ കൊല്ലം ആശ്രാമം മൈതാനത്തു നടന്ന, ഒരു ലക്ഷത്തോളം പൂര്‍ണ്ണഗണവേഷധാരികളായ സ്വയംസേവകര്‍ അണിനിരന്ന മഹാസാംഘിക,്‌ കേരളത്തിലെ സംഘശക്തിയുടെ പ്രകടിത രൂപമായിരുന്നു. ലോകം അത്‌ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്‌. അതിനപ്പുറം ആ വിഷയം ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നു തോന്നുന്നില്ല. പുതുതായി സംഘത്തില്‍ ചേരുന്ന യുവാക്കളുടെ സംഖ്യയില്‍ വന്‍ കുതിച്ചുചാട്ടമാണ്‌ സമീപകാലത്തുണ്ടായിട്ടുള്ളത്‌. സംഘത്തിന്റെ പ്രസക്തിയും സ്വീകാര്യതയും വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്‌ ഇതു തെളിയിക്കുന്നത്‌.

ഹിന്ദു സാമുദായിക സംഘടനകളും ആത്മീയാചാര്യന്മാരും സംഘപ്രസ്ഥാനത്തിനുമേല്‍ കൂടുതല്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുകയാണ്‌. ഗൗരവതരമായ സാമൂഹിക – സാംസ്കാരിക പ്രശ്നങ്ങളില്‍ സംഘപ്രസ്ഥാനം വ്യാപകമായി ഇടപെടുന്നുണ്ട്‌. ജനങ്ങളില്‍ പുതിയ ഉണര്‍വ്വും ആത്മവിശ്വാസവും സൃഷ്ടിക്കാന്‍ ഇതു കാരണമായിട്ടുണ്ട്‌. ഇവയുടെ എല്ലാം സ്വാധീനവും പ്രഭാവവും സമൂഹത്തില്‍ വരും നാളുകളില്‍ കൂടുതല്‍ പ്രകടമാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

കേരളത്തില്‍ സംഘവും ബന്ധപ്പെട്ട വിവിധക്ഷേത്ര സംഘടനകളും ഇത്തരം ഒരു വളര്‍ച്ച കൈവരിച്ചത്‌ ഏറ്റവും പ്രതികൂലമായ സാമൂഹിക സാഹചര്യങ്ങളെ മറികടന്നുകൊണ്ടാണെന്ന്‌ ഓര്‍ക്കണം. നാലാം തലമുറയിലേക്ക്‌ എത്തിനില്‍ക്കുന്ന സ്വയംസേവക പരമ്പരയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനത്തിന്റെയും ഫലമാണ്‌ കേരളത്തിന്റെ സംഘമാതൃക. ഈ നേട്ടങ്ങള്‍ക്കായി ഒരുപാട്‌ ബലിദാനങ്ങളും വേണ്ടിവന്നു. ഭഗീരഥയത്നത്തിന്‌ സമാനവും വിജയശ്രീലാളിതവുമായ ഈ സംഘയാത്രയ്‌ക്ക്‌ വര്‍ഷങ്ങളായി നേതൃത്വം കൊടുത്തുപോരുന്ന മുതിര്‍ന്ന കാര്യകര്‍ത്താക്കളെ ഇകഴ്‌ത്താനുള്ള പരിശ്രമം നടത്തുന്നവര്‍ സ്വന്തം ദ്രോഹബുദ്ധിയെയാണ്‌ വെളിപ്പെടുത്തുന്നത്‌.

സാമൂഹികബോധവും ദേശീയമായ കര്‍ത്തവ്യനിഷ്ഠയും ഉത്സാഹവും അനുശാസനവും ഒക്കെ ഒരു സംസ്കാരമെന്ന നിലയില്‍ സ്വായത്തമാക്കുന്നവരാണ്‌ സ്വയംസേവകര്‍. അതാണവരുടെ സാമാന്യധര്‍മ്മം. പദവികള്‍ അവരെ സംബന്ധിച്ച്‌ വിശേഷധര്‍മ്മം മാത്രമാണ്‌. പദവികള്‍ ഒഴിഞ്ഞാലും അനുഭവസമ്പന്നരായ മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുക എന്നത്‌ സംഘത്തിന്റെ കീഴ്‌വഴക്കമാണ്‌. അതുകൊണ്ടുതന്നെ പ്രാന്തീയ ചുമതലയില്‍ നിന്നു മാറിയ ചില മുതിര്‍ന്ന അധികാരികള്‍ ദൈനംദിന സംഘകാര്യങ്ങളില്‍ ഇടപെടുന്നു എന്നതരത്തിലുള്ള കുപ്രചാരണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും യാതൊരടിസ്ഥാനമുമില്ല.

വ്യക്തിയുടെ സ്വഭാവത്തിനും പ്രാമാണികതയ്‌ക്കും സംഘം പ്രാധാന്യം നല്‍കുന്നുണ്ട്‌. എന്നാല്‍ സംഘം വ്യക്തിനിഷ്ഠമല്ല; തത്ത്വനിഷ്ഠമായ സംഘടനയാണ്‌. പദവികളില്‍ ആളുകള്‍ വന്നുംപോയുമിരിക്കും. എന്നാല്‍ സംഘമെന്ന മഹാധാര അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക്‌ അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കും.
സംഘത്തിന്റെ തത്ത്വാധിഷ്ഠിതമായ വ്യക്തിത്വരൂപീകരണ പ്രക്രിയയാണ്‌ ഇതു സാധ്യമാക്കുന്നത്‌. അതായത്‌, സംഘം ഏതെങ്കിലും വ്യക്തിയെ ആശ്രയിച്ചല്ല മുന്നോട്ട്‌ നീങ്ങുന്നത്‌. സ്വയംസേവകരുടെ കൂട്ടായ്‌മയാണ്‌ സംഘത്തെ നയിക്കുന്നത്‌. സംഘത്തില്‍ ആരും അനിവാര്യനല്ല. ഒരു വ്യക്തി ഏതെങ്കിലും ചുമതലയില്‍നിന്ന്‌ ഒഴിവാകുമ്പോള്‍ ആ സ്ഥാനത്തേക്ക്‌ പരിഗണിക്കാന്‍ യോഗ്യരായ വ്യക്തികള്‍ക്ക്‌ സംഘത്തില്‍ ക്ഷാമമില്ല. അത്രകണ്ട്‌ പ്രബലമാണ്‌ സംഘത്തിന്റെ ശിക്ഷണം നേടിയ മനുഷ്യവിഭവശേഷി.

സംഘം സംന്യാസിമാരുടെ സംഘടനയല്ല. സമാജത്തിന്റെ സംഘടനയാണ്‌. കേരളത്തില്‍ സംഘപ്രസ്ഥാനത്തെ നയിക്കുന്ന കാര്യകര്‍ത്താക്കളില്‍ മഹാഭൂരിപക്ഷവും സ്വന്തം ജോലിയും കുടുംബവും നോക്കിക്കൊണ്ട്‌ സമാജസേവനം നിര്‍വ്വഹിക്കുന്നവരാണ്‌. പ്രചാരകന്മാര്‍ ഒരു ചെറു ന്യൂനപക്ഷം മാത്രമാണ്‌. പ്രചാരകന്മാരുടെ സാന്നിദ്ധ്യം ഇല്ലാതെയും സംഘപ്രവര്‍ത്തനം ശരിയായ കാഴ്ചപ്പാടോടെ മുന്നോട്ടുനയിക്കാന്‍ കെല്‍പുള്ള പതിനായിരക്കണക്കിനു കാര്യകര്‍ത്താക്കള്‍ കേരളത്തിലുണ്ട്‌. ഇത്‌ നേരിട്ടുള്ള അനുഭവമാണ്‌. ചില പ്രചാരകന്മാരുടെ പേരുവിളിച്ചുപറഞ്ഞുകൊണ്ട,്‌ സംഘം തകര്‍ന്നുപോയി എന്ന വ്യാജപ്രചാരണം നടത്തുന്നവര്‍ ഒന്നുകില്‍ സംഘത്തെ മനസ്സിലാക്കാത്തവരാണ്‌. അല്ലെങ്കില്‍ മുന്‍വിധി കാരണം തല്‍ക്കാലം അവരുടെ ബുദ്ധി മന്ദീഭവിച്ചുപോയിട്ടുണ്ടാവും.

പ്രചാരകവ്യവസ്ഥ സംഘത്തിന്റെ ഒരു സവിശേഷതയാണ്‌. സംഘസ്ഥാപകനായ പൂജനീയ ഡോക്ടര്‍ജി സ്വന്തം മാതൃകയില്‍ പൂര്‍ണ്ണസമയവും സംഘപ്രവര്‍ത്തനം മാത്രം ചെയ്യുന്ന കാര്യകര്‍ത്താക്കളെ വളര്‍ത്താന്‍ പരിശ്രമിച്ചതിന്റെ തുടര്‍ച്ചയാണ്‌ ഈ പരമ്പര. വിദ്യാഭ്യാസം തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്വയംസേവകരെ വിസ്താരകന്മാരായും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ പ്രചാരകന്മാരായും കുറച്ചുകാലം പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ പ്രേരിപ്പിക്കാറുണ്ട്‌. പക്ഷെ അവര്‍ പ്രചാരകന്മാരായി എത്രകാലം തുടരും എന്നത്‌ തികച്ചും വ്യക്തിപരമായ കാര്യമാണ്‌. ഒന്നു രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചിട്ട്‌ തിരിച്ചുപോകാമെന്ന ആഗ്രഹത്തോടെ വന്നവര്‍ ദീര്‍ഘകാലം പ്രചാരകന്മാരായി തുടരുന്നതും, ഇനി എനിക്ക്‌ പ്രചാരക ജീവിതമേയൂള്ളൂ എന്നു പ്രസ്താവിക്കുന്നവര്‍ ചിലപ്പോള്‍ ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കാതെ മടങ്ങിപ്പോകുന്നതുമായ അനുഭവങ്ങള്‍ ഉണ്ട്‌. അതുകൊണ്ടാണ്‌ പ്രചാരകത്വം ഒരു മനോനിലയാണ്‌ എന്നു പറയുന്നത്‌. പ്രചാരകന്മാര്‍ ഗൃഹസ്ഥജീവിതം നയിക്കാന്‍ വേണ്ടിയോ അല്ലാതെയോ തിരിച്ചുപോകുന്നത്‌ സംഘത്തില്‍ ഒരു സാധാരണ കാര്യം മാത്രമാണ്‌.

കെ.സി. കണ്ണന്‍ എന്ന മുതിര്‍ന്ന പ്രചാരകന്‍ ഗൃഹസ്ഥാശ്രമം നയിക്കാന്‍ തീരുമാനിച്ചത്‌ പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഒരു ചര്‍ച്ചാവിഷയമായി. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിനു മുമ്പുതന്നെ അദ്ദേഹം ഗൃഹസ്ഥാശ്രമം സ്വീകരിക്കാനുള്ള തന്റെ തീരുമാനം സംഘ അധികാരികളുമായി പങ്കുവയ്‌ക്കുകയും അവര്‍ അതിന്‌ അനുമതി നല്‍കുകയും ചെയ്തു. സംഘരീതിയനുസരിച്ച്‌ ആ തീരുമാനം 2014 മാര്‍ച്ചിലെ പ്രതിനിധിസഭയിലാണ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. ഇതിനിടയില്‍ ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ഈ പശ്ചാത്തലത്തില്‍ സംഘത്തിന്റെ അഖിലഭാരതീയ പ്രചാര്‍പ്രമുഖ്‌ ഒരു പ്രസ്താവന വഴി കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തി. അതോടുകൂടി ആ അധ്യായം അവസാനിക്കുകയും ചെയ്തു. പക്ഷെ, ചിലര്‍ തങ്ങളുടെ പൊറുതികേടുകാരണം അതു വീണ്ടും ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്നു. കല്ലില്‍ കടിച്ച്‌ പല്ലുകളയുകയാണ്‌, പാവം ഇക്കൂട്ടര്‍. ഇത്തരം ഒറ്റപ്പെട്ട പ്രശ്നങ്ങളൊന്നും സംഘപ്രവര്‍ത്തനത്തെ ഒരിക്കലും ബാധിക്കുകയില്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക്‌ അചിരേണ ബോധ്യമാകും.

ബിജെപി സംസ്ഥാനഅദ്ധ്യക്ഷന്‍ വി.മുരളീധരനെ വീണ്ടും ഒരു കാലാവധികൂടി ആ സ്ഥാനത്ത്‌ തുടരാന്‍ അനുവദിച്ചതിനെ ചുറ്റിപറ്റിയാണ്‌ മറ്റൊരു വിവാദം പുരോഗമിക്കുന്നത്‌. മുരളീധരന്റെ കാര്യത്തില്‍ സംഘത്തിന്റെ പ്രാന്തീയഗണത്തിന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അതിനുള്ള പ്രതികരണം നല്‍കിയിട്ടുമുണ്ടാകും. ഏതു പശ്ചാത്തലത്തിലായാലും ഇതു സംബന്ധിച്ച അവസാന തീരുമാനം ബിജെപിയുടെ കേന്ദ്രനേതൃത്വമാണ്‌ എടുക്കുന്നത്‌. എല്ലാം ഹൈക്കമാണ്ട്‌ തീരുമാനിക്കും എന്നാണല്ലോ നമുക്കു ചുറ്റും മുഴങ്ങിക്കേള്‍ക്കുന്നത്‌. അത്തരത്തിലുള്ളൊരവകാശം ബിജെപിയുടെ കേന്ദ്രനേതൃത്വത്തിനുമുണ്ട്‌ എന്ന്‌ അംഗീകരിക്കുന്നതല്ലേ നല്ലത്‌. ഇതുസംബന്ധിച്ച്‌ സംഘത്തില്‍ ഞെട്ടലും നിരാശയും ഒക്കെ ഉണ്ടായി എന്നു പറയുന്നതില്‍ വലിയ കഴമ്പൊന്നുമില്ല. എന്നുമാത്രമല്ല, ഇത്തരം വിഷയങ്ങളില്‍ ബിജെപിക്ക്‌ സംഘത്തിന്റെ പ്രാന്തീയഗണവുമായി ചര്‍ച്ചചെയ്യാന്‍ വ്യവസ്ഥയുണ്ടെങ്കില്‍ സമാനമായ വ്യവസ്ഥ കേന്ദ്രതലത്തിലും ഉണ്ടാവുമെന്നല്ലേ വിചാരിക്കേണ്ടത്‌. അതുകൊണ്ടുതന്നെ തീരുമാനങ്ങളില്‍ എന്തെങ്കിലും പോരായ്‌മ ഉണ്ടായാല്‍ക്കൂടി അതെല്ലാം അതതു തലങ്ങളില്‍ പരിഹരിച്ചുകൊള്ളും. ചിലര്‍ കഥയറിയാതെ ആട്ടം കാണുകയാണ്‌!

നമ്മുടെ പൂര്‍വ്വസൂരികള്‍ മനഃശാസ്ത്രവിശാരദന്മാര്‍ കൂടിയായിരുന്നു. അവര്‍ പറഞ്ഞ ഒരു കഥ വായനക്കാരില്‍ പലരും കേട്ടിരിക്കും. ജീവിക്കാനായി വ്യഭിചാര വൃത്തിയില്‍ ഏര്‍പ്പെട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു. ആ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ക്ക്‌ മനസ്സാക്ഷികുത്ത്‌ അനുഭവപ്പെട്ടു. പതുക്കെ പതുക്കെ അവര്‍ എല്ലാം ഈശ്വരന്‌ സമര്‍പ്പിക്കാന്‍ പഠിച്ചു. ആ സ്ത്രീ താമസിച്ചിരുന്ന സ്ഥലത്തിനടുത്ത്‌ ഒരു സംന്യാസിയും താമസിച്ചിരുന്നു. സര്‍വ്വസംഗപരിത്യാഗിയായ സംന്യാസി ശ്രേഷ്ഠന്‌ ആ സ്ത്രീയുടെ പ്രവൃത്തിയില്‍ അസഹ്യത അനുഭവപ്പെട്ടു. അയല്‍പക്കത്തെത്തുന്ന പുരുഷന്മാരുടെ കണക്കെടുക്കുക എന്നത്‌ അദ്ദേഹത്തിന്റെ ഒരു പതിവ്‌ വിനോദമായി. ഓരോ ആളും ആ വീട്ടിലേക്ക്‌ കടന്നുപോകുമ്പോള്‍ അദ്ദേഹം ഒരു കല്ലെടുത്തു മാറ്റിയിടും. അതിന്റെ ഫലമായി ആശ്രമമുറ്റത്ത്‌ ഒരു കല്ലുമല തന്നെ രൂപപ്പെട്ടു. കാലക്രമേണ വാര്‍ദ്ധക്യം ബാധിച്ച്‌ അവര്‍ രണ്ടുപേരും ഇഹലോകവാസം വെടിഞ്ഞു. ആശാസ്യമല്ലാത്ത കര്‍മ്മത്തില്‍ വ്യാപരിക്കുമ്പോഴും ഈശ്വരസ്മരണയില്‍ മുഴുകിയ വേശ്യാസ്ത്രീ വിഷ്ണുലോകം പ്രാപിച്ചു. എന്നാല്‍ ഈശ്വരസ്മരണ ഉപേക്ഷിച്ച്‌ വ്യഭിചാരികളുടെ കണക്കെടുത്ത്‌ ജീവിതം പാഴാക്കിയ സംന്യാസിശ്രേഷ്ഠന്‌ നരകമാണ്‌ ലഭിച്ചത്‌. (നാം എന്തിനെ ധ്യാനിക്കുന്നുവോ സ്വയം അതായി മാറും എന്നതാണ്‌ ഗുണപാഠം).

സംഘടനാപ്രവര്‍ത്തകരില്‍ ചികഞ്ഞുനോക്കിയാല്‍ ചിലപ്പോള്‍ കുറ്റവും കുറവുമൊക്കെ കണ്ടെത്താനായെന്നു വരാം. പക്ഷെ ഇത്തരം ദോഷൈകദൃക്കുകള്‍ ഒരു കാര്യം ഓര്‍ക്കണം. കാര്യശേഷിയും ബുദ്ധിവൈഭവവും ഉള്ള ലക്ഷാവധി സ്വയംസേവകരുള്ള ഒരു മഹാപ്രസ്ഥാനമാണ്‌ സംഘം. കുറ്റവും കുറവുകളും ഉണ്ടായാല്‍ തന്നെ അതിനെയെല്ലാം അതിജീവിക്കാനുള്ള ശക്തി സംഘത്തിന്‌ സഹജമാണ.്‌ സംഘം ഈശ്വരാവതാരം തന്നെയാണെന്ന്‌ പൂജനീയ ഗുരുജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. ആ മഹാവാക്യത്തില്‍ വിശ്വാസമര്‍പ്പിക്കുക. അതിനെ അംഗീകരിക്കാത്തവരുടെ വിഡ്ഢിത്തം, കാലം അവരെ ബോധ്യപ്പെടുത്തും.

ആര്‍. സഞ്ജയന്‍ (ആര്‍എസ്‌എസ്‌ മുന്‍ പ്രാന്തപ്രാചാര്‍ പ്രമുഖാണ്‌ ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.