ശ്രീനഗര്‍: കാശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫ്രന്‍സും പിഡിപിയും ഒരുപോലെ കുറ്റക്കാരെന്ന് ആരോപണം.
കൊല്ലപ്പെട്ട ഓഫീസറുടെ കുടുംബത്തോടും പരിക്കേറ്റവരോടും നാഷണല്‍ കോണ്‍ഫ്രസ് പാര്‍ട്ടി സഹതാപം കാട്ടുകയാണെന്നും അതിലൂടെ രാഷ്‌ട്രീയ മതലെടുപ്പിന് ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. അതിനിടെ പരിഷ്‌കൃതമായ സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ക്ക്് സ്ഥാനമില്ലെന്നും അതിലൂടെ ഉണ്ടാകുന്ന നിഷ്‌കളങ്കരുടെ ചോരയിലൂടെ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കണ്ടെന്നും പിഡിപി വക്താവ് പറഞ്ഞു. ഏത് തരത്തിലുള്ള കലാപത്തെയും അംഗീകരിക്കില്ലെന്നും അതു കൊണ്ട് ഒരു നേട്ടവുമില്ലെന്നും പരിക്കേറ്റവര്‍ക്ക് ഉടനടി സുഖ പ്രാപ്തിയുണ്ടാകാനായി പ്രാര്‍ത്ഥിക്കുന്നെന്നും പിഡിപി വക്താവ് കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്‌ച്ച ഷോപിയാന്‍ ജില്ലയിലായിരുന്നു ഭീകരാക്രമണമുണ്ടായത്. കാശ്മീരിലെ ആനന്ദ്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിംഗ് കഴിഞ്ഞുടനെയുള്ള ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും പരിക്കേറ്റിരുന്നു.
















